അനൂപിന് ഐശ്വര്യ വന്ന് ചേർന്നപ്പോലെ എനിക്കും ; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് മണിക്കുട്ടൻ

100

മിനി സ്‌ക്രീൻപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു മണിക്കുട്ടൻ. മണിക്കൂട്ടൻ റേറ്റിങ്ങിൽ മുന്നിൽ നിന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനം കവർന്നെടുക്കാൻ അന്ന് മണിക്കുട്ടന് കഴിഞ്ഞു. ബിഗ് ബോസിൽ വന്ന ശേഷം മണിക്കുട്ടനെ സ്‌നേഹിക്കുന്നവരുടെ എണ്ണം കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല.

നടനായും നല്ലൊരു മനുഷ്യനായും മണിക്കുട്ടന് നൂറിൽ നൂറ് മാർക്ക് കൊടക്കാമെന്നാണ് മണിക്കുട്ടൻ ബിഗ് ബോസിലെത്തിയ ശേഷം അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ കേന്ദ്രത്തിലെ ഒരു ടെലിപ്ലേയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് മണിക്കുട്ടൻ എത്തിയത്.

Advertisements

ALSO READ

വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് സഞ്ചാര പ്രിയനായ അച്ഛൻ യാത്ര പോവുകയാണ്: ഭർത്തൃ പിതാവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി സിത്താര കൃഷ്ണകുമാർ

അതിനുശേഷം ജയകുമാറിന്റെ വർണ്ണചിറകുകൾ എന്ന സീരിയലിൽ മണിക്കുട്ടൻ അഭിനയിച്ചു. ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ്. കൊച്ചുണ്ണിക്ക് ശേഷമാണ് മണിക്കുട്ടന് വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമ എന്ന അത്ഭുതലോകത്ത് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങാൻ സാധിച്ചത്. എന്നാൽ അദ്ദേഹത്തിന് അധികം ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചില്ല. നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൽ നിരവധി മണിക്കുട്ടൻ ചെയ്തിട്ടുണ്ട്. ബോയ്ഫ്രണ്ടിന് ശേഷം ബഡാ ദോസ്തിലാണ് മണിക്കുട്ടൻ അഭിനയിച്ചത്. പിന്നീട്, ബ്ലാക്ക് കാറ്റ്, ഛോട്ടാ മുംബൈ, ഹാർട്ട് ബീറ്റ്‌സ്, ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, ഫ്‌ലാഷ്, ട്വിന്റി ട്വന്റി തുടങ്ങിയ സിനിമകളിലും മണിക്കുട്ടൻ അഭിനയിച്ചു.

സിനിമ തേടി നടന്ന കാലത്ത് ഒരുപാട് തിരസ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിനയം നിർത്തിപോകണം എന്നുപോലും തോന്നിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മണിക്കുട്ടൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി സമർപ്പിച്ച് കഴിഞ്ഞാൽ അത് ഒരുപാട് അനുഗ്രഹങ്ങൾ നൽകുമെന്ന വിശ്വാസം എന്നും ഒപ്പം ഉണ്ടായിരുന്നുവെന്നും മറക്കാനാകാത്ത ഒരുപാട് എക്‌സ്പീരിയൻസ് നൽകുന്ന ഒന്നാണ് സ്ട്രഗ്ലിങ് സ്റ്റേജെന്നും മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. അവസാനമായി മണിക്കുട്ടൻ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. മോഹൻലാൽ അവതരിപ്പിച്ച മരക്കാർ എന്ന കഥാപാത്രത്തിന്റെ സഹായി ആയിരുന്നു ചിത്രത്തിൽ മണിക്കുട്ടൻ. ബിഗ് ബോസ് മണിക്കുട്ടന്റെ ജീവിതത്തിൽ വഴിത്തിരിവായിട്ടുണ്ട്. ബിഗ് ബോസിലേക്ക് മണിക്കുട്ടൻ എത്തിയത് കാലിന് പരിക്കുമായിട്ടാണ്.

ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ കാര്യമായ പ്രകടനമൊന്നും കാലിന് സുഖമില്ലാത്തതിനാൽ മണിക്കുട്ടന് ചെയ്യാൻ സാധിച്ചിരുന്നില്ല. പിന്നീട് മണിക്കുട്ടൻ നന്നായി എല്ലാ ടാസ്‌ക്കുകളിലും മത്സരിക്കാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും മണിക്കുട്ടനുള്ള ജനപിന്തുണ ഏറികൊണ്ടിരുന്നു. ബിഗ് ബോസ് സീസൺ മൂന്നിലെ വിജയി വലിയ പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടനായിരുന്നു. എം.കെ എന്ന ഓമനപ്പേരിലാണ് മണിക്കുട്ടനിപ്പോൾ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

മണിക്കുട്ടനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ മണിക്കുട്ടൻ ആർമി പോലും ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉണ്ട്. മണിക്കുട്ടന്റെ വിവാഹവും എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. മുപ്പത്തിയഞ്ചുകാരനായ മണിക്കുട്ടൻ ഇതുവരെ വിവാഹിതനായിട്ടില്ല. ബിഗ് ബോസിൽ ആയിരുന്ന സമയത്ത് സഹ മത്സരാർഥിയായിരുന്നു സൂര്യ മണിക്കുട്ടനോട് പ്രണയം പറഞ്ഞിരുന്നു. എന്നാൽ മണിക്കുട്ടൻ മറുപടിയൊന്നും പറഞ്ഞിരുന്നില്ല.

ALSO READ

ഒരു സ്ലിപ്പർ, കീറിയ ജീൻസ്, അഞ്ച് ടീഷർട്ട്, ഇതാണ് അപ്പുവിന് ആകെയുളളത്, പ്രണവ് മോഹൻലാലിനെ കുറിച്ച് വിശാഖും വിനീതും പറുന്നത് കേട്ടോ

സീരിയൽ താരം അനൂപ് കൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മണിക്കുട്ടൻ തന്റെ വിവാഹം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഫിലിമി ബീറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും ഭാര്യാ സങ്കൽപ്പങ്ങളെ കുറിച്ചും മണിക്കുട്ടൻ മനസ് തുറന്നത്. ‘ഇന്നിപ്പോൾ അനൂപിന്റെ വിവാഹ സദ്യ കഴിക്കാം… എന്നിട്ട് എന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കണം. വിവാഹം വന്നുചേരേണ്ടതാണ്. അനൂപിന് ഐശ്വര്യ വന്ന് ചേർന്നപ്പോലെ എനിക്കും ആരെങ്കിലും ഒരാൾ വന്ന് ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹത്തെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. ഇതുവരെ ഒന്നും റെഡിയായിട്ടില്ല. എല്ലാം വന്നുചേരേണ്ടതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. എന്റെ ജോലി എന്താണ് എന്ന് മനസിലാക്കുന്ന ഒരാളായിരിക്കണം എന്ന് മാത്രമെയുള്ളൂ’ എന്നും മണിക്കുട്ടൻ പറയുന്നുണ്ട്.

 

Advertisement