മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട്, ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിൽ സ്വാതി അഭിനയിച്ചിരുന്നു. പ്രണയവർണങ്ങൾ എന്ന സീരിയലിൽ അഭിനയിച്ച് വരികയാണ് താരം ഇപ്പോൾ.
പൊതുവെ സൈലന്റായ പ്രകൃതമാണ് തന്റേതെന്ന് സ്വാതി പറയുന്നു. റിയാലിറ്റി ഷോയിലൂടെയെത്തി അഭിനേത്രിയായി മാറിയ താരമാണ് സ്വാതി. സ്വാസിക അവതരിപ്പിക്കുന്ന പരിപാടിയായ റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സ്വാതി വിശേഷങ്ങൾ പങ്കുവെച്ചത്. റിച്ചാർഡും സ്വാതിക്കൊപ്പമായി പരിപാടിയിലേക്ക് എത്തിയിരുന്നു.
ALSO READ
സ്വാതി ഇത് നീയാണോ എന്ന് തോന്നിപ്പോവുന്ന തരത്തിലുള്ള കാര്യങ്ങളാവും അവളെ അടുത്തറിഞ്ഞാൽ നമുക്ക് തോന്നുകയെന്നായിരുന്നു റിച്ചാർഡ് പറഞ്ഞത്. പൊതുവെ കുറച്ച് സൈലന്റാണ്. പെട്ടെന്നൊരു സ്ഥലത്ത് കൊണ്ടുപോയി അവിടെ ബഹളം വെക്കാൻ പറഞ്ഞാൽ അത് പറ്റില്ല, എന്റെ ക്യാരക്ടർ അങ്ങനെയാണ്. ഒരു കംഫർട്ട് ലെവലായാൽ നല്ല കമ്പനിയാവും. നിങ്ങൾ എങ്ങനെ കമ്പനിയായി എന്ന് രാജീവ് സാർ വരെ ചോദിച്ചിട്ടുണ്ടെന്നായിരുന്നു സ്വാതി പറഞ്ഞത്. കഥാപാത്രം ഏതായാലും അഭിനയസാധ്യതയുണ്ടെങ്കിൽ ചെയ്യും. നെഗറ്റീവ് ചെയ്തിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു തന്റേതെന്നും സ്വാതി പറഞ്ഞിരുന്നു.
ലൊക്കേഷനിൽ വെച്ചുള്ള പ്രണയമായിരുന്നു സ്വാതിയുടേത്. ഒന്നര വർഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഒരു കണ്ണടച്ച് ഒരാളെ നോക്കാൻ പറ്റുന്നവരാണ് ക്യാമറ ടീമിലുള്ളവർ. അതേക്കുറിച്ച് എപ്പോഴും എന്നോട് പറയാറുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായെന്നും സ്വാതി പറഞ്ഞിരുന്നു.
ALSO READ
തുടക്കത്തിൽ എതിർപ്പുകളായിരുന്നുവെങ്കിലും ഇരുവീട്ടുകാരും ഇവരെ അംഗീകരിക്കുകയായിരുന്നു. വിവാഹ ശേഷവും അഭിനയത്തിൽ തുടരുമെന്ന് നേരത്തെ സ്വാതി പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാതി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഭർത്താവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ വിമർശിച്ചയാൾക്ക് ചുട്ട മറുപടിയും താരം നൽകിയിരുന്നു.