‘ആരെങ്കിലും നിങ്ങളെ വിധിയ്ക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്‌നമാണ്’; വിവാദങ്ങൾക്കിടെ അമ്മയുടെ കവിളിൽ കടിച്ച് ഷംന കാസിം

40

തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ സജീവമായ താരം. അടുത്തിടെ ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യൻസ്’ ഷോയിലെ വിധികർത്താവായി എത്തിയപ്പോൾ മത്സരാർഥികളുടെ കവിളിൽ ചുംബിക്കുകയും കടിക്കുകയും ചെയ്ത പ്രവൃത്തി മൂലം ഷംന സൈബറാക്രമണം നേരിട്ടിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.മത്സരാർഥികളുടെ കവിളിൽ കടിച്ച് സ്‌നേഹം പ്രകടിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഷംന കാസിംഎത്തിയത് സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു.

Advertisements

ALSO READ

ആറു വർഷമായി അച്ചൻ പോയിട്ട്, വല്ലാതെ മിസ്സ് ചെയ്യുന്നു: സങ്കടത്തോടെ ഭാവന

‘നമ്മളെപ്പറ്റി ആരെങ്കിലും വിധിയെഴുതുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്‌നമാണ്’ എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളെ വേദിയിൽ ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യൻസ്’ ഷോയിലെ വിധികർത്താവാണ് ഷംന. ഈ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാർത്ഥികളെ വിധികർത്താവായ ഷംന കവിളിൽ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു.

ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേരാണ് വിമർശനവുമായി എത്തിയത്.

ഒരു റിയാലിറ്റി ഷോ വേദിയിൽ വിധികർത്താവ് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നുവെന്നാണ് വിമർശനം. ഷംനയുടെ പ്രകടനം കടന്നുപോയെന്നും കവിളിൽ കടിക്കുന്നത് മര്യാദയല്ലെന്നുമാണ് വിമർശകർ പറയുന്നത്.

ALSO READ

മഞ്ജു വാര്യരുടെ അനുഭവങ്ങളും കഥയും കേട്ടിരിക്കാൻ നല്ല രസമാണ്; തുറന്നു പറഞ്ഞ് ജയസൂര്യ

എന്നാൽ സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്നാണ് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഉഭയസമ്മതപ്രകാരം സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഷംനയെ അനുകൂലിക്കുന്നവർ പറയുന്നു. ഷോയുടെ റേറ്റിങ് കൂട്ടാൻ വേണ്ടി ചാനൽ കൊണ്ടുവന്ന കച്ചവട തന്ത്രമാണെന്ന് ഇതെന്ന് അഭിപ്രായപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്‌നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർത്ഥികളോട് സ്‌നേഹപ്രകടനം നടത്തിയിരുന്നു.

2004ൽ പുറത്തെത്തിയ ‘മഞ്ഞു പോലൊരു പെൺകുട്ടി’യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന നിരവധി റിയാലിറ്റി ഷോകളിലും ഭാഗമായിട്ടുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഷംന നവരസ വെബ് സീരീസിലാണ് ഒടുവിലായി അഭിനയിച്ചത്. ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.

 

Advertisement