മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിത്തു വേണുഗോപാല്‍. ഇന്ന് മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന ജിത്തു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സീത കല്യാണം സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം എന്ന സീരിയലിലാണ് നടന് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒത്തിരി സജീവമാണ് ജിത്തു. തന്റെ വിശേഷങ്ങളെല്ലാം നടന് ആരാധകരുമായി പങ്കുവെക്കാറുണ്ട്.
നവംബര്‍ 19നായിരുന്നു താരത്തിന്റെ വിവാഹം. കാവേരിയാണ് ജിത്തുവിന്റെ വധു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു കാവേരിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. താരത്തിന്റെ മൗനരാഗം സീരിയലിലും വിവാഹ എപ്പിസോഡ് നടക്കുന്നതിനിടെയാണ് ജിത്തു ജീവിതത്തിലും വിവാഹിതനായത്.
കാവേരി ആണ് ജിത്തുവിന്റെ ഭാര്യ. ഇരുവരും ഇപ്പോള്‍ സോഷ്യല്‍മീഡിയയ്ക്ക് സുപരിചിതരാണ്. നിരവധി താരങ്ങള്‍ പങ്കെടുത്ത ആഡംബര വിവാഹം തന്നെയായിരുന്നു ജിത്തുവിന്റേത്.
വിവാഹം അപ്രതീക്ഷിതമായാണ് ആരാധകരോട് വെളിപ്പെടുത്തിയത് എന്നതിനാല്‍ തന്നെ വിവാഹത്തിന് ആശംസകള്‍ അറിയിച്ച കമന്റുകളുടെ കൂട്ടത്തില്‍ നിരവധി നെഗറ്റീവ് കമന്റുകളും ധാരാളം ഉണ്ടായിരുന്നു. ഇപ്പോഴിതാ പുതുതായി നല്കിയ അഭിമുഖത്തില്‍ വിവാഹത്തോടെ തനിക്ക് കേള്‍ക്കേണ്ടി വന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയാണ് താരം. നെഗറ്റീവ് കമന്റിടൂന്നവരെ പറഞ്ഞ് മനസ്സിലാക്കി ബോധവത്കരിക്കാനൊന്നും തങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജിത്തു തുടങ്ങുന്നത്.
സീരിയലിലെ വിവാഹത്തിന്റെ പ്രമോയ്ക്ക് നല്ല കമന്റുകളാണ് ലഭിച്ചിരുന്നതെന്നും എന്നാല്‍, തന്റെ സ്വന്തം കല്യാണത്തിന് നെഗറ്റീവ് കമന്റാണ് വന്നതെന്നാണ് താരം പറയുന്നു.
വിവാഹദിനത്തില്‍ ഭാര്യയ്ക്ക് ചോറ് വാരി കൊടുത്തപ്പോള്‍ അതെന്തിനാണ് അങ്ങനെ ചെയ്തതെന്നൊക്കെ കുറെ പേര് കമന്റിലൂടെ വിമര്‍ശിച്ചു. ഈ ബന്ധം എത്ര നാള് പോകുമെന്നും ആര്ട്ടിസ്റ്റല്ലേയെന്നും ഒരു മാസം ആകുമ്പോഴേക്കും ഡിവോഴ്സ് ആകുെ എന്നൊക്കെയായിരുന്നു കമന്റുകള്‍.
ഈ കമന്റുകള്‍ കണ്ടിട്ട് കല്യാണം കഴിച്ചത് തെറ്റാണോയെന്നു തോന്നിയെന്നും ജിത്തു പറഞ്ഞു. അത്രമേല്‍ ചില കമന്റുകള്‍ ചിരിപ്പിച്ചെന്നും വേദനിപ്പിച്ചെന്നും താരം പറയുകയാണ്.