സോഷ്യൽമീഡിയയിൽ വളരെയധികം ആക്ടീവ് ആണ് ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരേയും ഒത്തൊരുമയോടെ സന്തോഷത്തോടെ കൊണ്ട് പോകുന്നത് കൊണ്ട് തന്നെ ബഷീറിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. ബിഗ്‌ബോസിൽ എത്തിയപ്പോഴാണ് ബഷീറിനെ കൂടുതൽ ആളുകൾ അറിഞ്ഞത്.
ഇപ്പോഴിതാ ബഷീറിന്റേയും രണ്ടാം ഭാര്യ മഷൂറയുടേയും ഒരു വീഡിയോ ആണ് വൈറലാകുന്നത്. നിന്റെ ഫോണിലേക്ക് വേറാരും വിളിക്കുന്നത് എനിക്കിഷ്ടമല്ല, ഞാൻ പറഞ്ഞിട്ടില്ലേ എനിക്കൊട്ടും ഇഷ്ടമില്ല ഇങ്ങനെ കോൾ വരുന്നതെന്ന്, നിന്റെ ഫോണിലേക്ക് ഞാൻ അല്ലെങ്കിൽ നിന്റെ ഭർത്താവ് വിളിച്ചാൽ മതിയെന്ന് പറയുന്ന രസകരമായ കോമഡി രംഗമായിരുന്നു മഷൂറയും ബഷീറും അഭിനയിച്ച് തകർത്തത്. നിന്റെ ഫോണിലേക്ക് വേറാരും വിളിക്കുന്നത് എനിക്കിഷ്ടമല്ല എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
രസകരമായ വീഡിയോകളുമായും മഷൂറ ബഷീർ എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മഷൂറ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രാങ്ക് വീഡിയോയുമായും നിത്യജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തങ്ങൾ നടത്തുന്ന യാത്രകളെക്കുറിച്ചും കുടുംബത്തിലെ മറ്റ് വിശേഷങ്ങളുമെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. മിക്കപ്പോഴും വീഡിയോയുമായെത്താറുണ്ട് മഷൂറ. ഒരു മില്യനിലധികം സബ്സ്‌ക്രൈബേഴ്സുണ്ട് മഷൂറയ്ക്ക്. രസകരമായൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് മഷൂറ.
രസകരമായ വീഡിയോകളുമായും മഷൂറ ബഷീർ എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മഷൂറ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രാങ്ക് വീഡിയോയുമായും നിത്യജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തങ്ങൾ നടത്തുന്ന യാത്രകളെക്കുറിച്ചും കുടുംബത്തിലെ മറ്റ് വിശേഷങ്ങളുമെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. മിക്കപ്പോഴും വീഡിയോയുമായെത്താറുണ്ട് മഷൂറ. ഒരു മില്യനിലധികം സബ്സ്‌ക്രൈബേഴ്സുണ്ട് മഷൂറയ്ക്ക്. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് മഷൂറ ബഷീർ.
ബഷീറിന്റെ പോസ്റ്റിന് താഴെയായി ചിരിക്കുന്ന സ്മൈലിയുമായാണ് സുഹാന എത്തിയത്. ലവ് സ്മൈലിയായിരുന്നു ബഷീർ തിരിച്ച് നൽകിയത്. സുഹാനയ്ക്കൊപ്പമായും റീൽസ് വീഡിയോ ചെയ്യാറുണ്ട് ബഷീർ. ഇത് കൊള്ളാം, ക്ലൈമാക്സ് അടിപൊളി, കോമഡി സീനുകൾ ഇക്കാനെ പോലെ ഭംഗിയാക്കാൻ വേറൊരാളില്ല, അത് പൊളിച്ചു തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
ബഷീറിനൊപ്പമുള്ള ജീവിതം ആഗ്രഹിച്ചത് പോലെ തന്നെയാണെന്നും സന്തോഷമായാണ് സുഹാനയ്ക്കും മക്കൾക്കുമൊപ്പം കഴിയുന്നതെന്നും മഷൂറ പറഞ്ഞിരുന്നു. ബഷീറിന് ഭാര്യയും മകളും ഉണ്ടെന്ന് മനസിലാക്കിത്തന്നെയാണ് പ്രണയിച്ചത്. അതേക്കുറിച്ച് ആദ്യം തന്നെ പറഞ്ഞിരുന്നു. സുഹാനയുടെ സമ്മതത്തോടെയാണ് വിവാഹിതരായതെന്നും മഷൂറ പറഞ്ഞിരുന്നു. യഥാർത്ഥ ജീവിതത്തിൽ അനാവശ്യ നിയന്ത്രണങ്ങളൊന്നും വെക്കാത്തയാളാണ് ബഷിയെന്നും മഷൂറ തുറന്നുപറഞ്ഞിരുന്നു.
മഷൂറ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. ബഷീർ സുഹാനയ്ക്കും മഷൂറയ്ക്കുമൊപ്പമുള്ള വീഡിയോയിലൂടെയായാണ് ഇതേക്കുറിച്ച് പ്രചരിച്ചത്.അങ്ങനെയൊരു വിശേഷമുണ്ടായാൽ തീർച്ചയായും നിങ്ങളെ അറിയിക്കും. നിലവിൽ മഷൂറ ഗർഭിണിയല്ല, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ നിയമപരമായി നീങ്ങുമെന്നുമായിരുന്നു ബഷീർ പിന്നീട് പ്രതികരിച്ചത്.