എന്റെ അഭിനയം കണ്ടു സങ്കടം വരുന്നു എന്ന് മെസ്സേജുകൾ അയക്കുന്നവരുണ്ട് ; ട്രോളുകളും നന്നായി എൻജോയ് ചെയ്യുന്നുണ്ട് : വിശേഷങ്ങൾ പങ്കു വച്ച് പ്രേക്ഷകരുടെ വലിയക്കുഞ്ഞ്

97

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചെമ്പരത്തി’ സീരിയൽ. അടുത്തിടെ സീരിയലിൽ ആനന്ദിന്റെ കാഴ്ച നഷ്ടമായിരുന്നു അന്ന് മുതൽ സീരിയലിനു നേരെ ട്രോളുകളാണ്.

ആനന്ദ് കല്യാണിക്കൊപ്പം ടു വീലർ ഓടിക്കുന്ന രംഗം ട്രോളന്മാർക്ക് ചാകര തന്നെ ആയിരുന്നു. എന്തായാലും പ്രേക്ഷകരെപോലെ തന്നെ താനും ആ ട്രോളുളെല്ലാം നന്നായി ആസ്വദിച്ചു എന്നാണ് ആനന്ദ് ആയി വേഷമിടുന്ന സ്റ്റെബിൻ ജേക്കബ് തന്നെ പറയുന്നത്.

Advertisements

ALSO READ

അന്ന് സിനിമയിലെ കല്ല്യാണ രംഗത്തിൽ എന്നെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു നിന്റെ യഥാർത്ഥ കല്യാണത്തിനും അനുഗ്രഹവുമായി ഞാൻ ഉണ്ടാകുമെന്ന് ; അടുത്ത മാസം അത് സംഭവിക്കുമ്പോൾ അദ്ദേഹം ഇല്ലെന്ന് ഓർക്കുമ്പോൾ മനസ് വിങ്ങുന്നു: നെടുമുടിയെ ഓർത്ത് ചന്ദ്ര ലക്ഷ്മൺ

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ആദ്യമായി ഇതിനോട് പ്രതികരിച്ചത്. ‘ഞാൻ ഓരോ ട്രോളും നന്നായി എൻജോയ് ചെയ്തു. എന്തിനു ആദ്യമായി ട്രോൾ ഉണ്ടാക്കിയ ആൾക്ക് ഞാൻ അങ്ങോട്ട് മെസ്സേജ് വരെ അയച്ചിരുന്നു. ഒരു നടൻ എന്ന നിലയിൽ കഥാപാത്രത്തിനായി ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്യണമല്ലോ അതു ചെയ്തു.

ആരും എന്റെ അഭിനയത്തെ കുറ്റം പറയുന്നില്ല എന്നതാണ് പിന്നെ ഒരു സന്തോഷം. എന്തായാലും ഒരു കാര്യത്തിൽ ട്രോളുകൾ നന്നായി, സീരിയലിന്റെ റേറ്റിംഗ് കൂടിയിട്ടുണ്ട്. എന്നാൽ മറുവശത്തു എന്റെ അഭിനയം കണ്ടു സങ്കടം വരുന്നു എന്ന് മെസ്സേജുകൾ അയക്കുന്നവരും ഉണ്ട് എന്നും സ്റ്റെബിൻ പറയുന്നുണ്ട്.

ഒരു കാഴ്ചപരിമിതനായി അഭിനയിക്കാൻ താൻ വലിയ തയ്യാറെടുപ്പുകൾ ഒന്നും ചെയ്തിരുന്നില്ല, തന്റെ അഭിനയം അൽപ്പം റിയൽ ആക്കുവാനായി ഓൺലൈനിൽ കുറച്ചു ഗവേഷണം ഒക്കെ നടത്തിയിരുന്നു എന്നും താരം പറയുന്നു. കഴിഞ്ഞ മൂന്നു വർഷമായി മലയാളി പ്രേക്ഷകർക്കിടയിൽ പ്രീതിയാർജ്ജിച്ചു വരുന്ന സീരിയലാണ് ചെമ്പരത്തി. 800 എപ്പിസോഡുകളിൽ അധികമായി ഒരേ സീരിയലിൽ നിലനിക്കുക എന്നത് ഒരു ഭാഗ്യമാണെന്നാണ് സ്റ്റെബിന്റെ പക്ഷം.

‘ഒരു സീരിയലിൽ 800 എപ്പിസോഡിൽ അധികമായി നിലനിൽക്കുന്ന എന്നത് ഭാഗ്യമാണ്. കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ആനന്ദായി പ്രേക്ഷകരിലേക്ക് എത്തുന്നു. സത്യം പറഞ്ഞാൽ എന്റെ പേര് പോലും ഇപ്പോഴും ആളുകൾക്ക് അറിയില്ല. ആനന്ദ്, വലിയകുഞ്ഞു എന്നൊക്കെയാണ് എല്ലാവരും എന്നെ വിളിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് അത്.

എന്റെ കഥാപാത്രം അത്രമേൽ പ്രേക്ഷകർക്കിടയിലേക്ക് ഇഴുകി ചേർന്നിരിക്കുന്നു എന്നതിന്റെ തെളിവാണത്. എന്റെ മുത്തശ്ശി പോലും സങ്കടത്തിലാകും ആനന്ദിന് എന്തെങ്കിലും സംഭവിച്ചാൽ. എന്റെ കഥാപാത്രം പാമ്പ് കടിയേറ്റ സമയം എന്റെ മുത്തശ്ശി എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു, ഞാൻ എന്തോ വലിയ അപകടത്തിൽ പെട്ടു എന്ന പേരിൽ. ചിലപ്പോഴൊക്കെ ഞാൻ കരുതും ആളുകളോട് എന്നെ സ്റ്റെബിനായി കൂടെ കാണണമേ എന്ന് പറയാൻ. പിന്നെ ചെമ്പരത്തി തീരുമ്പോൾ എന്നെ മറ്റൊരു കഥാപാത്രമായി അവർ അംഗീകരിക്കണമല്ലോ എന്നുമാണ് താരം പറയുന്നത്.

ALSO READ

ആരാധകർ എന്ന് അവകാശപ്പെടുന്നവരാണ് മോശം വാക്കുകളും പറയുന്നത് ; സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാൻ കാണുന്നത് : വിവാദ വാർത്തകളോട് പ്രതികരിച്ച് നടിയുടെ സ്‌റ്റൈലിസ്റ്റ്

മൂന്നു വർഷം നീണ്ട ഈ യാത്രയിൽ തനിക്ക് ഏറ്റവും പിന്തുണ തന്നത് കല്യാണിയായി വേഷമിടുന്ന അമല ആണെന്നാണ് താരം പറയുന്നത്. ‘മൂന്നു വർഷം വലിയ ഒരു കാലയളവാണ്. ഞങ്ങൾ ഇപ്പോൾ ഒരു കുടുംബം പോലെയാണ്. എന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്റെ സീരിയലിലെ ഭാര്യ അമലയാണ്.

നമ്മളുടെ മികവിന് വേണ്ടി നമ്മുടെ കൊച്ചു കൊച്ചു തെറ്റുകൾ ചൂണ്ടി കാണിക്കുന്ന സഹ താരങ്ങളെ കിട്ടുക എന്നത് വളരെ വിരളമാണ്. അമല അങ്ങനെ ഒരു ആളാണ്. അമലയുമൊത്തുള്ള എന്റെ രണ്ടാമത്തെ സീരിയലാണ് ഇത്. ഞാൻ വളരെ കംഫോർട്ടബിൾ ആയ ഒരു താരമാണ് അമല,’ എന്നും സ്റ്റെബിൻ കൂട്ടിചേർത്തു.

അടുത്തിടെ വിവാഹം കഴിഞ്ഞ താരം ജീവിതവും ജോലിയും തമ്മിലുള്ള ബാലൻസ് കണ്ടുപിടിക്കുക എന്നത് വളരെ കഠിനമാണെന്നു തുറന്നു സമ്മതിക്കുന്നു. ‘ഒരു സീരിയലിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുമ്പോൾ ഒരു വർക്ക് ലൈഫ് ബാലൻസ് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.

കല്യാണം കഴിഞ്ഞു മൂന്നാം ദിവസം എനിക്ക് ഷൂട്ടിംഗ് തുടങ്ങേണ്ടി വന്നു. ആകെ അസുഖം കാരണം മാറിനിന്ന ഒരു മാസമാണ് ഭാര്യക്കൊത്തു ചിലവഴിക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഞങ്ങൾ എപ്പോഴും യാത്രയിലാണ്, എപ്പോഴാണോ ഒരു അവധി കിട്ടുന്നത് അപ്പോൾ ബാഗ് പാക്ക് ചെയ്യും എന്ന് എന്നും സ്റ്റെബിൻ ചിരിച്ച് കൊണ്ട് പറയുന്നുണ്ട്.

Advertisement