വലിയ കൊട്ടിആഘോഷങ്ങൾക്കൊന്നും ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു ; മോൾക്കും സന്തോഷമേ ഉള്ളൂ : വിവാഹ വാർത്തയിൽ പ്രതികരിച്ച് നടി അഞ്ജലി നായർ

105

വിവാഹവാർത്തയോടു പ്രതികരിച്ച് നടി അഞ്ജലി നായർ. സിനിമ സഹസംവിധായകനും പരസ്യചിത്ര സംവിധായകനുമായ അജിത് രാജു സമൂഹമാധ്യമത്തിലൂടെയാണ് അഞ്ജലിയുമായുള്ള വിവാഹ വാർത്ത പങ്കുവച്ചത്.

കഴിഞ്ഞ നവംബർ 21 ന് തൃപ്പൂണിത്തുറ മാരംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽവച്ച് തങ്ങൾ വിവാഹിതരായിരുന്നുവെന്നും രണ്ടാളും തിരക്കിലായതിനാൽ പതിയെ വിവാഹവിവരം പുറത്തുവിടാം എന്നാണ് കരുതിയതെന്നും അഞ്ജലി നായർ മനോരമ ഓൺലൈനിനോടു പറഞ്ഞു.

Advertisements

ALSO READ

ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് മേഘ്ന രാജ് ; നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ:

‘അജിത് രാജുവും ഞാനുമായുള്ള വിവാഹം കഴിഞ്ഞ നവംബർ 21നു എറണാകുളം തൃപ്പൂണിത്തുറ എരൂർ മാരംകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. കോവിഡ് പ്രോട്ടോകോൾ ഉള്ളതുകൊണ്ട് എന്റെയും അജിത്തിന്റെയും ബന്ധുക്കളും മൂന്നുനാലു സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഓരോ തിരക്ക് കാരണമാണ് ആരെയും അറിയിക്കാൻ കഴിയാതിരുന്നത്. വിവാഹം കഴിഞ്ഞ് ഞാൻ തമിഴ് പടം ചെയ്യാൻ പോയി. അജിത്ത് അദ്ദേഹത്തിന്റെ വർക്കിൽ തിരക്കിലായിരുന്നു.

വലിയ കൊട്ടിആഘോഷങ്ങൾക്കൊന്നും ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് മെല്ലെ എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നത്.

തിരുവില്വാമലയാണ് അജിത്തിന്റെ സ്വദേശം. വിവാഹലോചന ആയിട്ടു തന്നെ വന്നതാണ്. ഞങ്ങൾ വളരെ കാലമായി തമ്മിൽ പരിചയം ഉള്ളതാണ്. അജിത്ത് പരസ്യചിത്രമേഖലയിൽ ആയതുകൊണ്ട് ഓഡിഷൻ ഒക്കെ ചെയ്യുന്ന സമയത്ത് 2007 മുതൽ ഉള്ള പരിചയമാണ്. പിന്നെ ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ ബന്ധുക്കൾ തമ്മിൽ സംസാരിച്ചു കുഴപ്പമില്ല എന്നു തോന്നി. രണ്ടാമതൊരു വിവാഹം വേണോ എന്ന് ഞാൻ സംശയിച്ചു നിൽക്കുകയായിരുന്നു.

പക്ഷേ അജിത്തുമായി എനിക്ക് ഒത്തുപോകാൻ കഴിയുമെന്ന് തോന്നി. മോളോട് ചോദിച്ചപ്പോൾ, അവൾക്ക് സന്തോഷമേ ഉള്ളൂ അങ്ങനെയാണ് അത് തീരുമാനിച്ചത്. ഞങ്ങൾ രണ്ടുപേരും സിനിമാമേഖലയിൽ ആയതുകൊണ്ട് കൊച്ചിയിൽ തന്നെ നിൽക്കുന്നതാണ് സൗകര്യം അതുകൊണ്ട് എന്റെ വീട്ടിൽ അച്ഛൻ, അമ്മ, എന്റെ സഹോദരൻ, അദ്ദേഹത്തിന്റെ കുടുംബം എന്നിവരോടൊപ്പം എറണാകുളത്ത് തന്നെയാണ് ഇപ്പോൾ താമസം എന്നും അഞ്ജലി പറഞ്ഞു.

ALSO READ

നിങ്ങൾ എത്രവേണമങ്കിലും ഡീഗ്രേഡ് ചെയ്‌തോളൂ, പക്ഷേ കേരള ബോക്‌സോഫീസിൽ ലാലേട്ടൻ ആറാടുകയാണ് : ആറാട്ടിന് ട്രോൾ പൂരം

കൈനിറയെ ചിത്രങ്ങളാണ് അഞ്ജലിക്ക്. മോഹൻലാൽ ചിത്രം ആറാട്ടിൽ അഞ്ജലി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ തന്നെ മോൺസ്റ്റർ എന്ന ചിത്രത്തിലും അഞ്ജലി അഭിനയിക്കുന്നുണ്ട്. ആദിയും അമ്മുവും എന്ന ചിത്രത്തിൽ അഞ്ജലിയും മകൾ ആവണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സിദ്ധാർഥ് നിർമിക്കുന്ന തമിഴ് ചിത്രത്തിലും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. കോവിഡ് സമയത്ത് അഞ്ജലി അഭിനയിച്ച കുറേ ചിത്രങ്ങൾ ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

Advertisement