ഞാൻ ശരിയ്ക്കും നല്ല കുട്ടിയാണ് ; ആരാധകരിൽ നിന്നുള്ള വിശ്വസിക്കാൻ പറ്റാത്ത അനുഭവം അതായിരുന്നു : വിശേഷങ്ങൾ പങ്കു വച്ച് നിഖിത

141

ബാലതാരമായി സീരിയൽ ലോകത്ത് എത്തിയതാണ് നിഖിത രാജേഷ്. മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനിക്കുട്ടിയായി പ്രേക്ഷക മനസ്സിൽ ഇന്നും ജീവിയ്ക്കുന്ന താരം ഇപ്പോൾ തമിഴ് സീരിയലുകളിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഒരു ആരാധികയുടെ അപ്രതീക്ഷിത പെരുമാറ്റത്തെ കുറിച്ച് നിഖിത സംസാരിക്കുകയുണ്ടായി. ആരാധകരിൽ നിന്ന് എന്തെങ്കിലും വിശ്വസിക്കാൻ പറ്റാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ലിറ്റിൽ ചാറ്റിൽ ലിറ്റ്സിന്റെ ചോദ്യം.

ദേവീ മാഹാത്മ്യം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്ത് ഞാനൊരു അമ്പലത്തിൽ പോയിരുന്നു. അവിടെ വച്ച് ഒരു അമ്മൂമ്മ എന്റെ കാലിൽ വീണു നമസ്‌കരിച്ചു. തീരെ കുഞ്ഞായിരുന്നു ഞാൻ. സീരിയലിന്റെ റീച്ചിനെ കുറിച്ചൊന്നും അത്രയ്ക്ക് വലിയ അറിവൊന്നും എനിക്ക് ഇല്ല. ഇന്നത്തെ പോലെ സോഷ്യൽ മീഡിയയും ഇല്ല.

Advertisements

ALSO READ

മേക്കപ്പ് ആർടിസ്റ്റ് ഇത്തിരി ക്രൂരതയുള്ള ആളാണ്, കണ്ണിലൊക്കെ കുത്തും ; ശ്രദ്ധ നേടി അമൃത സുരേഷിന്റെ പുതിയ വീഡിയോ

അമ്പലത്തിൽ തൊഴുത് ഞാൻ തിരിഞ്ഞ് നിൽക്കുമ്പോൾ നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു. പിന്നെ കാലിൽ വീണ് നമസ്‌കരിച്ചു. ദൈവത്തിന്റെ ആളല്ലേ.. എന്റെ പ്രശ്നങ്ങളൊക്കെ തീർത്ത് തരണേ എന്ന് പറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്ന് പോയി. ഇപ്പോഴും ആ ഒരു അനുഭവം ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണെന്നും നിഖിത പറഞ്ഞു.

ക്രഷിനെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ഫസ്റ്റ് കിസ്സിനെ കുറിച്ചും ഒക്കെ ലിറ്റ്സ് ചോദിച്ചപ്പോൾ തനിയ്ക്ക് അതൊന്നും ഇല്ല എന്നായികുന്നു നിഖിതയുടെ പ്രതികരണം. അവസാനം, കോളേജ് ബഗ്ഗ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതും ഇല്ല. ഞാൻ ശരിയ്ക്കും നല്ല കുട്ടിയാണ് എന്ന് നിഖിത തന്നെ പറയുന്നു.

ALSO READ

ദേവദാസി വേഷത്തിൽ എത്തിയ സായ് പല്ലവി സുന്ദരിയല്ല ; താരത്തിനെതിരെ വന്ന പോസ്റ്റിൽ പ്രതിഷേധം ഉയർത്തി തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജൻ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ് നിഖിതയുടെ തുടക്കം. തുടർന്ന് ദേവീ മാഹ്ത്മ്യം പോലുള്ള സീരിയലുകളിൽ ബാലതാരമായി എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം.

അരുന്ധതി എന്ന സീരിയലിൽ നായികയായി തമിഴ് സീരിയൽ ലോകത്തേക്ക് കടന്നു. ഈ സീരിയൽ ബംഗാളിൽ റീമേക്ക് ചെയ്യുകയും അവിടെ വൻ ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. സൂര്യവംശിയാണ് തമിഴിൽ ചെയ്ത മറ്റൊരു സീരിയൽ. പൂർണിമ ഭാഗ്യരാജിനൊപ്പമാണ് സൂര്യവംശിയിൽ നിഖിത എത്തിയത്.

 

Advertisement