മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുബി സുരേഷ്. താരത്തിന്റെ കുട്ടിപട്ടാളത്തിലെ അവതരണം ഇഷ്ടപ്പെടാത്തവില്ല. യൂട്യൂബ് ചാനലിലൂടെയായും സുബി സുരേഷ് വിശേഷങ്ങൾ പങ്കിടാറുണ്ട്.
കോമഡി തില്ലാന ചിത്രീകരണ സമയത്തായിരുന്നു സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നത്. നസീർ സംക്രാന്തിക്കൊപ്പമായാണ് ഒളിച്ചോടിയെന്നായിരുന്നു അന്ന് പ്രചരിച്ചത്. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് സുബി പറഞ്ഞു. സുബിക്കൊപ്പമായി സഹോദരനും ഷോയിലേക്ക് എത്തിയിരുന്നു.
ALSO READ
സുബിക്കൊപ്പമായി സഹോദരനായ എബിയും ഷോയിലേക്ക് എത്തിയിരുന്നു. എനിക്ക് ഭർത്താവില്ല, സഹോദരനാണ് ഷോയിലേക്ക് വരുന്നതെന്നാണ് സുബി പറഞ്ഞത്. പ്രണയിച്ച് കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. എനിക്കിപ്പോൾ ആരോടും പ്രണയം തോന്നുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നത് എന്നായിരുന്നു സുബിയുടെ മറുപടി. സത്യസന്ധമായാണ് ഇതേക്കുറിച്ച് പറയുന്നത്. പ്രണയിച്ചാണെങ്കിൽ അങ്ങനെ, അറേഞ്ച്ഡ് മാര്യേജാണെങ്കിൽ അങ്ങനെ, പുള്ളിക്കാരിയുടെ ഇഷ്ടമാണ് ഞങ്ങൾക്ക് പ്രധാനമെന്നും സഹോദരൻ പറഞ്ഞിരുന്നു.
സുബിയുടെ വിവാഹത്തെക്കുറിച്ച് സഹോദരൻ പറയുന്നത് എന്താണെന്നായിരുന്നു എംജി ശ്രീകുമാർ ചോദിച്ചത്. കല്യാണം കഴിക്കാൻ എല്ലാം റെഡിയാണ്, പുള്ളിക്കാരത്തിയുടെ ഒരു സമ്മതം മാത്രം മതി. നാളെ കല്യാണം നടത്താനും ഞങ്ങൾ തയ്യാറാണെന്നായിരുന്നു സഹോദരന്റെ മറുപടി.
5 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. തൊട്ടടുത്ത് തന്നെയാണ് ഭാര്യയുടെ വീട്. നൈൽ എന്നാണ് മകൾക്ക് ഞങ്ങൾ പേരിട്ടത്. 8 മാസമായതേയുള്ളൂവെന്ന് തന്റെ വിവാഹത്തെക്കുറിച്ച് സുബിയുടെ സഹോദരൻ പറഞ്ഞു. സുബിയേയും സഹോദരനേയും പോലെ മകളും കലാകാരിയായി മാറുമെന്നായിരുന്നു എംജി പറഞ്ഞത്.
ഞാൻ അറിയുന്നതിന് മുൻപ് തന്നെ എന്റെ വിവാഹം ഓൺലൈനിലൂടെ നടന്നിട്ടുണ്ടല്ലോ, കുട്ടി വരെയുണ്ടായിട്ടുണ്ട്. നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവിൽ കഴിയുന്ന ഒരാളായിരിക്കരുത്.
ALSO READ
പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്നേഹിക്കണം. പരസ്ത്രീ ബന്ധം അറിഞ്ഞാൽ തല്ലിക്കൊന്നോളും. ഞാൻ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്നേഹിക്കണം. കലാകാരൻമാർ തന്നെ വേണമെന്നില്ല. യുഎസിൽ നിന്നൊരു പ്രൊപ്പോസൽ വന്നിരുന്നു. അത്ര ദൂരെ പോവാനൊന്നും താൽപര്യമില്ലെന്നുമായിരുന്നു സുബി വ്യക്തമാക്കിയത്.