നടി വിഷ്ണുപ്രിയ വിവാഹിതയാകുന്നു, വരൻ ഈസ്റ്റ്കോസ്റ്റ് വിജയന്റെ മകൻ

22

നടിയും നർത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയനാണ് വരൻ.

ഈ മാസം ഇരുപതിനാണ് വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ വിഷ്ണുപ്രിയ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നു.

Advertisements

കഴിഞ്ഞ ദിവസം വിവാഹത്തിന് 9 ദിനങ്ങൾ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയർ ചെയ്തു.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ വിഷ്ണുപ്രിയ 2007ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.

2009ൽ പുറത്തിറങ്ങിയ കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി. 2012ൽ നാങ്ക എന്ന ചിത്രത്തിലൂടെതമിഴിലും അരങ്ങേറ്റം കുറിച്ചു.

Advertisement