മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും നര്‍ത്തകയുമാണ് ആശാ ശരത്. ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്. സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവം ആവുകയായിരുന്നു. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. മലയാളത്തിന്റൈ താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തെ സിനിമയില്‍ ഏറെ പോപ്പുലര്‍ ആക്കിയത്.
ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശാ ശരത് വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്.ശരത്തിന്റെ മാതാപിതാക്കള്‍ നാസിക്കില്‍ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛന്‍ കണ്ണൂര്‍കാരനും.
ശരത് മസ്‌കറ്റില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആശയ്ക്കും ശരത്തിനും രണ്ട് പെണ്‍മക്കളാണുള്ളത്. ഈയടുത്ത് മൂത്തമകള്‍ ഉത്തരയുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിനിടെ മകള്‍ അഭിനയ ലോകത്തേക്കും എത്തിയിരിക്കുകയാണ്.
ആശയും മകളും ഒരുമിച്ചാണ് അഭിനയിക്കുന്നത്. ഇവരുടെ സിനിമ ഖെദ്ദ ഡിസംബര്‍ 2 നാണ് തിയറ്ററുകളില്‍ എത്തുക. ഇതിനിടെ ആശ ശരത്ത് സിനിമാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത
മക്കളുടെയോ, ഭര്‍ത്താവിന്റെയോ ഫോണ്‍ നോക്കാന്‍ പോലും താന്‍ തുനിയാറില്ലെന്നും എല്ലാവരുടേയും സ്‌പേയ്‌സ് അംഗീകരിക്കുന്ന ആളാണ് താനെന്നും ആശ പറയുന്നു. എല്ലാ ബന്ധങ്ങള്‍ക്കും നമ്മള്‍ ഒരു സ്‌പേസ് കൊടുക്കുന്നത് വളരെ നല്ലതാണ്, ഏല്ലാവര്‍ക്കും അവരുടേതായ സ്വകാര്യത നല്‍കണം, മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ കൈ കടത്തരുത്. ഞാന്‍ അങ്ങനെയാണെന്നാണ് താരം പറയുന്നത്.
ശരതേട്ടന്റെയും എന്റെയും ഒരു പ്രണയ വിവാഹമായിരുന്നില്ല. പതിനേഴ് വയസ്സില്‍ നിശ്ചയം കഴിഞ്ഞ് 18 വയസ്സിലാണ് വിവാഹം കഴിക്കുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെയാണ് ഞങ്ങള്‍ക്ക് മക്കള്‍ ജനിച്ചതും. ഞങ്ങള്‍ മക്കള്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു ക്രഷ് തോന്നിയാല്‍ എന്നോട് വന്ന് പറയാറുമുണ്ടെന്ന് ആസ പറയുന്നു.
മകള്‍ ഉത്തരയോട് പറഞ്ഞത് നീ കല്യാണത്തിന് തയ്യാറാവുമ്പോള്‍ എന്നെ അറിയിക്കൂ എന്നാണ്. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് ഒന്നുകില്‍ നീ കണ്ടുപിടിക്കുക. അല്ലെങ്കില്‍ നീ എന്നോട് പറയുക എന്നാണ് അറിയിച്ചത്. പിന്നീട ്അവള്‍ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ച് അമ്മയുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചത്.
അങ്ങനെയാണ് ഞങ്ങള്‍ അവള്‍ക്ക് വേണ്ടി ആദിത്യനെ കണ്ടുപിടിച്ചതെന്ന് ആശ പറയുന്നു. അവര്‍ തമ്മില്‍ ആറുമാസത്തോളം കണ്ടു സംസാരിച്ചതിന് ശേഷമാണ് ഞങ്ങള്‍ വിവാഹം ഉറപ്പിച്ചതെന്നും ആശ ശരത് പറയുകയാണ്.
അതേസമയം വിവാഹം കഴിഞ്ഞതിന് ശേഷമുള്ള പ്രണയങ്ങളെ കുറിച്ചും ആശ പറയുന്നുണ്ട്. ‘വിവാഹം കഴിഞ്ഞ ഒരാള്‍ക്ക് മറ്റാരെയും പ്രണയിച്ച് കൂടാ എന്ന് പറയുന്നത് തെറ്റാണ്. അതിന് സാധ്യത ഉണ്ട്. പക്ഷെ നമ്മളുടെ അതിര്‍ വരമ്പ് എവിടെ ആണ്. എവിടെ അത് നിര്‍ത്തണം എന്ന് നമ്മള്‍ മനസ്സില്‍ വരച്ച് വെക്കുന്നോ അവിടെയാണ് കുടുംബത്തിന്റെ ഭദ്രതയെന്നും ആശ ശരത് പറയുന്നു.
ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടെങ്കിലാണല്ലോ മറ്റൊരാള്‍ കടന്ന് വരിക. 75 ശതമാനമെങ്കിലും ഒരു കുടുംബിനിയുടെയോ കുടുംബസ്ഥന്റെയോ മനസ്സിലേക്ക് പുതിയ ഒരാള്‍ക്ക് കടന്ന് വരാനുള്ള സ്‌പേസ് വളരെ കുറവ് ആയിരിക്കും എന്നും ആശാ ശരത് പറയുന്നു.