ടെലിവിഷൻ സ്‌ക്രീനിലും സിനിമയിലുമൊക്കെ സജീവസാന്നിധ്യമായി മാറിയ നിയാസ് ബക്കർ എന്ന നടനെ മലയആളികൾക്ക് പ്രിയപ്പെട്ടവനാക്കിയത് മറിമായം പരമ്പരയാണ്. പാലക്കാടൻ ഭാഷയുൾപ്പടെയുള്ള ഭാഷകൾ കൈകാര്യം ചെയ്യുന്നതിലെ കഴിവാണ് നിയാസിനെ വ്യത്യസ്തനാക്കുന്നത്. നിയാസിന്റെ ഈ കഴിവ് മിമിക്രി ബാക്ക്ഗ്രൗണ്ടും വളരെ സഹായിച്ചിട്ടുണ്ട്. നിയാസ് നിരവധി ഷോകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുമുണ്ട്. മിമിക്രി,നാടകം, സിനിമ, ടെലിവിഷൻ ഷോ, സീരിയൽ തുടങ്ങി അഭിനയ മേഖലയിൽ നിയാസ് ആറാടുകയാണെന്ന് പറയാം.
അതേസമയം, കാഴ്ചയിൽ നിയാസിന് അധികം പ്രായം തോന്നില്ലെങ്കിലും അദ്ദേഹം കലാഭവൻ നവാസ് എന്ന അനുഗ്രഹീത മിമിക്രി സ്റ്റേജ് കലാകാരന്റെ മൂത്ത സഹോദരനാണ്. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ കലാഭവൻ നവാസിന്റെ സഹോദരൻ ആണെന്ന് പറഞ്ഞാൽ പലരും തന്റെ രൂപവും, വേഷവുമെല്ലാം കണ്ടിട്ട് താങ്കൾ അനിയൻ ആണല്ലെ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും, നവാസ് തന്റെ ചേട്ടനാണെന്നാണ് പലരും ധരിച്ചു വെച്ചിരുന്നതെന്നും നിയാസ് പറയുന്നുണ്ട്, സത്യത്തിൽ അവൻ തന്നെക്കാൾ രണ്ട് വയസിന് താഴെയാണെന്നും, ഒരു നിയാസ് പറയുന്നു.
അതേസമയം നിയാസിന്റെ മകളുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞതാണ് താരത്തിന്റെ പ്രായത്തെ കുറിച്ച് വലിയ ചർച്ച ഉയരാൻ കാരണമായത്. നിയാസ് ബക്കറിന് വിവാഹപ്രായമെത്തിയ ഒരു മകളുണ്ടെന്ന് പലർക്കും വിശ്വസിക്കാനായിരുന്നില്ല. നിയാസിന്റെ മകളുടെ വിവാഹ ദിനത്തിലെ ചിത്രങ്ങളും, വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലുമായിരുന്നു.
വിവാഹത്തിന് മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പടെയുള്ളവർ വിവാഹ വേദിയിലെത്തിയിരുന്നു. നിയാസിന്റെ മൂത്തമകളായ ജസീലയെ വരൻ മുനീർ മഹർ ചാർത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് നിയാസിന്റെ ചെറുപ്പം നിറഞ്ഞ മുഖമായിരുന്നു. മകളുടെ കല്യാണത്തിന് ചുള്ളനായി നിൽക്കുന്ന നിയാസ് ബക്കറിലേക്കാണ് എല്ലാ കണ്ണുകളും പാഞ്ഞത്.
ഒരു മകനും മകളുമാണ് നിയാസിന്. മൂത്തമകൾ ജസീലയുടെ വിവാഹമാണ് ഇപ്പോൾ കഴിഞ്ഞത്. വരൻ മുനീർ ഖത്തറിലാണ്. മകളെ കൂടാതെ താഹ എന്ന ഒരു മകൻ കൂടെയുണ്ട് നിയാസിന്. പത്തു വർഷത്തിൽ ഏറെയായി നിയാസും കുടുംബവും ആലുവയിലാണ് താമസം. ആളുകളുടെ മനസിലെ തന്നെ കുറിച്ചുള്ള ചെറുപ്പക്കാരൻ ഇമേജ് ആസ്വദിക്കുന്നുണ്ടെന്നാണ് നിയാസ് പറയുന്നത്.
അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് നിയാസ് പറയുന്നത്, അതിനൊരു മെഡിസിൻ ഉണ്ടെന്നും നിയാസ് തമാശയായി പറയുന്നു. അത് എന്താണ് പറയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ”നന്നായി ചിരിക്കുക, നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക, എല്ലാത്തിലും തൃപ്തരാവുക”- എന്നാണ് നിയാസ് പറഞ്ഞു നിർത്തിയത്.
അഭിനയത്തിലെ നിയാസ് ബക്കറിന്റെ കഴിവും പാരമ്പര്യമായി കിട്ടിയതാണ്, വാത്സല്യം സിനിമയിലെ കുഞ്ഞമാമ്മയായും, ഗന്ധർവ്വത്തിലെ അബൂക്കയായും മലയാളികൾ എന്നും ഓർക്കുന്ന കഥാപാത്രങ്ങളെ സംഭാവന ചെയ്ത പ്രിയപ്പെട്ട നടൻ അബൂബക്കറുടെ മൂത്ത മകനാണ് നിയാസ് ബക്കർ.
മൂന്ന് ആൺമക്കൾ ആയിരുന്നു ഉമ്മയ്ക്കും, ഉപ്പയ്ക്കുമെന്നും അതാണ് താൻ നേരത്തെ വിവാഹിതനാകാൻ കാരണമെന്നും നിയാസ് പറയുന്നു. തങ്ങൾ മൂന്ന് ആൺമക്കൾ ആയിരുന്നു ഉള്ളത്. ഉപ്പ പരിപാടികൾക്ക് പോകുമ്പോൾ ഉമ്മയും കൂടെ പോകുമായിരുന്നു, അതുകൊണ്ട് ഞങ്ങൾ മൂന്നു മക്കളും വീട്ടിൽ ഒറ്റയ്ക്ക് ആകുന്ന സന്ദർഭം വന്നു. അതുകൊണ്ടാണ് തന്നെ നേരത്തെ വിവാഹം കഴിപ്പിച്ചതെന്നും നിയാസ് ബക്കർ പറഞ്ഞു.
നവാസിനും നിയാസിനും ഒരു അനിയനുണ്ട് നിസാമുദ്ധീൻ. അദ്ദേഹം മാധ്യമ പ്രവർത്തകനാണ്. കൂടാതെ തന്റെ മകൾ ജസീലയ്ക്ക് ഇപ്പോൾ 23 വയസ് കഴിഞ്ഞെന്നു കൂടി പറയുകയാണ് നിയാസ്.