മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് റാഫി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകർ ചക്കപ്പഴത്തിലെ റാഫിയുടെ വിവാഹം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് റാഫിയും മഹീനയും ഒന്നായത്.
വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ഹണിമൂൺ പ്ലാനുകളെ കുറിച്ചും, കാത്തിരുന്ന വിവാഹം നടന്നതിലെ സന്തോഷത്തെ കുറിച്ചും റാഫിയും ഭാര്യയും സംസാരിക്കുകയുണ്ടായി.
ALSO READ
ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങളുടെ വിവാഹം നടന്നത്. ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം നടന്നതിൽ വലിയ സന്തോഷം ഉണ്ട് എന്ന് റാഫിയുടെ കുഞ്ഞ് എന്ന് വിളിക്കുന്ന മഹി മോൾ പറഞ്ഞു. ഇനി ജീവിതത്തിൽ ഉടനീളം ഈ സന്തോഷം ഉണ്ടാവണം എന്നാണ് ആഗ്രഹം എന്ന് റാഫിയും പറഞ്ഞു.
ഹണിമൂൺ ഇപ്പോൾ എവിടെയും പ്ലാൻ ചെയ്തിട്ടില്ല. ദുബായിൽ ഒന്ന് പോകണം. വളരെ അധികം സാധാരണക്കാരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഹണിമൂൺ പ്ലാനുകളും അങ്ങനെ തന്നെയായിരിയ്ക്കും എന്നായിരുന്നു റാഫിയുടെ പ്രതികരണം.
ടിക്ക് ടോക്കിന് ശേഷം യൂട്യൂബ് വീഡിയോ ചെയ്യുന്നതിലൂടെ പ്രശസ്തയായ താരമാണ് മഹീന. വിവാഹ ശേഷവും അത് തുടരും എന്ന് ഇരുവരും പറയുന്നു. ഇനി മഹീനയുടെ വീഡിയോയിൽ തന്റെ കൂടെ സാന്നിധ്യം ഉണ്ടാവും എന്നും രണ്ട് പേരും ഒരുമിച്ച് മറ്റൊരു തലത്തിൽ വ്ളോഗ് കൊണ്ട് പോകാം എന്നാണ് കരുതുന്നത് എന്നും റാഫി കൂട്ടിച്ചേർത്തു.
ചക്കപ്പഴം ലൊക്കേഷൻ ഞങ്ങളെ സംബന്ധിച്ച് രണ്ടാമത്തെ വീട് ആണ്. അതൊരു ഷൂട്ടിങ് ലൊക്കേഷൻ പോലെ അല്ല.
ALSO READ
ചക്കപ്പഴത്തിലെ എല്ലാവരും വന്നിരുന്നു. സ്വന്തം വീട്ടിൽ നടക്കുന്ന സ്വന്തം കുട്ടിയുടെ കല്യാണം എന്നത് പോലെ എല്ലാവരും വന്ന് ഞങ്ങളെ സന്തോഷിപ്പിച്ച ശേഷമാണ് പോയത്. അമ്മയും അച്ഛനും നാത്തൂനും ചേട്ടനും എല്ലാവരും വന്നിരുന്നു എന്നും റാഫി പറയുന്നുണ്ട്.