മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക് റിയാലിറ്റി ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. സിനിമയിലൂടെയാണ് അഭിനയരംഗത്ത് ചുവട് വയ്ക്കുന്നതെങ്കിലും ശ്രീവിദ്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് സ്റ്റാർ മാജിക് ആണ്.
ഷോയിൽ എത്തി വളരെ ചെറിയ സമയം കൊണ്ടാണ് ശ്രീവിദ്യ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ശ്രീവിദ്യയയുടെ സ്റ്റാർ മാജിക് വീഡിയോകളും കൗണ്ടറുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷ്കളങ്കമായ പെരുമാറ്റരീതിയാണ് താരത്തെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.
ALSO READ
2016 ൽ പുറത്ത് വന്ന ക്യാംപസ് ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിൽ എത്തിയത്. എന്നാൽ മമ്മൂട്ടി ചിത്രമായ കുട്ടനാടൻ ബ്ലോഗിലൂടെയാണ് ശ്രദ്ധിക്കപ്പടുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് സ്റ്റാർമാജിക്കിൽ എത്തുന്നത്. ശ്രീവിദ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യൂ, അന്ന ബെൻ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. വൈശാഖ് ആണ് സിനിമയുടെ സംവിധായകൻ. മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇപ്പോഴിതലസോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് റോഷനും ശ്രീവിദ്യയും ഒന്നിച്ചെത്തിയ അഭിമുഖമാണ്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടാണ് ഇരുവരും എത്തിയത്. ചിത്രീകരണത്തിനിടെ റോഷനോട് ദേഷ്യം തോന്നിയ സന്ദർഭം ഉണ്ടായി എന്നാണ് ശ്രീവിദ്യ പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. റോഷനോട് ദേഷ്യം തോന്നിയ സന്ദർഭം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീവിദ്യയുടെ രസകരമായ മറുപടി. താരങ്ങളുടെ അഭിമുഖം വൈറൽ ആയിട്ടുണ്ട്.
ശ്രീവിദ്യയുടെ വാക്കുകൾ ഇങ്ങനെ…” ഒരു സീൻ നടന്നു കൊണ്ടായിരിക്കുകയായിരുന്നു. ഡയലോഗ് കാണാതെ പഠിക്കണം. അത്യവശ്യം നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം ഇവരെല്ലാം സീനിയർ താരങ്ങളാണ്, എന്റെ തെറ്റ് കൊണ്ട് ഒരു റീടേക്ക് വരരുതെന്ന തനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ക്ലെമാസ് പോഷനിലെ ഡയലോഗ്സ് കാണാതെ പഠിച്ചു. ഒരു തവണ റിഹേഴ്സൽ ചെയ്തു. അത് കഴിഞ്ഞപ്പോൾ ചേട്ടൻ വന്നു വൈശാഖ് ഏട്ടനോട് ചോദിച്ചു” വൈശാഖ് ഏട്ടാ… ഈ ഡയലോഗ് ശരിക്കും ഇങ്ങനെ അല്ലല്ലോ.. ഇങ്ങനെ പറയേണ്ട കാര്യമില്ലല്ലോ എന്ന്” അതോടെ ആ ഡയലോഗ് ഒഴിവാക്കി, ശ്രീവിദ്യ പറഞ്ഞു. ആർക്കായാലും ദേഷ്യം വരില്ലേ എന്നും റോഷനോട് ചോദിക്കുന്നുമുണ്ട്.
സിനിമയുടെ നല്ലതിന് വേണ്ടി ചെയ്തതാണ് എന്നായിരുന്നു റോഷന്റെ മറുപടി. ഈ അഭിമുഖം കഴിഞ്ഞിട്ട് എന്നോട് തന്നെ ആ ഡയലോഗ് എന്നോട് തന്നെ പറഞ്ഞ് കേൾപ്പിച്ചോ? ഞാൻ റിയാക്റ്റ് ചെയ്യാമെന്നും നടൻ പറയുന്നു. ശ്രീവിദ്യയുമായുള്ള നല്ല സീനുകളെ കുറിച്ചും റോഷൻ പറയുന്നുണ്ട്. ഒരു കോമിക് ടൈമിങ്ങുളള ഒരു അഭിനേതാവിനോടൊപ്പം കോമഡി ചെയ്യാൻ പറ്റുന്നത് വളരെ രസമുളള കാര്യമാണ്. ശ്രീവീദ്യയ്ക്കൊപ്പമുളള ഫസ്റ്റ് സീൻ സൂപ്പർ ആയിരുന്നുവെന്നും റോഷൻ പറയുന്നു. റോഷനിൽ നിന്ന് എന്ത് പഠിച്ചുവെന്നു ശ്രീവിദ്യയോട്് വീണ ചോദിക്കുന്നുണ്ട്. നല്ല കാര്യങ്ങൾ ഒന്നും പഠിച്ചില്ല എന്നായിരുന്നു നടനെ ട്രോളി കൊണ്ട് ആദ്യം പറഞ്ഞത്. പിന്നീട് തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് റോഷൻ ആണെന്നും ശ്രീവിദ്യ വെളിപ്പെടുത്തി. സുഹൃത്തുക്കളായിട്ടാണ് ഇരുവരും സിനിമയിൽ എത്തുന്നത്.
ALSO READ
റിയൽ ലൈഫിൽ നൈറ്റ് ഡ്രൈവിന് പോയി ഇതുപോലെ പണി കിട്ടിയ അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും വീണ ഇരുവരോടും ചോദിക്കുന്നുണ്ട്. കോളേജിൽ പഠിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെന്നാണ് റോഷന്റെ മറുപടി. എന്നാൽ സംഭവം എന്താണെന്ന് പറഞ്ഞില്ല. ഇതുപോലത്തെ പണി ആയിരുന്നില്ല വേറെ ടൈപ്പ് ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ റൂൾ ബ്രേക്ക് ചെയ്യുന്നത് ഓക്കെയാണെന്ന് തോന്നുമല്ലോ അത്തരത്തിലുളള പണി ആയിരുന്നു. താൻ മണ്ടത്തരങ്ങളൊന്നും അങ്ങനെ കാണിക്കാറില്ല എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
ഇനി ഒരു നൈറ്റ് ഡ്രൈവിന് പോയാൽ ഏട്ടനോടൊപ്പം പോകുമെന്നും താരം പറഞ്ഞു. കാരണം എവിടെ എത്തിയോ എത്തിയോ എന്ന് വീട്ടുകാർ ചോദിക്കില്ല. പോയിട്ട് എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം. തനിക്ക് ഒറ്റയ്ക്ക് പോകാൻ ആണ് ഇഷ്ടമെന്നാണ് റോഷൻ നൈറ്റ് ഡ്രൈവിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.