മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു മിനിസ്‌ക്രീൻ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ. ഈ സീരിയൽ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ അമ്മയ്ക്ക് അറിയാത്ത ഒരു മകളുടെ കഥയാണ് ഇതിവൃത്തം. അമ്മയറിയാതെ എന്ന സീരിയലിലെ താരാജോഡികളായ അലീനയും അമ്പാടിയും ശരിക്കും ജീവിതത്തിലും പ്രണയത്തിലാണോ എന്നാണ് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെയടക്കം സംശയം.
ഈ ചോദ്യം കേൾക്കുക പതിവാണെന്ന് നിഖിലും ശ്രീതുവും പറയുന്നു. ഒരുപാട് ആരാധകരുള്ള സീരിയൽ താരങ്ങളായി ഇതിനോടകം മാറിക്കഴിഞ്ഞു ഇരുവരും. ശ്രീഖിൽ എന്നാണ് പ്രണയാതുരം ആയി ആരാധകർ ഈ താര ജോഡികളുടെ വിശേഷിപ്പിക്കുന്നത്.
ALSO READ
ഏഷ്യാനെറ്റ് ചാർട്ട്ബസ്റ്റർ സീരിയലായ അമ്മയറിയാതെയിൽ അമ്പാടിയായി നിഖിലും അലീനയായി ശ്രീതുവും എത്തുന്നു. ഇവർ ഇരുവരും നിത്യജീവിതത്തിലും സീരിയൽ പോലെ പ്രണയിക്കുന്നുണ്ടോ എന്ന ഇവരുടെ ആരാധകരുടെ ചോദ്യം ഈയിടെ ഒരു ഇന്റർവ്യൂവിൽ നിഖിലും ശ്രീതുവിനും നേരിടേണ്ടിവന്നിരുന്നു. ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിൽ നിഖിലും ശ്രീതുവും നൽകിയ അഭിമുഖത്തിലായിരുന്നു ഇതിനെ കുറിച്ച് ഇരുവരും മനസ് തുറന്നത്.
ശ്രീതു വിവാഹ കാര്യങ്ങൾ ഒന്നു ചിന്തിച്ചു തുടങ്ങിയിട്ടില്ല എങ്കിലും പ്രണയിക്കാൻ റെഡിയാണ് എന്നാണ് പറയുന്നത്. ഇപ്പോൾ ശ്രീതുവും നിഖിലും സിംഗിൾ ആണ്. നിഖിലും റെഡി മിംഗിൾ മെന്റാലിറ്റി ഉള്ള ആളാണ്. പക്ഷേ തനിക്ക് ഇപ്പോൾ പ്രണയിക്കാൻ സമയമില്ല എന്നാണ് നടൻ പറയുന്നത്. നിഖിലിന് കോളേജ് കാലഘട്ടത്തിൽ ഒക്കെ നിരവധി പ്രണയ പോസ്റ്റുകൾ വന്നിരുന്നുവെങ്കിലും പെൺകുട്ടികളുടെ മുഖത്തുനോക്കി സംസാരിക്കാൻ നാണം ആയിരുന്നതിനാൽ അതൊക്കെ ആ വഴി പോയി എന്ന് താരം പറയുന്നു. ഇപ്പോൾ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും നിഖിൽ പറയുന്നു.
ALSO READ
അമ്മയറിയാതെ എന്ന സീരിയലിൽ അമ്പാടി അർജ്ജുൻ എന്ന കഥാപാത്രമായി പ്രേക്ഷകമനം കീഴടക്കുന്ന നിഖിൽ മലയാളിയല്ല എന്നതാണ് മറ്റൊരു സവിശേഷത. നിഖിലിന്റെ ആദ്യത്തെ മലയാളം സീരിയൽ ആണ് അമ്മയറിയാതെ. അമ്മയറിയാതെ എന്ന സീരിയൽ. തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ആറോളം ഭാഷകൾ അറിയാവുന്ന നിഖിൽ ഇംഗ്ലീഷ് ഒഴിച്ച് ബാക്കി എല്ലാ ഭാഷകളിലും സീരിയൽ അഭിനയിച്ചിട്ടുണ്ട്. അതുപോലെതന്നെ ശ്രീ ഇതു വളരെ ചെറുപ്പത്തിൽ തന്നെ തമിഴ് സീരിയലുകളുടെ ശ്രദ്ധനേടിയ ആ നടിയായിരുന്നു എങ്കിലും ആദ്യത്തെ മലയാളം സീരിയലാണ് അമ്മയറിയാതെ.
നിഖിലും ശ്രീതുവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ നല്ല കട്ട ശത്രുക്കളാണ് എന്നായിരുന്നു ശ്രീതുവിന്റെ മറുപടി. ഓൺ സ്‌ക്രീനിൽ കാണുമ്പോൾ ഞങ്ങൾ നല്ല പ്രണയ ജോഡികളാണ് യാഥാർഥ്യങ്ങൾ ഞങ്ങൾക്ക് അല്ലേ അറിയൂ എന്നും ഇരുവരും മുഖത്തോട് മുഖം നോക്കി പറയുന്നു. ഓൺ സ്‌ക്രീനിൽ ഞങ്ങൾ ബെസ്റ്റ് പെയർ ആണ്. എന്നാൽ യാഥാർഥ്യം ഞങ്ങൾക്കല്ലേ അറിയൂ. എപ്പോഴും ഞങ്ങൾ രണ്ട് പേരും നല്ല വഴക്കാണെന്ന് താര ജോഡികൾ ഒരേ സ്വരത്തിൽ പറയുന്നുണ്ട്.