ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും ശ്രദ്ധേയായ താരമായിരുന്നു ലക്ഷ്മി ജയൻ. ഗായിക കൂടിയായ ലക്ഷ്മി ഷോ യിലേക്ക് വന്നതിന് ശേഷം ആദ്യം തന്നെ പുറത്താവുകയായിരുന്നു. അന്ന് മുതലിങ്ങോട്ട് ലക്ഷ്മിയുടെ തിരിച്ച് വരവിന് വേണ്ടിയാണ് ആരാധകർ കാത്തിരുന്നത്.
ഇപ്പോഴിതാ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലേക്ക് ലക്ഷ്മി വന്നിരിക്കുകയാണ്. അവതാരകനായ എംജിയുടെ ചില ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങളും ഗായിക നൽകിയിരുന്നു. അതിലൊന്ന് കുടുംബത്തെ കുറിച്ചാണ്. താൻ വിവാഹമോചിതയാണെന്ന് ലക്ഷ്മി പറഞ്ഞപ്പോൾ അതിന്റെ കാരണങ്ങൾ എംജി ചോദിച്ചു. ഇതോടെയാണ് ഭർത്താവുമായി ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും രണ്ടാമത് വിവാഹം കഴിക്കാൻ പ്ലാനുണ്ടെന്നതിനെ പറ്റിയുമൊക്കെ ലക്ഷ്മി ജയൻ വ്യക്തമാക്കിയത്.
ALSO READ
സിംപിൾ സാരിയും നൂഡ് മേക്കപ്പും ; അതി സുന്ദരിയായി മാളവിക മേനോൻ
കുവൈത്തിൽ നിന്നും വന്നൊരു ആലോചനയായിരുന്നു വിവാഹമായത്. കാണാൻ സുമുഖനാണ്, പെട്രോളിയം കമ്പനിയുടെ അഡ്മിനാണ്. എനിക്ക് ഇഷ്ടപ്പെട്ടതോടെയാണ് വീട്ടിൽ നിന്നും പ്രൊപ്പോസലായി പോയത്. ഡിവോഴ്സ് ആവുന്ന സമയത്ത് അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്നാണ് ഞാൻ കരുതിയിരുന്നത്. 2013 ൽ വിവാഹിതയായി, 2016 ആയപ്പോഴെക്കും വേർപിരിഞ്ഞു. ഞങ്ങൾ അധികകാലം ഒരുമിച്ചൊന്നും ജീവിച്ചിട്ടില്ല. നേരത്തെ അദ്ദേഹത്തെ പറ്റി ഞാനിങ്ങനെ കുറ്റങ്ങൾ പറയുമായിരുന്നു. കുറേ കാലത്തിന് ശേഷം ചിന്തിച്ചപ്പോൾ എനിക്ക് തോന്നുന്നത് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത് നന്നായി എന്നാണ്. ഇപ്പോൾ ഡിവോഴ്സ്ഡ് ആണെങ്കിലും അയാൾ വന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാനിവിടെ ഇരിക്കത്തില്ല.
ചിത്ര ചേച്ചിയെ പോലൊരു വലിയ പാട്ടുകാരി ആയിരുന്നെങ്കിൽ സ്റ്റേജിലൊന്നും പാടേണ്ടി വരില്ലായിരുന്നു. അതുപോലെ ഒതുങ്ങി നിന്ന് പാടണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തുടക്കത്തിൽ പാട്ടൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കരുതി ഞാൻ കഷ്ടപ്പെട്ടിരുന്ന് പാട്ട് പഠിച്ചു. ഭർത്താവിനെ ഇംപ്രസ് ചെയ്യുക എന്നതായിരുന്നു എന്റെ ആവശ്യം. അപ്പോഴാണ് ഞാൻ ശരിക്കും പാട്ട് പരിശീലിക്കാൻ തുടങ്ങിയത്. അങ്ങനെ ഒരു റിയാലിറ്റി ഷോ യിൽ എനിക്ക് രണ്ടാം സമ്മാനം കിട്ടി. അത് പുള്ളി പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് ആദ്യത്തെ അടി തുടങ്ങുന്നത്. അതിന് ശേഷമാണ് എനിക്ക് വക്കീൽ നോട്ടീസ് അയച്ചത്. ഞാൻ കൊച്ചിനെ കളയാൻ നോക്കി, ചായ ഇട്ട് കൊടുക്കുന്നില്ല. തുടങ്ങി ചെറിയ ചെറിയ കാരണങ്ങളാണ് അതിൽ പറഞ്ഞത്. ഇതൊക്കെയാണോ വക്കീൽ നോട്ടീസ് എന്ന് ഞാനും വിചാരിച്ചു.
ആ സമയത്ത് ഒരു ഡിപ്രഷൻ വന്നിരുന്നു. അന്നാണ് വയലിൻ എടുത്ത് വായിക്കാൻ ചിറ്റ പറഞ്ഞത്. പണ്ട് വയലിൻ കുറച്ചൊക്കെ പഠിച്ചിരുന്നു. പിന്നെ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ആ ദിവസം പതിനാറ് മണിക്കൂറോളം ഞാൻ വയലിനെടുത്ത് വായിക്കാൻ ശ്രമിച്ചു. നാല് വർഷത്തോളം ഞാൻ പഠിച്ചിട്ട് പറ്റാത്ത രീതിയിലാണ് ഒരു മാസം വയലിൻ വായിച്ചത്.
അടുത്ത മാസം പ്രോഗ്രാം ചെയ്യാനും സാധിച്ചു. ഏത് സാഹചര്യത്തെയും പോസിറ്റീവായി ചിന്തിക്കാനും എവിടെയും യാത്ര ചെയ്യാനുമൊക്കെ എനിക്ക് സാധിച്ചത് അദ്ദേഹം എന്റെ ജീവിതത്തിൽ വന്ന് പോയതോടെയാണ്. അദ്ദേഹത്തോട് എന്നുമെനിക്ക് നന്ദിയുണ്ടാവും.
ALSO READ
ഇനിയൊരു വിവാഹം ചിലപ്പോൾ തോന്നും. ഒരു കുഞ്ഞ് ഉള്ളത് കൊണ്ട് മകനെ കൂടി സ്വീകരിക്കാൻ പറ്റുന്ന ആൾ വരണം എന്നുള്ളതാണ് പ്രധാന കാര്യം. എനിക്കൊരു കൂട്ട് എന്ന നിലയിലാണെങ്കിൽ ഒരു അമ്പത് വയസൊക്കെ ആവുമ്പോൾ കെട്ടാം എന്നാണ് വിചാരിക്കുന്നത്. എന്നെ അബ്ബാ എന്നാണ് മകൻ വിളിക്കുന്നത്. എന്നോട് കല്യാണം കഴിക്കരുതെന്നാണ് അവൻ പറഞ്ഞിട്ടുള്ളത്. ഞാൻ കല്യാണം കഴിക്കുന്നില്ല, പക്ഷേ നീയും കെട്ടരുത് എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് കെട്ടണമെങ്കിൽ എന്നെ കെട്ടിച്ച് വിടണം. അല്ലെങ്കിൽ ഞാൻ അവന്റെ തലയിലാവും. അതാണ് എന്റെ ഡിമാൻഡ് എന്ന് പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നുണ്ട്.