ഒരു കാലത്ത് മിനിസ്‌ക്രീനിലും സിനിമയിലും ഒരു പോലെ തിളങ്ങിയ നടിയാണ് സുമാ ജയറാം. 1988ൽ ഉൽസവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. അടുത്തിടെയാണ് സുമ ജയറാം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. തന്റെ നാൽപ്പത്തിയെട്ടാം വയസ്സിലായിരുന്നു നടിയുടെ പ്രസവം.
മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയെടുത്ത സുമ ജയറാം തന്റെ ജീവിതത്തിലെ അമ്മറോളിനെ കുറിച്ചും കുഞ്ഞു മക്കളെ കുറിച്ചും ഗർഭകാലത്തെ കുറിച്ചുമൊക്കെ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ALSO READ
നാൽപ്പത്തിയെട്ടാം വയസ്സിൽ അമ്മയാകുക എന്നത് ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ല. മനസ്സിൽ എപ്പോഴും ഇരുപതുകാരിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞങ്ങളുടെ വിവാഹം 2013ലായിരുന്നു. അന്നെനിക്ക് 37 വയസ്സായിരുന്നു. 70ലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. നന്നായി ആരോഗ്യം ശ്രദ്ധിക്കാറുണ്ട്. ധരിക്കാറുള്ള വസ്ത്രത്തിലും ട്രെൻഡിയാകണമെന്ന് ശ്രദ്ധിക്കാറുണ്ട്. മറിച്ച് ‘അയ്യോ, ഇനി ഇങ്ങനെയൊക്കെ നടക്കാമോ’ എന്നൊന്നും ചിന്തിക്കാറില്ല. സമ്മർദ്ദങ്ങൾ ബാധിക്കാതെ മനസ്സിനെ സൂക്ഷിക്കണമെന്നാണ് ശ്രദ്ധിക്കാറുള്ളത്. പ്രായമേതായാലും ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ചികിത്സ തേടി. എത്ര നല്ല ചികിത്സ ആയാലും കുഞ്ഞുങ്ങൾ എന്ന അനുഗ്രഹം ലഭിക്കാൻ ദൈവകൃപ കൂടി ഉണ്ടാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങൾക്ക് ആ അനുഗ്രഹം ലഭിച്ചുവെന്ന് സുമ ജയറാം.
രാത്രി എട്ടരയ്ക്ക് തന്നെ ഉറങ്ങാറുണ്ട്. രാവിലെ നാലരയ്ക്ക് ഉണരുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ആ സമയക്രമം ഒക്കെ മാറി. ഇപ്പോൾ മക്കളെ ചുറ്റിപ്പറ്റിയാണ് എന്റെ സമയം. അവരുടെ ഉറക്കം അനുസരിച്ചാണ് എന്റെ ഉറക്കവും. ആദ്യ ആഴ്ച ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ അത് പിന്നെ ശീലമായി. സഹായി ഉണ്ടെങ്കിലും മക്കളുടെ കാര്യങ്ങൾ നോക്കാൻ നമ്മൾ തന്നെ വേണം. അവർ ഒരുമിച്ചാണ്. ഉണരുന്നതും ഉറങ്ങുന്നതും എല്ലാം.
അച്ഛൻ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു. അപ്പോഴാണ് സിനിമയിലേക്ക് വന്നത്, അന്ന് പാരവെയ്പ്പും പ്രശ്‌നങ്ങളും ഇന്നത്തേതിനേക്കാൾ ഉണ്ടായിരുന്നു, അഭിനയരംഗത്ത് ഒരുപാട് നഷ്ടങ്ങളുണ്ടായി, ഇന്ന് അവസരങ്ങൾക്ക് പ്രയാസമില്ല; സുമ ജയറാം പറയുന്നു!
ആദ്യമാസം കഴിഞ്ഞപ്പോൾ തന്നെ രണ്ടുപേരുണ്ടെന്ന് അറിഞ്ഞിരുന്നു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ എന്നായിരുന്നു ഞാനും ലല്ലുഷും പ്രാർത്ഥിച്ചത്. മിടുക്കരായ രണ്ട് ആൺ കുഞ്ഞുങ്ങളെയാണ് ദൈവം തന്നത്. ക്കൾക്ക് പേരിട്ടത് പരമ്പരാഗത രീതിയിലാണ്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ലല്ലുഷിന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ആന്റണി. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ജോർജ്. പുണ്യാളന്മാരായ സെന്റ് ആന്റണിയുടെയും സെന്റ് ജോർജിന്റെയും വലിയ ഭക്തയാണ് ഞാൻ. മക്കൾക്ക് ആ പേരുകളാണ് നൽകിയത്. ആന്റണിയെ തങ്കച്ചൻ എന്നും ജോർജിനെ ജോർജിയെന്നുമാണ് സ്‌നേഹത്തോടെ വിളിക്കുന്നത്.
ഇപ്പോഴും സിനിമ സുമയുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. എന്റെ അമ്മ മേഴ്‌സി ജോർജാണ് മമ്മൂക്ക നായകനായ ഭീഷ്മയിൽ, നായികയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുജന്മാർ ബോബിയും ബോണിയും സിനിമയുടെ അക്കൗണ്ടിങ് മേഖലയിലാണ്. ബോബിയുടെ മക്കൾ അഭയും സൂരജും ട്രാൻസ്, വെയിൽ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. ഇതിനിടെ താൻ ‘ആദി’ എന്നൊരു സിനിമ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്റെ അനുജത്തി തെരേസ റാണി വിവാഹം ചെയ്തത് സംവിധായകനും നിർമാതാവുമായ അൻവർ റഷീദിനെയാണ്.
മമ്മൂട്ടി നായകനായ കുട്ടേട്ടൻ, വചനം, നാളെ എന്നുണ്ടെങ്കിൽ എന്നീ ചിത്രങ്ങിൽ മികച്ച അഭിനയം കാഴ്ച്ച വച്ചു. തുടർന്ന് എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ഈ അഭിനേത്രിയുടെ മഴയെത്തും മുൻപെയിലെ വേഷവും വളരെ ശ്രദ്ധേയമാണ്. ക്രൈ ഫയൽ, ഇഷ്ടം, ഭർത്താവുദ്യേഗം തുടങ്ങിയ ചിത്രങ്ങളും 2001ൽ പൂർത്തിയാക്കി അഭിനയ രംഗത്തോടു തെല്ലൊരിടവേള എടുത്ത നടി സുമ ജയറാം ഇന്നു തന്റെ പ്രിയതമനോടൊപ്പം നടത്തുന്ന യാത്രകളും, ഭക്ഷണ പെരുമകളുമായി നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. സഞ്ചാരവും വൈവിധ്യമാർന്ന ഭക്ഷണങ്ങളും സംഗീതവും ഇഷ്ടത്തോടെ കൊണ്ടുനടക്കുന്ന സുമ ഒട്ടനവധി രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.
ALSO READ
ഇപ്പോൾ എനിക്ക് അഭിനയിക്കണം എന്നു തോന്നിയാൽ അവസരം ലഭിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. മുൻപത്തെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. അച്ഛൻ ജോർജ് നേരത്തേ മരിച്ചിരുന്നു. വീട്ടിലെ മൂത്ത കുട്ടി എന്ന നിലയ്ക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു. അപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ‘മൂന്നാം മുറ’ ആയിരുന്നു ആദ്യ സിനിമ. ‘കുട്ടേട്ടൻ’, ‘ഉത്സവപിറ്റേന്ന്’ തുടങ്ങി ഒരുപാട് സിനിമകൾ. കസ്തൂരിമാൻ ആണ് അവസാനം അഭിനയിച്ചത്. അന്നത്തെ സിനിമാ ലോകം ഇന്നത്തേ പൊലെ അല്ല. തികച്ചും വ്യത്യസ്തമായിരുന്നു. പാരവെയ്പും പ്രശ്‌നങ്ങളും ഒക്കെ ഇന്നത്തേതിനെക്കാൾ കൂടുതൽ അന്ന് ഉണ്ടായിരുന്നു. ചാൻസിനു വേണ്ടി ഞാനാരുടെയും കാലുപിടിക്കാൻ തയ്യാറായിരുന്നില്ല. ആരുടെയും ചാൻസ് കളയാനും നോക്കിയില്ല. അഭിനയ രംഗത്ത് അന്ന് എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് സുമ ജയറാം പറഞ്ഞു.