ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. മുൻനിര താരങ്ങൾക്കൊപ്പം ബാലതാരമായി തിളങ്ങിയ താരത്തിന് നായികയായപ്പോൾ അത്ര മികച്ച അനുഭവമല്ല മലയാളത്തിൽ നിന്നും ലഭിച്ചത്. അന്യഭാഷയിൽ പ്രവേശിച്ചപ്പോഴാകട്ടെ മികച്ച അവസരങ്ങളുമാണ് ലഭിച്ചത്. ഗൗതം മേനോൻ വിഷ്ണു വിശാൽ കൂട്ടുകെട്ടിലൊരുങ്ങിയ എഫ് ഐ ആറിൽ സുപ്രധാന വേഷത്തിലാണ് മഞ്ജിമ എത്തിയത്. പ്രമേയം തന്നെയാണ് ഈ ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് താരം പറയുന്നത്. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജിമ വിശേഷങ്ങൾ പങ്കിട്ടത്.
ഈ ചിത്രത്തിൽ കുറേ മലയാളി താരങ്ങളുണ്ട്. മലയാള സിനിമയാണ് ചെയ്യുന്നതെന്ന പോലെ എല്ലാവരും മലയാളത്തിലാണ് സംസാരിച്ചിരുന്നത്. നമ്മൾ നല്ല സ്പീഡായാണ് മലയാളം സംസാരിക്കുന്നത്. വിഷ്ണുവിന് ഈ സമയത്ത് ഒന്നും മനസിലാവില്ല. ഏത് സൈഡ് നോക്കണമെന്ന് പോലും വിഷ്ണുവിന് മനസിലാവില്ലായിരുന്നു. മിനി കേരളം തന്നെയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. ഗൗതം വാസുദേവ് മേനോനൊപ്പം നേരത്തെയും പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ
സംസം 4 ഭാഷകളിലെടുത്ത സിനിമയാണ് സംസം. ആ സിനിമ ചെയ്യണമെന്നായിരുന്നു ആദ്യം തോന്നിയത്. എന്താണ് ചിത്രം റിലീസ് ചെയ്യാത്തതെന്നറിയില്ല. ഒരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. റീമേക്ക് ചെയ്തത് ശരിയായോ ഇല്ലയോ എന്നറിയാനായുള്ള കാത്തിരിപ്പിലാണ് താനെന്നും മഞ്ജിമ പറഞ്ഞിരുന്നു. അതിന് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല.
വടക്കൻ സെൽഫി കഴിഞ്ഞപ്പോൾ ഇനി മലയാളത്തിൽ നിന്നും ആരും വിളിക്കുമെന്ന് തോന്നിയിരുന്നില്ല. പഠനം പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചത്. അതിനിടയിലാണ് ഗൗതം മേനോന്റെ കോൾ വന്നത്. തമിഴിൽ അഭിനയിച്ചതോടെ ഇനി മലയാളത്തിലേക്ക് വരില്ല, അല്ലെങ്കിൽ പ്രതിഫലം കൂട്ടി ചോദിക്കുമെന്നൊക്കെയായിരുന്നു പ്രചരിച്ചത്. ഇതൊന്നും ഞാനറിഞ്ഞ കാര്യങ്ങളല്ല. ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു.
പ്രിയത്തിൽ കരഞ്ഞത് പോലെ തന്നെയെന്നായിരുന്നു വടക്കൻ സെൽഫി കണ്ടപ്പോൾ ആളുകൾ പറഞ്ഞത്. ബാലതാരം ചെയ്തതും നായികയായപ്പോൾ അഭിനയിച്ചതും ആളുകൾ താരതമ്യം ചെയ്യുകയായിരുന്നു. ഒരുപാട് പ്രതീക്ഷയോടെയാണ് വടക്കൻ സെൽഫിയെ സമീപിച്ചത്. ആളുകൾ കൂവുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു. ഈ സീൻ വരുമ്പോൾ ആളുകൾ കൂവുന്നത് നിനക്ക് കാണാമെന്ന് നിവിൻ പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ തമാശ പറയുകയാണെന്നായിരുന്നു കരുതിയത്.
നിർമ്മാതാവിനെ വിളിച്ച് ആ സീൻ തിയ്യേറ്ററിൽ നിന്നും മാറ്റണമെന്ന് വരെ പറഞ്ഞിരുന്നു. ആ സീൻ പ്രധാനപ്പെട്ടതായിരുന്നു. പല കാര്യങ്ങളും പറയുന്നത് ആ രംഗത്തിന് ശേഷമാണ്.
ALSO READ
വടക്കൻ സെൽഫി ചെയ്യുമ്പോൾ മലയാളത്തിൽ കൂടുതൽ സിനിമ ചെയ്യണം, കൊച്ചിയിൽ സെറ്റിലാവണം എന്നൊക്കെയായിരുന്നു കരുതിയത്. ചില സിനിമകൾക്കായി വിളിച്ചിരുന്നുവെങ്കിലും അതൊന്നും അത്ര മികച്ച അവസരമായി തോന്നിയിരുന്നില്ലെന്നും മഞ്ജിമ പറയുന്നുണ്ട്.