ബിഗ് ബോസ് അഞ്ചാം സീസൺ തുടങ്ങിയതുമുതൽ ആരാധകർ മറ്റെല്ലാം മാറ്റിവെച്ച് ടിവിയുടെ മുന്നിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എലിമിനേഷനിലേക്ക് കൂടുതൽ അടുക്കുമ്പോൾ ബിഗ്ബോസിൽ എല്ലാം മാറി മറിയുന്നതാണ് കാണുന്നത്. ഇതുവരെയുണ്ടായിരുന്ന മുഖങ്ങളെല്ലാം മാറ്റിവെച്ച് പുതിയ ഗെയിം പ്ലാനുകളുമായി മത്സരാർഥികളെത്തുകയാണ്.
ഗൗരവക്കാരിയായി മത്സരം ആരംഭിച്ച വൈബർ ഗുഡ് ദേവുവിന്റെ മാറ്റമാണ് ഇപ്പോൾ ആരാധകരെ കൺഫ്യൂഷനാക്കിയിരിക്കുന്നത്. വിഷ്ണുവിനോട് കൂടുതൽ അടുത്തിടപഴകുന്ന ദേവുവിനെ കണ്ട് ആരാധകരും അമ്പരക്കുകയാണ്. ഒരു ലവ് ട്രാക്ക് പിടിക്കുകയാണോ ദേവു എന്നാണ് ചോദിക്കുന്നത്.
എനിക്ക് നിന്റെ ക്യാരക്ട്ര് മനസിലാകുന്നില്ലെന്ന് പറഞ്ഞ ദേവുവിനോട് എന്താ മനസിലാകാത്തത്, പറഞ്ഞാൽ അല്ലെ മനസിലാകൂ എന്ന് വിഷ്ണു പറയുമ്പോൾ ദേവു പറയുന്നത് ‘ഞാൻ എനിക്ക് ബോർ അടിക്കുമ്പോൾ ആദ്യം മനീഷ ചേച്ചി, മാരാർ, ശ്രുതി നീ. അങ്ങനെ ഞാൻ കറങ്ങി രണ്ടുവട്ടം നിന്റെ അടുത്തേക്ക് വന്നപ്പോഴും നീ ഒഴിഞ്ഞു മാറുന്ന പോലെ. എപ്പോഴും നമ്മൾ സംസാരിച്ചാൽ മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്ത നിനക്കുണ്ട് എന്ന് എനിക്ക് തോന്നി’- എന്നാണ്.
കൂടാതെ, ഞാൻ വന്നപ്പോൾ നീ എന്നെ നോക്കിയതേ ഇല്ല,പിന്നെ ഞാൻ വന്നപ്പോൾ നീ ലവളെ ലച്ചുവിനെ ആടുക ആയിരുന്നു. എന്നും ദേവു പറയുന്നു. ഏഹ് എപ്പോ എനിക്ക് അറിയില്ല എന്ന മട്ടിലാണ് വിഷ്ണുവിന്റെ സംസാരം മാത്രമല്ല ദേവുവിന്റെ സംസാരത്തിൽ അൽപ്പം പൊസെസീവ്നെസ് ഉണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
ഈ സമയത്ത് ‘ഞാൻ കണ്ടിരുന്നില്ല’എന്ന വിഷ്ണുവിന്റെ മറുപടിയേയും ദേവു ചോദ്യം ചെയ്യുന്നു. അതെന്താ നിന്റെ കണ്ണിനു എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ,ഇത്ര അടുത്തിരുന്ന തന്നെ കാണാതെ ഇരിക്കാൻ എന്നാണ് ദേവു ചോദിക്കുന്നത്. ഇങ്ങനെ ആണേൽ ഞാൻ ഇനി വരില്ല, ഇത് ലാസ്റ്റ് എന്നും ദേവു പറയുന്നുണ്ട്.
‘ഹലോ വിഷ്ണു എനിക്ക് സംസാരിക്കണം എനിക്ക് ഹഗ്ഗ് ചെയ്യണം എന്ന് പറയാൻ എന്തായിത്, അത് നടക്കില്ല, അപ്പോൾ എനിക്ക് എന്തിനാ ദേവു നീ ഇങ്ങനെ ചോദിക്കുന്നത് എന്ന് എന്റെ മനസാക്ഷി എന്നോട് ചോദിക്കും’- എന്നൊക്കെ ദേവു പറയുന്നു. കൂടാതെ, ആദ്യ നോമിനേഷനിൽ ഞാൻ ആണ് നിനക്ക് ഒരു ലവ് തരുന്നത് എന്ന് വിഷ്ണു ഓർമ്മിപ്പിക്കുന്നുണ്ട്.
‘ഈ ഷോ എന്താണ് എന്ന് വ്യക്തമായി തന്നെ അറിയാം. എനിക്ക് ഇഷ്ടക്കേടും, ഇഷ്ടക്കുറവും എനിക്ക് ഇല്ല’- എന്നും വിഷ്ണു പറയുന്നു. ആ സമയത്ത്, എനിക്ക് ഇഷ്ടമാണ്, എന്നുവച്ചാൽ അടുത്തിരിക്കാനും സംസാരിക്കാനും ഒക്കെ ഇവിടെ നിന്ന് പുറത്തുപോയാലും എനിക്ക് താത്പര്യമുണ്ടെന്ന ദേവുവിന്റെ മറുപടി പ്രണയത്തെ കുറിച്ചാണ് എന്നുതന്നെ ഉറപ്പിക്കുകയാണ് ആരാധകർ.
ഇതിനിടെ, ആഞ്ജലീനയും റിനോഷും കെട്ടിപിടിച്ചു കിടക്കുന്നത് കണ്ടെത്തിയ ദേവു കൊരങ്ങ് വള്ളിയിൽ പിടിച്ചു കിടക്കുന്നപോലെയല്ലേ കിടപ്പ് എന്ന് വിമർശിക്കുന്നുമുണ്ട്. എന്നൊക്കെയാണ് ദേവുവിന്റെ കണ്ടെത്തൽ.
അതേസമയം ദേവുവിന്റെ മടിയിൽ വിഷ്ണു കിടക്കുന്നുണ്ട്്. തലയിൽ തഴുകി കൊടുക്കുന്ന സീൻ കണ്ടാൽ ഏതോ റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ട് ആണെന്ന് തോന്നുമെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. കഴിഞ്ഞദിവസം ഏകദേശം ഒരു മണിക്കൂറോളം