ആ പ്രാർത്ഥന സഫലീകരിച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാർത്ഥന ഇതാണ്; അങ്ങനെ സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു; ശ്രദ്ധ നേടി ചാക്കോച്ചന്റെ വാക്കുകൾ!

380

മലയാള സിനിമയിലെ എക്കാലത്തേയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. രണ്ട് പതിറ്റാണ്ടുകളായി സിനിമാലോകത്തുള്ള അദ്ദേഹം അടുത്തിടെ താനിപ്പോൾ ഡാർക്ക് ചോക്ലേറ്റ് നായകനായെന്ന് തമാശ രൂപേണ പ്രതികരിച്ചിരുന്നു.

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും ഭാര്യപ്രിയയ്ക്കും കുഞ്ഞുപിറന്നത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് താരപുത്രന് പേര്. ഏറെ കാത്തിരുന്നു കിട്ടുന്നത് മകളായിരിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു തങ്ങളെന്നും, ഇന്ന് അതേ പ്രാർത്ഥനയിൽ കഴിയുന്ന ഒരാള് ഞങ്ങളുടെ വീട്ടിൽ ഉണ്ടെന്നും പറയുകയാണ് ചാക്കോച്ചൻ.

Advertisements

ALSO READ

ഞാനും ഭർത്താവും വ്യത്യസ്ത മതവിഭാഗങ്ങൾ ആയതുകൊണ്ടുതന്നെ, എല്ലാം തുല്യ പ്രാധാന്യത്തോടെ ആഘോഷിയ്ക്കും! മതം തങ്ങളുടെ വീട്ടിലെ വിഷയമല്ലെന്ന് രശ്മി ബോബൻ

ഏറെ നാൾ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങൾ ഇടയ്ക്കിടയ്ക്ക് ചാക്കോച്ചനും പ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിൻറെ ജനനം. ഇസുവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇരുവരും ഇൻസ്റ്റയിലും ഫേസ്ബുക്കിലും പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

താര ദമ്പതിമാർക്ക് ഉള്ള ആരാധകരേക്കാൾ ആരാധകരാണ് ഇസുകുട്ടന് സോഷ്യൽ മീഡിയയിൽ ഉള്ളത്. ചാക്കോച്ചനൊപ്പം ആദ്യമായ് ഫിലിം ക്യാമറയ്ക്ക് മുമ്പിൽ എത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇസുക്കുട്ടൻ വാരികൂട്ടിയത്. അപ്പൻറെ 100 ഇരട്ടി ഫാൻസ് ഉണ്ട് ചെക്കന് എന്നുള്ള കമന്റുകളും മുൻപ് ലഭിച്ചിരുന്നു.

മുൻപൊരിക്കൽ ചാക്കോച്ചൻ നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇസഹാക്ക് എന്ന പേര് മകന് നൽകിയതിനെ കുറിച്ച് ചാക്കോച്ചൻ പങ്കിട്ട വിശേഷങ്ങൾ ആണ് വൈറലായി മാറിയത്. സത്യത്തിൽ മകന്റെ പേര് തങ്ങളുടെ മനസ്സിൽ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങൾ പ്രതീക്ഷിച്ചത് ഒരു പെൺകുഞ്ഞിനെയാണ് എന്നും ചാക്കോച്ചൻ പറയുന്നു.

ALSO READ

‘ഒരു മണിക്കൂറിൽ പോയി വരാൻ പറ്റിയ ഞാൻ 2.5 മണിക്കൂർ കഴിഞ്ഞ് എത്തിയപ്പോൾ അമ്മയുടെ വഴക്കും കിട്ടി’; ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചിത്രം പങ്കുവെച്ച് സൂരജ്, ഒപ്പം രസകരമായ അനുഭവകുറിപ്പും!

ജനിക്കുന്നത് പെണ്കുഞ്ഞായിരിക്കും എന്ന പ്രതീക്ഷ കൊണ്ടുതന്നെ സാറ എന്ന പേരും ഞങ്ങൾ മകൾക്കായി കണ്ടെത്തി വച്ചിരുന്നു. അതേ രീതിയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്.

സാറാ എന്ന പേര് ഇപ്പോഴും കൈവശമാണ് അതിനു വേണ്ടിയൊരു ശ്രമം ഇനിയുണ്ടാകുമോ എന്ന ചോദ്യകർത്താവിന് ചാക്കോച്ചൻ നൽകിയ മറുപടിയിങ്ങനെയാണ്. ‘പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകൾക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശ്ശിയുടെ ഏറ്റവും വലിയ പ്രാർത്ഥന അത് നടന്നു’,

‘ആ പ്രാർത്ഥന സഫലീകരിച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,’ ചാക്കോച്ചൻ പറയുന്നു. ചാക്കോച്ചന്റെ സഹോദരങ്ങൾക്കും ആൺകുട്ടികൾ ആണ്. ചാക്കോച്ചന്റെ അമ്മക്ക് കൊച്ചുമക്കളായിട്ടുള്ളത് ഇസഹാക്കിനെയും കൂട്ടി ആറുപേരാണ്.

 

Advertisement