മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശിൽപ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. നടിയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട് അടുത്തിടെ ഭർത്താവ് വിഷ്ണുവിനോടൊപ്പം കളിച്ച ഡാൻസ് വൈറലായിരുന്നു. ഇതോടെ താരകുടുംബം സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാവുകയായിരുന്നു. ശിൽപയ്ക്കൊപ്പം മകൾ യാമികയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
അഭിനേത്രി എന്നതിൽ ഉപരി ശിൽപ ഒരു നല്ല നർത്തകിയുമാണ്. എന്നാൽ ഭർത്താവ് ഡോക്ടർ വിഷ്ണു നൃത്തം ചെയ്തത് എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോഴിത ഓങ്കോളജിസ്റ്റായ ഭർത്താവിന്റെ കഴിവുകൾ പുറത്ത് കൊണ്ട് വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശിൽപ ബാല. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹശേഷം സിനിമയിൽ അത്രയധികം സജീവമല്ല താരം. അധികം അഭിമുഖങ്ങളിലും ഇവർ പ്രത്യക്ഷപ്പെടാറില്ല.
ALSO READ
നാദിർഷ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് താരം
നൃത്ത വിശേഷത്തിനോടൊപ്പം കുടുംബവിശേഷവും നടി പങ്കുവെയ്ക്കുന്നുണ്ട്. ഓങ്കോളജിസ്റ്റാണ് ഭർത്താവ്. രണ്ടു വർഷം മുൻപ് ശിൽപയുടെ അനുജത്തിയുടെ കല്യാണ ചടങ്ങിലാണ് ശിൽപയ്ക്കൊപ്പം ഭർത്താവ് വിഷ്ണു ചുവട് വെച്ചത്. അദ്ദേഹം ഡോക്ടർ മാത്രമല്ല കലാകാരൻ കൂടിയാണ്. തുടർച്ചയായി മൂന്നു വർഷം സർവകലാശാല കലാപ്രതിഭയായിരുന്നു. വൈറൽ നൃത്തത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശിൽപ ബാലയുടെ വാക്കുകൾ ഇങ്ങനെ…”മൂന്നു വർഷം തുടർച്ചയായി സർവകലാശാല കലാപ്രതിഭയായ ആളാണ് എന്റെ ഈ ഡോക്ടർ. അദ്ദേഹത്തിന്റെ കഴിവുകളെ ഞാൻ എന്നാൽ കഴിയും വിധം പുറത്തു കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു. അന്നത്തെ ഡാൻസ് വീഡിയോ കണ്ടു കഴിഞ്ഞ് ഒരുപാട് പേര് വിഷ്ണുവിനോട് പറഞ്ഞു അടിപൊളി ഡാൻസ് ആണല്ലോ എന്ന്. അത് കേട്ടതോടെ വളരെ സീരിയസ് ആയ ഒരു വർക്ക് അറ്റ്‌മോസ്ഫിയറിൽ നിന്നുള്ള ആളാണ് താൻ എന്ന വിഷ്ണുവിന്റെ തോന്നൽ മാറി കിട്ടി. കൂടുതൽ ഡാൻസ് ചെയ്യാൻ അദ്ദേഹം തയ്യാറായി എന്നും ശിൽപ പറയുന്നുണ്ട്.
വിഷ്ണുവിനെപ്പോലുള്ള ഡോക്ടർമാർ മാത്രമല്ല മറ്റു തൊഴിലിടങ്ങളിലും ഉള്ളവർ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണം എന്നും ശിൽപ ബാല പറയുന്നു. ‘നാണിക്കേണ്ട കാര്യം ഒന്നുമില്ല. നിങ്ങൾ ഒരു ടീച്ചറോ പ്രിൻസിപ്പലോ എൻജിനീയറോ എന്തോ ആകട്ടെ. നിങ്ങൾക്ക് സന്തോഷം തരുന്നത് നിങ്ങൾ ചെയ്യൂ ആളുകൾക്ക് നിങ്ങളെ കൂടുതൽ ഇഷ്ടമാകും തീർച്ച,’ എന്നും താരം കൂട്ടിച്ചേർത്തു.
ശിൽപയ്ക്കൊപ്പം ഇൻസ്റ്റഗ്രാം റീൽസിൽ മകൾ യാമികയും പ്രത്യക്ഷപ്പെടാറുണ്ട്. ഡാൻസിന് പുറമേ നല്ല കണ്ടന്റുകളും ശിൽപ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കാറുണ്ട്്. നാലു വയസുകാരിയായ മകൾ യാമികയ്ക്ക് നാപ്കിൻ എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന വീഡിയോയു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിനോട് ഇപ്പോഴെ അത്തരത്തിലുള്ള കാര്യം പറഞ്ഞ് കൊടുക്കുന്ന ആവശ്യകതയെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.
ALSO READ
എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്
പെൺകുട്ടിയോ ആൺകുട്ടിയോ ആകട്ടെ അവരെ സെൻസിബിൾ ആയി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് ശിൽപയുടെ അഭിപ്രായം. നടിയുടെ വാക്കുകൾ ഇങ്ങനെ… ” പെൺകുട്ടിയോ ആൺകുട്ടിയോ ആകട്ടെ, അവരെ സെൻസിബിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. കുറച്ചൊക്കെ ഷുഗർകോട്ട് ചെയ്യാം, എന്നാലും അവരുടെ പ്രായത്തിനനുസരിച്ച് ശാസ്ത്രീയമായ കാര്യങ്ങളും അവർക്കു പറഞ്ഞു കൊടുക്കണം എന്നാണ് ശിൽപയുടെ അഭിപ്രായം.
സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഏറെ ചർച്ചയായ നൃത്തത്തെ കുറിച്ചും ശിൽപ ബാല അഭിമുഖത്തിൽ പറയുന്നുണ്ട്.”ഞങ്ങൾ എല്ലാവരും ഒത്തു കൂടിയ ഒരു സമയത്ത് വെറുതെ ഒരു ഡാൻസ് ചെയ്തു. പിന്നെ അത് റെക്കോർഡ് ചെയ്യാം എന്ന് തീരുമാനിച്ചു. അപ്പോൾ ഓരോരുത്തരായി പറഞ്ഞു ‘ഇതിനായി വേഷം മാറാനൊന്നും വയ്യ’. അങ്ങനെ അതെ കോലത്തിൽ ഞങ്ങൾ വീഡിയോ എടുത്തു. നല്ല രസമുണ്ടെന്നു കണ്ടപ്പോൾ സോഷ്യൽ മീഡിയയിൽ അപ് ലോഡും ചെയ്തു. ഒരുപാട് പേരുടെ നെഗറ്റീവ് കമന്റ് അൽപ്പം ഭയമൊക്കെ ഉണ്ടാക്കി എങ്കിലും ഈ വീഡിയോയ്ക്ക് നിരവധി പേർ നല്ല അഭിപ്രായം പറഞ്ഞു. തങ്ങളുടെ സൗഹൃദം ഓർമ്മ വന്നുവെന്നാണ് അവരൊക്കെ പറഞ്ഞതെന്നും ശിൽപ ഓർത്തെടുത്ത് പറയുന്നുണ്ട്.