പതിനാറാമത്തെ വയസിലായിരുന്നു വിവാഹം, പിള്ളേരേടൊപ്പം ഞാനും വളരുക ആയിരുന്നു, പൊന്നൂസ് എന്നാണ് എന്നെ എല്ലാവരും വിളിയ്ക്കുന്നത്

561

മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമാണ് നടി പൊന്നമ്മ ബാബു. ബിഗ്‌സ്‌ക്രീനിലും മിനിസ്ത്കീനിലും നിറഞ്ഞു നിൽക്കുന്ന താരം. സ്റ്റേജ് ഷോകളിലും പൊന്നമ്മ ബാബു എത്താറുണ്ട്. കോമഡിയും വില്ലത്തരവും ക്യാരക്ടർ റോളുകളുമെല്ലാം ഒരുപോലെ മികവുറ്റതാക്കി മാറ്റാൻ സാധിക്കുന്ന താരം കൂടിയാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തി അതിലൂടെ സിനിമയിലെത്തിയ താരമാണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പൊന്നമ്മ ബാബുവിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. തനിക്ക് കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചതെന്നും പൊന്നമ്മ പറയുന്നു. മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പൊന്നമ്മ ബാബു. നിസാർ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയിൽ താൻ അരങ്ങേറുന്നതെന്നും പിന്നീട് തനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും പൊന്നമ്മ ബാബു പറയുന്നു. താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ,

Advertisements

ALSO READ

കണ്ടപ്പോൾത്തന്നെ എനിക്ക് ഇഷ്ടമായി ; വേൾഡ് കപ്പ് ജയിച്ചാൽ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു: പ്രണയത്തെ കുറിച്ചും പ്രതിസന്ധിഘട്ടത്തിലും ഭുവനേശ്വരി കൂടെ നിന്നതിനെ കുറിച്ചും മനസ്സ് തുറന്ന് ശ്രീശാന്ത്

ലോക് ഡൗൺ കാലത്തായിരുന്നു പൊന്നമ്മാസ് കലവറ എന്ന ചാനൽ തുടങ്ങിയത്. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം വന്നത്. വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ എന്നാണ് താരം പറയുന്നത്. മക്കളെല്ലാം കുടുബമായി സെറ്റിലാണ്. സിനിമയുമായി ഞാനെപ്പോഴും തിരക്കിലാണ്. ചാനലുകളിൽ കുക്കറി പരിപാടികളെല്ലാം അവതരിപ്പിച്ചിരുന്നത് ഗുണമായെന്നും തനിക്ക്് സിനിമയിൽ നിന്നുള്ളവരെല്ലാം മികച്ച പിന്തുണയാണ് തന്നതെന്നുമാണ് പൊന്നമ്മ ബാബു പറയുന്നത്. തന്റെ വിവാഹത്തെക്കുറിച്ചും പൊന്നമ്മ ബാബു മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

16ാമത്തെ വയസിലായിരുന്നു പൊന്നമ്മ ബാബുവിന്റെ വിവാഹം. പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു എന്നാണ് താരം പറയുന്നത്. മൂന്ന് മക്കളാണ് എനിക്ക്. എല്ലാവരും വിദേശത്താണെന്നും താരം പറയുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത് എന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്. മക്കളുടെ വിവാഹം കഴിഞ്ഞു. അവർക്ക് മക്കളായി, ഇതൊക്കെ കാണാൻ ദൈവം ഭാഗ്യം തന്നു എന്നും നേരത്തെ കല്യാണം കഴിച്ചോണ്ടാണ് അത് സാധ്യമായതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

ALSO READ

പാതി രാത്രിയിൽ ബിഗ്‌ബോസ് വീട്ടിൽ ഒരു പ്രൊപ്പൊസൽ സീൻ ; വളരെ സീരിയസ് ആയി ബ്ലെസ്ലി, പിൻതിരിപ്പിയ്ക്കാൻ ശ്രമിച്ച് ദിൽഷ : ഒരു പ്രണയത്തിനുള്ള സാധ്യത തള്ളിക്കളയാതെ ആരാധകർ

മലയാള സിനിമയിലെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു പൊന്നമ്മ ബാബു. പതിറ്റാണ്ടുകളായി മലയാള സിനിയിലെ സജീവ സാന്നിധ്യമാണ് പൊന്നമ്മ ബാബു. സിനിമയിൽ മാത്രമല്ല, സീരിയിൽ രംഗത്തും സജീവമാണ് കൂടാതെ കോമഡി ഷോകളിലും അഭിനയിച്ചിട്ടുണ്ട് . ഈയ്യടുത്ത് മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലെ മിന്നും പ്രകടനത്തിലൂടേയും പൊന്നമ്മ കയ്യടി നേടിയിരുന്നു. നേരത്തെ അരയന്നങ്ങളുടെ വീട്, നന്ദനം, പ്രിയമാനസം, സ്ത്രീ, കായംകുളം കൊച്ചുണ്ണി, സൻമനസുള്ളവർക്ക് സമാധാനം എന്നിങ്ങനെ നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു താരം.

നാടകത്തിലൂടെ സിനിമയിലെത്തിയ നടിയാണ് പൊന്നമ്മ ബാബു. ഉപ്പുകണ്ടം ബ്രദേഴ്സ്, കളിവീട്, വംശ, നീ വരുവോളം, മാനസം, മയിൽപ്പീലികാവ്, ഇരട്ടകുട്ടികളുടെ അച്ഛൻ തുടങ്ങിയ സിനിമകളിലൂടെയാണ് തുടക്കകാലത്ത് നിറസാന്നിധ്യമായി മാറിയത്. ഒരുപാട് ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്രദേഴ്സ് ഡേ, എടക്കാട് ബറ്റാലിയൺ, ബ്ലാക്ക് കോഫി, ധമാക്ക തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചിട്ടുള്ളത്.

ALSO READ

ശിവാഞ്ജലി കിസ്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയെന്ന് ആരാധകർ

നിലവിൽ മിസിസ് ഹിറ്റ്ലർ പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നാണ് പൊന്നമ്മ ബാബു അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഡികെയുടെ അമ്മയും ജ്യോതിയുടെ അമ്മായിയമ്മയുമായ പത്മാവതിയമ്മ എന്ന കഥാപാത്രത്തെയാണ് പൊന്നമ്മ ബാബു അവതരിപ്പിക്കുന്നത്. പരമ്പരയിൽ നിന്നും നായക വേഷം ചെയ്തിരുന്ന ഷാനവാസ് അടുത്തിടെ പിന്മാറിയിരുന്നു, പകരം അരുൺ രാഘവാണ് ഇപ്പോൾ നായക വേഷത്തിലെത്തിയിട്ടുള്ളത്. ഈ പരമ്പരയിലും വളരെ പ്രാധാന്യം നിറഞ്ഞ കഥാപാത്രമാണ് പൊന്നമ്മ ബാബുവിന്റേത്

 

Advertisement