മീനാക്ഷിയുടെ അടുത്തേയ്ക്കായിരുന്നോ യാത്ര! വൈറലായി ദിലീപിന്റേയും കാവ്യയുടേയും പുതിയ ചിത്രം

114

എക്കാലത്തും മലയാളികളുടെ ജനപ്രിയ നായകനായാണ് ദിലീപ്. എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും താരത്തിനോട് ഒരു പ്രത്യേക ഇഷ്ടം ജനങ്ങൾക്ക് ഉണ്ട്. പ്രേക്ഷകരുടെ പ്രിയനായികയായ കാവ്യ മാധവനെയാണ് താരമിപ്പോൾ ജീവിത സഖിയാക്കിയത്. കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു കാവ്യ. ബാലതാരമായി തുടക്കം കുറിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്.

ALSO READ

Advertisements

ഒന്നിലധികം പ്രണയമുണ്ടായിരുന്നു, കാലം മാറുന്നതിന് അനുസരിച്ച് മാറ്റങ്ങളൊക്കെയുണ്ടാവുമല്ലോ, ജോലിയിലാണ് ഇപ്പോഴത്തെ ശ്രദ്ധ : വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഋതു മന്ത്ര

ആദ്യ സിനിമയിലെ നായകൻ ജീവിത പങ്കാളിയായി എത്തുന്നതിന് മുൻപ് നിരവധി ട്വിസ്റ്റുകളുണ്ടായിരുന്നു. ഒരപാട് വിവാദങ്ങൾക്കൊടുവിൽ മഞ്ജു വാര്യരുമായുള്ള ഡിവോഴ്‌സ് കഴിഞ്ഞ് ദിലീപ് ജീവിത പങ്കാളിയായി കാവ്യയെ സ്വീകരിക്കുകയായിരുന്നു. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് കാവ്യ ഇപ്പോൾ. താരദമ്പതികളുടെ യാത്രാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയും എല്ലാം എപ്പോഴും വൈറലാകാറുണ്ട്.

മഹാലക്ഷ്മിയുടെ കൈപിടിച്ച് നടന്ന് നീങ്ങുന്ന കാവ്യ മാധവന്റേയും ദിലീപിന്റേയും വീഡിയോ ഫാൻസ് ഗ്രൂപ്പുകളിലൂടെയായി വൈറലായി മാറിയിരുന്നു. ജനനം മുതലേ തന്നെ താരമായി മാറിയതാണ് മഹാലക്ഷ്മി. ഇടയ്ക്ക് അച്ഛനും അമ്മയ്ക്കുമൊപ്പം വീഡിയോ കോളിലും താരപുത്രിയെ കണ്ടിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും എല്ലാവരും ശ്രദ്ധിച്ചത് മഹാലക്ഷ്മിയെ ആയിരുന്നു. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷിയും പങ്കിടാറുണ്ട്.

കുഞ്ഞതിഥിയായ മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും പോയത് എങ്ങോട്ടാക്കാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇളയ മകളുടെ പിറന്നാളാഘോഷത്തിന് മുന്നോടിയായാണ് യാത്ര എന്നുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. അവരുടെ യാത്ര എങ്ങോട്ടേക്കാണെന്നുള്ള ആകാംഷ ആരാധകർക്കും ഉണ്ടായിരുന്നു.

ചെന്നൈയിലേക്കാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും പോയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എയർപോർട്ടിൽ നിന്നുള്ള ചിത്രം ഫാൻസ് ഗ്രൂപ്പിലൂടെ പ്രചരിച്ചിരുന്നു. കൊച്ചിരാജാവിലെ സൂര്യനാരായണ വർമ്മയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണ് ദിലീപ്. മഞ്ഞ സാൽവാറണിഞ്ഞുള്ള കാവ്യയെയുമാണ് ഫോട്ടോയിൽ കാണുന്നത്.

ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ലേറ്റസ്റ്റ് ചിത്രമാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മൂത്ത മകളായ മീനാക്ഷിക്കരികിലേക്കാണ് ഇരുവരും എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടറാവുകയെന്ന ലക്ഷ്യം സഫലീകരിക്കാനായാണ് മീനാക്ഷി ചെന്നൈയിലേക്ക് മാറിയത്. മകൾ എംബിബിഎസിന് ചേർന്നതിനെക്കുറിച്ച് ദിലീപ് നേരത്തെ പറഞ്ഞിരുന്നു. പേരിനൊപ്പം ഡോക്ടർ ചേർക്കാനാണ് അവളുടെ ആഗ്രഹം. അഭിനയവഴിയിലേക്ക് മകളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ

അണിഞ്ഞൊരുങ്ങി നടക്കാൻ ഒട്ടും താൽപര്യമില്ല, അതായിരുന്നു ചലഞ്ചും: വെളിപ്പെടുത്തലുമായി മൃദുല വിജയ്

2018 ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തിലായിരുന്നു മകളുടെ വരവ്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഒന്നാം പിറന്നാൾ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ഫോട്ടോ ദിലീപ് പോസ്റ്റ് ചെയ്തത്.

ഈ വരുന്ന ഒക്ടോബർ 19നാണ് മഹാലക്ഷ്മിയുടെ പിറന്നാൾ ദിനം . ഇത്തവണത്തെ പിറന്നാളാഘോഷം ചെന്നൈയിൽ വെച്ചാണോയെന്നാണ് ആരാധകരുടെ സംശയം. ആഘോഷത്തിന് മുന്നോടിയായാണോ ഇവരുടെ വരവെന്നാണ് ചോദ്യങ്ങൾ. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകർ എപ്പോഴും ആഘോഷമാക്കാറുണ്ട്. മീനാക്ഷിയും ഇൻസ്റ്റഗ്രാമിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട്.

 

Advertisement