ഓൺലൈൻ വിമർശനങ്ങളിൽ അസ്വസ്ഥായാണെങ്കിലും അതിനൊരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല! എന്റെ കാലുകൾ മനോഹരമാണ്, എനിക്കത് വളരെ ഇഷ്ടവുമാണ് : വിവാദങ്ങളോട് പ്രതികരിച്ച് സയനോര പറയുന്നു

93

സയനോരയും കൂട്ടുകാരികളും ചെയ്ത ഇൻസ്റ്റാഗ്രാം റീല് സോഷ്യൽമീഡിയയിൽ ചർച്ചയായരുന്നു. ഗായിക, തന്റെ സുഹൃത്തുക്കളായ ഭാവന, ശില്പ ബാല, മൃദുല മുരളി, രമ്യ നമ്പീശൻ എന്നിവർക്കൊപ്പമാണ് ഒരു ഹിന്ദി ഗാനത്തിനൊപ്പം ചുവടു വെച്ചത്. എന്നാൽ ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഒരു ഭാഗത്തുനിന്ന് ഈ സയനോരയ്ക്ക് നേരിടേണ്ടി വന്നത്.

സയനോര ധരിച്ചിരുന്ന വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമർശനവുമൊക്കെ. ടീ ഷർട്ടും ഷോട്‌സും ധരിച്ചായിരുന്നു സയനോരയും മൃദുലയും ഡാൻസ് ചെയ്തിരുന്നത്. ഇതിനെതിരെ വിമർശനവുമായി ചില സദാചാര വാദികൾ എത്തുകയുണ്ടായി. നമ്മുടെ സംസ്‌കാരത്തിന് ഇത് യോജിച്ചതല്ല എന്ന തരത്തിലായിരുന്നു കമന്റുകൾ.

Advertisements

ALSO READ

‘അയ്യപ്പനും കോശിയും’ തെലുങ്ക് പതിപ്പിലെ അഹങ്കാരിയായ കോശിയായി റാണ ; ടീസർ ഏറ്റെടുത്ത് സിനിമാ പ്രേമികൾ!

ഇതിന് മറുപടിയെന്നോണം ഡാൻസ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു സയനോര. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്നും എൻറെ ജീവിതം, എൻറെ ശരീരം, എൻറെ വഴി എന്നുമാണ് ചിത്രത്തോടൊപ്പം സയനോര കുറിച്ചത്. പോസ്റ്റ് വൈറലായതോടെ മൃദുല മുരളി, അഭയ ഹിരൺമയി, റിമി ടോമി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരും സയനോരയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

ഇപ്പോൾ ഈ ഗേൾസ് ഗാങിന് പിന്തുണയെന്നോണം ഒട്ടേറെ പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇതേ റീലുമായി എത്തിയിരിക്കുന്നത്. ഗായിക സിതാര കൃഷ്ണകുമാറും കൂട്ടുകാരികളും ചെയ്ത വീഡിയോയും വൈറൽ ആയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിനു ഒരു അഭിമുഖത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സയനോര. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റിയും കുഞ്ഞുന്നാൾ മുതലുള്ള തന്റെ അപകർഷതാബോധത്തെപറ്റിയും ഒക്കെ സയനോര മനസുതുറന്നുണ്ട്.

തനിക്ക് കിട്ടിയ ഓൺലൈൻ വിമർശനങ്ങളിൽ അസ്വസ്ഥായാണെങ്കിലും അതിൽ ഒരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല എന്നാണ് സയനോറയുടെ പക്ഷം. ‘നമുക്ക് അവരെ മുഴുവനായി കുറ്റം പറയാൻ പറ്റില്ല. അവരെയെല്ലാം അങ്ങനെയാണ് കണ്ടീഷൻ ചെയ്തിരിക്കുന്നത്. കുടുംബത്തിൽ ആണുങ്ങളെ പരിപാലിച്ചു, അവർക്കു വെച്ചുണ്ടാക്കി, കുട്ടികളെ നോക്കി, കുടുംബത്തിനായി എല്ലാം ഉഴിഞ്ഞു വെച്ച്, വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി, തന്റേതായ ഒരു സ്വപ്നവും ജീവിതത്തിൽ ഇല്ലാത്ത സ്ത്രീകളെ സ്വന്തം കുടുംബത്തിൽ കണ്ടു ശീലിച്ചവർക്ക് ഇൻഡിപെൻഡന്റ് ആയ ഒരു സ്ത്രീയെ അംഗീകരിക്കാം കഴിയില്ല.

ALSO READ

ഒരേ റൂമിൽ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാൻ, അന്ന് സാജൻ ചേട്ടൻ പറഞ്ഞ ആ വാചകം ; സാജൻ സൂര്യയെ കുറിച്ച് ജിഷിൻ പങ്കിട്ട കുറിപ്പ് വൈറൽ

അവർ ആ ഷോക്കിൽ ആണ്. അവരെ സംബന്ധിച്ച് പുരോഗമനം എന്നത് നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുന്ന എന്തോ ഒന്നാണ്. നമ്മൾ പല കാര്യത്തിലും പോസിറ്റീവ് ആകുന്നുണ്ട് ക്രമേണ, പക്ഷെ ബോഡി പോസിറ്റിവിറ്റിയിൽ മാത്രം അതില്ല. വർഷങ്ങളായി നമ്മൾ കണ്ടുവരുന്ന ഒരുപാട് സ്റ്റീരിയോടൈപ്പുകൾക്ക് പുറത്തേക്ക് ചിന്തിക്കാൻ നമുക്കും മടി തന്നെയാണ്,’ സയനോര പറയുന്നു.

‘സുന്ദരമായ മുഖം എന്നത് വെളുത്ത നിറമാണ് എന്നത് ബ്രിട്ടീഷ് ഭരണകാലത്തു നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ഒരു കാര്യമായിരിക്കണം. നമ്മൾ ദ്രാവിഡന്മാർ അത്രമേൽ ഇതിൽ കണിശക്കാരായിരുന്നില്ല. ബ്രിട്ടീഷുകാരെ നമ്മൾ ആരാധിക്കാൻ തുടങ്ങിയതോടെ ഫെയർ സ്‌കിന്നിനോടുള്ള നമ്മുടെ ഭ്രമവും കൂടി,’ എന്നും ഗായിക പറയുന്നുണ്ട്.

കുഞ്ഞായിരിക്കുമ്പോൾ തന്നെ തന്റെ നിറത്തെക്കുറിച്ചു താൻ ഇൻസെക്യൂർ ആയിരുന്നു എന്ന് സയനോര പറയുന്നു, ‘പണ്ടെല്ലാം ഏതൊരു വെളുത്ത കുട്ടി എന്റെ അടുത്ത് നിന്നാലും ഞാൻ കോൺഷ്യസ് ആകുമായിരുന്നു. എന്റെ നിറവും അവരുടെ നിറവുമായി താരത്യമ്യം ചെയ്യുമായിരുന്നു ഞാൻ. സ്‌കൂളിൽ പഠിക്കുമ്പോൾ, കൂട്ടുകാരികളോട് എല്ലാവരും പ്രണയാഭ്യർത്ഥനകൾ നടത്തുകയും പ്രേമലേഖനങ്ങൾ കൊടുക്കുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ ജീവിതത്തോട് തന്റെ പ്രതീക്ഷയില്ലാതെ ആയിട്ടുണ്ട്’.

‘ഞാൻ വളരെ ഇന്‌സെക്ക്യുർ ആയിരുന്നു. ഒരു വെളുത്ത ഭംഗിയുള്ള കുഞ്ഞിന് ജന്മം നല്കണം എന്നത് എന്റെ ആവശ്യം പോലെ എനിക്ക് തോന്നിയിരുന്നു. എന്നെപോലെ സ്‌കിൻ കളർ കാരണം എന്റെ കുഞ്ഞും കഷ്ടതകൾ അനുഭവിക്കരുത് എന്ന ചിന്തയായിരുന്നു. അവൾ ജനിച്ചപ്പോൾ ഞാൻ ആദ്യം ഡോക്ടറോട് ചോദിച്ചത് എന്റെ കുഞ്ഞിന്റെ നിറം എന്താണെന്നാണ്, കുഞ്ഞു ആണാണോ പെണ്ണാണോ എന്നുപോലും ഞാൻ ചോദിച്ചില്ല. ഞാൻ അങ്ങനെ കണ്ടീഷൻ ചെയ്യപ്പെട്ടിരുന്നു. എല്ലാ കൗമാരക്കാരും തങ്ങളുടെ ശരീരത്തെക്കുറിച്ചു അഭിമാനം ഉള്ളവരായിരിക്കണം. എന്റെ കുഞ്ഞു വളർന്നുകൊണ്ടിരിക്കുന്ന അവൾ കോൺഫിഡന്റ് ആയിരിക്കണം,’ എന്നും സയനോര.

‘കാലം മാറുന്നുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള പഴഞ്ചൻ ചിന്താഗതികളൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് ബാഹ്യമായ ഒന്നല്ല, മറ്റു പലതുമാണ്. ഞാൻ ഒരാളെ നന്നായി മനസിലാക്കിയ ശേഷമാണ് അവരെ ചേർത്ത് പിടിക്കുന്നത്, അവരുടെ വസ്ത്രമോ ജാതിയോ സോഷ്യൽ സ്റ്റാറ്റസോ ഒന്നും എന്നെ ബാധിക്കില്ല. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. ജീവിതം അർത്ഥവത്താകണമെങ്കിൽ ഒരാൾ എങ്ങനെ ആണോ അതിൻ പ്രകാരം അയാളെ ബഹുമാനിക്കാൻ കഴിയണം. ഒരാളുടെ നിറം, വസ്ത്രം, ജാതി ഇതെല്ലം വെച്ച് അളക്കുന്നത് നിർത്തിയാൽ തന്നെ ലോകം മനോഹരമാകും,’ സയനോര പറഞ്ഞു.

‘ആ വീഡിയോ എനിക്ക് വളരെ ഫൺ ആയി തോന്നി. എന്റെ കാലുകൾ ആളുകൾ കാണും എന്ന ചിന്തയൊന്നും അത് പോസ്റ്റ് ചെയുമ്പോൾ എനിക്കില്ലായിരുന്നു. പക്ഷെ പെട്ടെന്ന് എനിക്ക് വായിക്കാൻ അറയ്ക്കുന്ന മെസ്സേജുകൾ കിട്ടാൻ തുടങ്ങി. ഒരു സ്ത്രീ എനിക്ക് മെസ്സേജ് അയച്ചു ‘ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ്, പക്ഷെ നിങ്ങൾ ഒരു അമ്മയല്ലേ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്. ഇതാണ് ഞാൻ പറയുന്നത് നമ്മൾ എല്ലാം കണ്ടീഷൻഡ് ആണ്,’ താരം വിശദീകരിക്കുന്നു.

‘ആ ഫോട്ടോ ഞാൻ മാസങ്ങൾക്ക് മുൻപേ എടുത്തതാണ്. എനിക്കത് പോസ്റ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നു, പക്ഷെ ആളുകൾ അത് എങ്ങനെ എടുക്കും എന്ന സംശയം കൊണ്ടാണ്. ഒരു സ്ത്രീ, ‘അമ്മ, കലാകാരി ഇനീ നിലകളിൽ ആളുകൾ എന്നെ എങ്ങനെ കരുതും എന്ന് വിചാരിച്ചു പോസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഞാൻ വേണ്ടെന്നു വെച്ചു. എന്നാൽ ഈ സംഭവം എന്നെക്കൊണ്ട് അത് ചെയ്യിച്ചു. നമ്മുടെ ശരീരത്തിൽ നമ്മൾ അഭിമാനം ഉള്ളവരാകണം എന്ന് സൈബർ ലോകത്തെ കാണിക്കണം എന്ന് എനിക്ക് തോന്നി. എന്റെ മോളും സമ്മതിച്ചു, അങ്ങനെ ഞാൻ അത് പോസ്റ്റ് ചെയ്തു. എന്റെ കാലുകൾ മനോഹരമാണ്, എനിക്കത് വളരെ ഇഷ്ടവുമാണ് എന്ന് സയനോര പറയുന്നുണ്ട്.

Advertisement