ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭർത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകൾ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.
മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ വിവാഹിതരാകാൻ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.
ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാൻ പോകുന്നു. പുതിയ വ്ളോഗ് വീഡിയോയിലൂടെയാണ് സന്തോഷ വാർത്ത താരങ്ങൾ പുറത്തുവിട്ടത്. ഇത്രനാളും വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരൻ ഞാനല്ല, പക്ഷെ ആ ഗർഭത്തിന്റെ ഉത്തരവാദി ഞാനാണ് എന്നാണ് വിജയ് മാധവ് പറയുന്നത്. എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗായകൻ. ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത താരം താൻ ആദ്യമായി അഭിനയിച്ചതിനെ കുറിച്ചൊക്കെ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
പിന്നാലെ, വ്യക്തിജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ ശ്രമങ്ങൾ നടക്കാറുണ്ടെന്നും ഇത്തരത്തിൽ തങ്ങൾക്ക് എതിരെ നടന്ന ദുരനുഭവം പങ്കുവെക്കുകയാണ് ദേവിക നമ്പ്യാറും വിജയ് മാധവും.പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി എത്തിയപ്പോൾ താരങ്ങൾ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. വിവാഹ നിശ്ചയവും ഡിവോഴ്സും ഒരുമിച്ച് നടന്ന വ്യക്തികളാണ് നിങ്ങൾ, ഓൺലൈനിൽ, അതെങ്ങനെയാണ്? എന്ന് അവതാരകനായ എംജി ശ്രീകുമാർ ചോദിക്കുകയായിരുന്നു. പിന്നാലെ ഇരുവരും തങ്ങളുടെ അനുഭവം പങ്കുവെക്കുകയായിരുന്നു.
റെഡ് കാർപ്പറ്റ് എന്ന ഷോയിൽ വിവാഹ നിശ്ചയത്തിന് ശേഷം വന്നിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ഇദ്ദേഹം എന്നെ വിളിച്ച് ദേവിക ഒന്നുകൂടെയൊന്ന് ആലോചിച്ചോളൂ, നിശ്ചയമേ കഴിഞ്ഞിട്ടുള്ളൂവെന്ന് പറഞ്ഞിരുന്നുവെന്ന് ദേവിക പറയുന്നു. എന്റെ സ്വഭാവം ഇതൊക്കെയാണ്, സ്ട്രെയിറ്റ് ഫോർവേർഡാണ്. തുറന്നടിച്ച് സംസാരിക്കും, സോഫ്റ്റായി പറയാൻ അറിയില്ല. പെട്ടെന്ന് ദേഷ്യം വരും. എന്റെ ക്യാരക്ടർ ഇതാണ്. പൊതുവെ പെൺകുട്ടികൾക്ക് പൊരുത്തപ്പെടാൻ പറ്റാറില്ല എന്ന് പറഞ്ഞുവെന്നും ദേവിക പറയുന്നു.
ഇനി നടക്കില്ല മാഷേ എന്ന് ഞാൻ പറഞ്ഞു. നിശ്ചയമൊക്കെ വളരെ ലളിതമായിട്ടായിരുന്നു നടത്തിയത്. ഞങ്ങൾ കരുതിത് ആരും അറിയില്ല എന്നാണ്. പക്ഷെ അപ്പോൾ തന്നെ വൈറലായി. കുടുംബക്കാർ മാത്രമല്ല നാട്ടുകാരും അറിഞ്ഞു. ഇനി മാറ്റാനൊന്നും ആകില്ല. നമ്മൾക്ക് മുന്നോട്ട് തന്നെ പോകാം എന്നു പറഞ്ഞു. ഈ അഭിമുഖം ടെലികാസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിലും വാർത്തകൾ വന്നുവെന്നാണ് ദേവിക പറയുന്നത്. എന്തിനാണ് കഷ്ടപ്പെട്ട് ജീവിക്കുന്നത് എന്നു കരുതി ഞങ്ങൾ ഇപ്പോൾ തന്നെ പിരിഞ്ഞുവെന്നായിരുന്നു വാർത്തകൾ. ആദ്യം കേട്ടപ്പോൾ തമാശയായിട്ടാണ് കരുതിയത്. പബ്ലിസിറ്റിയാണല്ലോ കിട്ടിക്കോട്ടെയെന്ന് കരുതി. പക്ഷെ അടുത്ത ദിവസം വീടിന് അടുത്തുള്ളവരൊക്കെ മരണവീട്ടിൽ വരുന്നത് പോലെ അടുത്ത് വന്ന് വിഷമിക്കണ്ട എന്നൊക്കെ പറയാൻ തുടങ്ങിയെന്നും വിജയ് മാധവ് പറയുന്നു.
ഏറ്റവും തമാശ, ഞാനും മാഷും അമ്മയും കണ്ണനുമൊക്കെ ഗുരുവായൂർ പോയിരുന്നു. തൊഴുത് ഇറങ്ങുമ്പോൾ സൈഡിൽ നിന്നും ആരോ പറയുന്നത് കേട്ടു, ഇവരല്ലേ പിരിഞ്ഞത് പിന്നെ എന്തിനാണ് ഒരുമിച്ച് നടക്കുന്നതെന്ന്. അപ്പോൾ മനസിലായി ആളുകൾ ഇതൊക്കെ വളരെ സീരിയസ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ദേവികയുടെ ബന്ധുക്കളൊക്കെ വിളിച്ച് എന്താണ് പറ്റിയതെന്നൊക്കെ ചോദിച്ചു. സോഷ്യൽ മീഡിയയുടെ പവർ ഭയങ്കരമാണെന്നും താരങ്ങൾ പറയുന്നു.
പരിണയമെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദേവിക വിജയിയെ പരിചയപ്പെട്ടത്. പാട്ടുകാരി കൂടിയായ ദേവിക പരമ്പരയ്ക്കായി ഗാനം ആലപിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയെ ദേവിക പരിചയപ്പെട്ടതും സുഹൃത്താക്കിയതും. അതേസമയം, ഇപ്പോൾ ഇരുവരും അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.