മലയാളികൽ ഏറെ സുപരിചിതയായ നടിയാണ് ബീനാ ആന്റണി. സിനിമയിൽ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളിൽ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്.
ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. സീരിയൽ നടൻ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. അതേ സമയം ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്.
മുൻപ് തന്നെ താരം താൻ മനോജുമായി ഇഷ്ടത്തിലാകുന്നതിന് മുൻപ് മറ്റൊരു പ്രണയത്തിലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. കുറേ വർഷം പ്രണയിച്ചിരുന്നെങ്കിലും അയാൾ ചതിക്കുകയാണെന്ന് മനസിലായപ്പോൾ ആ ബന്ധം അവസാനിപ്പിച്ചെന്നും ബീന പറഞ്ഞിരുന്നു. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടൻ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമൽ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികൾക്ക്. നിലവിൽ മൗനരാഗമടക്കമുള്ള സീരിയലുകളിൽ അഭിനയിക്കുകയാണ് ബീന.
തന്റെ പഴയകാല ചിത്രങ്ങളും ഓർമ്മകളുമൊക്കെ ബീന ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബീന. വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ എന്ന് പറഞ്ഞു കൊണ്ട് മനോജ് നായരിനൊപ്പമുള്ള ഒരു ചിത്രമാണ് ബീന പങ്കുവച്ചിരിക്കുന്നത്.
മനോജിന് വലിയ മാറ്റം ഒന്നും ഇല്ല, പക്ഷേ ചേച്ചി ഇച്ചിരി തടി വച്ചത് പോലെ തോന്നുന്നു എന്നാണ് കമന്റുകളിൽ പറയുന്നത്. ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല എന്നും സുഹൃത്തുക്കളായിരുന്നു ഞങ്ങൾ എന്നും ബീന പറഞ്ഞിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.