തെന്നിന്ത്യയില്‍ ഇതുവരെ ആരു നേടാത്ത തകര്‍പ്പന്‍ റെക്കോര്‍ഡ് നേടി തലയുടെ വിശ്വാസം ട്രെയിലര്‍

28

തമിഴകത്തിന്റെ തല അജിത് കുമാറും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

ഇന്നലെ ഉച്ചയോടെ പുറത്തിറങ്ങിയ ട്രെയ്ലറിന് 7 മണിക്കൂറിനുള്ളില്‍ 10 ലക്ഷം ലൈക്ക് നേടാനായി. ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായാണ് 1 മില്യണ്‍ ലൈക്ക് നേടുന്നത്.

Advertisements

ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ട്രെയിലറും വിശ്വാസത്തിന്റേതാണ്. പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയറ്ററുകളിലെത്തുകയാണ് ചിത്രം.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം കൂടുതല്‍ യംഗായ ലുക്കിലും വിശ്വാസത്തില്‍ താരം എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്നറായാണ് വിശ്വാസം ഒരുങ്ങുന്നത്.

ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്.

സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.

Advertisement