മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരസുന്ദരിയാണ് ബോളിവുഡ് നടി ജൂഹി ചൗള. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്ന ജൂഹി മിസ് ഇന്ത്യ പട്ടം നേടിയാണ് സിനിമയിലെത്തുന്നത്. തന്റെ ഓൺ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും എനർജി കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ജൂഹി നേടിയെടുത്തു. സൽമാൻ ഖാനും ഷാരൂഖ് ഖാനും അടക്കുള്ള ബോളിവുഡ് സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ ജൂഹി മലയാള സിനിമയിലും അഭിനയിട്ടുണ്ട്.
ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ജൂഹി ചൗള മലയാളത്തിൽ എത്തിയത്. ഈ ഒരൊറ്റ സിനിമ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറി ജൂഹി ചൗള. മലയാളത്തിന്റെ താരര ാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും നായകന്മാരായ ചിത്രത്തിലെ നടിയുടെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാസിൽ സംവിധാനം ചെയ്ത വിജയചിത്രത്തിൽ മികച്ച പ്രകടനമാണ് ജൂഹി ചൗള കാഴ്ചവെച്ചത്. ബോളിവുഡ് സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ശേഷമാണ് ജൂഹി ചൗള മലയാളത്തിലേക്കും എത്തിയത്.
വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജൂഹി സോഷ്യൽമീഡിയയിലും സജീവമാണ്. ഈയടുത്ത് തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ജൂഹി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ബിസിനസുകാരൻ ജയ് മേഹ്തയാണ് ജൂഹിയുടെ ഭർത്താവ്. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരിക്കെയായിരുന്നു ജൂഹിയുടെ വിവാഹം.
താരറാണിയായിരുന്ന സമയത്തായിരുന്നു വിവാഹം എങ്കിലും ബഹളങ്ങളൊന്നുമില്ലാതെ സ്വകാര്യവുമായ ചടങ്ങിലായിരുന്നു താരം വിവാഹിതയായത്. തന്റെ വിവാഹം ലളിതമാക്കിയതിനെ കുറിച്ച് ജൂഹി തന്നെ ഈയടുത്ത് തുറന്ന് പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു അതെന്നും അതുകൊണ്ട് തന്നെ തന്റെ വിവാഹം രഹസ്യമാക്കി വെക്കാൻ കഴിഞ്ഞെന്നുമാണ് ജൂഹി ചൗള പറയുന്നത്. രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലാണ് താൻ വിവാഹ വാർത്ത രഹസ്യമാക്കി വച്ചതിനെ കുറിച്ച് ജൂഹി ചൗള വെളിപ്പെടുത്തിയത്.
തന്റെ കരിയർ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു വിവാഹം രഹസ്യമാക്കി വെക്കാൻ കാരണമായതെന്നാണ് ജൂഹി പറയുന്നത്. അതേസമയം, താരത്തിന്റെ പേടി ന്യായമായിരുന്നു എന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസിലാക്കാം. വിവാഹശേഷം നായികമാർക്ക് അവസരങ്ങൾ കുറയുന്നതാണ് എല്ലാകാലത്തും കാണാനാവുക.
ഖയാമത്ത് സേ ഖയാമത്ത് തക്ക്, ഡർ, ബോൽ രാധാ ബോൽ, ഐന, ഹം ഹേൻ റാഹി പ്യാർ കെ തുടങ്ങിയ ഹിറ്റ് സിനിമയിലെ താരമായി തിളങ്ങി നിൽക്കുന്നതിനിടെയായിരുന്നു താരത്തിന്റെ വിവാഹം.
”ഞാൻ കരിയറിൽ നല്ല നിലയിലായിരുന്നു. ആ സമയത്താണ് ജേയ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എനിക്ക് കരിയർ നഷ്ടമാകുമോ എന്ന ഭയമായിരുന്നു. നല്ല നിലയിലേക്ക് എത്തിയേതയുണ്ടായിരുന്നുള്ളൂ. ഇനിയും മുന്നോട്ട് പോകണമെന്നുണ്ടായിരുന്നു”-ജൂഹി പറയുന്നു.
”ഞാൻ എവിടെ പോയാലും അവനുമുണ്ടായിരുന്നു. എഴുത്തുകളും പൂക്കളും സമ്മാനങ്ങളും നൽകി. ഒരിക്കൽ എന്റെ ബർത്ത് ഡേയ്ക്ക് ട്രക്ക് നിറയെ പൂക്കൾ നൽകി. ഒരു ട്രക്ക് പൂക്കൾ കൊണ്ട് എന്ത് ചെയ്യാനാണ് ഞാൻ. ചെയ്യാൻ പറ്റുന്നതൊക്കെ അവൻ ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞ് വിവാഹഭ്യർത്ഥന നടത്തി” എന്നാണ് ജൂഹി പറയുന്നത്.
തന്റെ വിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങളോടും വളരെ അടുത്ത ചില സുഹൃത്തുക്കളോടും മാത്രമായിരുന്നു പറഞ്ഞിരുന്നത്. അന്ന് ഇന്നത്തേത് പോലെ ഇന്റർനെറ്റൊന്നുമില്ലാതിരുന്നതിനാൽ എളുപ്പമായിരുന്നുവെന്നും ജൂഹി പറയുന്നു. സൂഹൃത്തുക്കളിലൂടെയാണ് ജൂഹിയും ജേയും പരിചയപ്പെടുന്നത്. പിന്നാലെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ 28 വർഷം പിന്നിട്ടിരിക്കുകയാണ് ഇരുവരും. രണ്ട് മക്കളാണ് ജേയ്ക്കും ജൂഹിയ്ക്കുമുള്ളത്.
സുൽത്താനത്ത് എന്ന സിനിമയിലൂടെയായിരുന്നു ജൂഹിയുടെ അരങ്ങേറ്റം. പിന്നീട് ഖയാമത്ത് സേ ഖയാമത്തിലൂടെ താരമായി മാറുകയായിരുന്നു.ശർമാജി നംകീൻ ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഋഷി കപൂറിന്റെ അവസാന സിനിമയായിരുന്നു ഇത്.