വർഷങ്ങളായി മലയാളം സിനിമയിലും ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുന്ന നടനാണ് ശരത് ദാസ്. പല ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ടെങ്കിലും ശ്രീകൃഷ്ണൻ ആയിട്ടാണ് ശരത്ത് പ്രേക്ഷക മനസിൽ നിൽക്കുന്നത്. 1994 ലാണ് ശരത് ദാസ് സിനിമയിലേക്ക് എത്തുന്നത്. സ്വയം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശേഷം എന്ന് സ്വന്തം ജാനിക്കുട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
പത്രം എന്ന സിനിമയിലെ ഇബ്നു എന്ന കഥാപാത്രമാണ് ശരത്തിന് ഏറെയും ആരാധകരെ നേടി കൊടുത്തത്. സുരേഷ് ഗോപിയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ പത്രം സിനിമയിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. ഈ വേഷത്തെ തുടർന്നാണ് സിനിമാലോകത്ത് ശരത് പ്രശസ്തനായത്.
അതേസമയം, മിക്കവാറും വിരഹ കാമുകൻ ആയിട്ടുള്ള വേഷണാണ് തന്നെ തേടിയെത്തിയിട്ടുള്ളതെന്ന് പറയുകയാണ് ശരത്. ടെലിവിഷൻ-സിനിമാ അഭിനയത്തിന് പുറമെ ഡബ്ബിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട് ശരത്. അതേസമയം, താനൊരു ഫാമിലി മാൻ ആണെന്നും ഒത്തിരി ദിവസം കുടുംബത്തെ വിട്ട് മാറിനിൽക്കാൻ കഴിയാത്ത ആളാണ് താനെന്നുമാണ് ശരത് പറയുന്നത്. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ശരതും ഭാര്യ മഞ്ജുവും വിശേഷങ്ങൾ പങ്കുവെച്ചത്.
ഷൂട്ടിനായി പോവുമ്പോൾ ഒരുപാട് ദിവസത്തെ ഷൂട്ട് ഉണ്ടെങ്കിൽ കുടുംബത്തെ മിസ് ചെയ്യും. ഒത്തിരി ദിവസം ഡേറ്റ് കൊടുക്കാൻ മടിക്കാറുണ്ടെന്നും അതുകൊണ്ട് ഒരേസമയം ഒത്തിരി പരമ്പരകൾ ചെയ്യാറില്ലെന്നുമാണ് ശരത് പറയുന്നത്. അഭിനയിക്കാൻ ലൊക്കേഷനിലെത്തിയാൽ കൃത്യമായി ഭാര്യയെ വിളിക്കാറുണ്ട്. വിളിക്കാൻ വൈകിയാൽ ഭാര്യ അത് പറഞ്ഞ് വഴക്കിടാറുണ്ടെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
അഥവാ, വിളിക്കാൻ പറ്റിയില്ലെങ്കിൽ മെസ്സേജ് അയയ്ക്കാറുണ്ട്. അതേസമയം, ഫാമിലിമാനാണ് ശരത് എന്നായിരുന്നു മഞ്ജു പറഞ്ഞത്. തിരക്കുകളെക്കുറിച്ച് അറിയാമെങ്കിലും വിളിക്കാൻ വൈകിയെന്ന് പറഞ്ഞ് വഴക്കിടാറുണ്ട്. അത് നമ്മുടെ അവകാശമാണല്ലോയെന്നും മഞ്ജു പറയുന്നു.
അതേസമം, താൻ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് അഭിനേതാവെന്ന നിലയിൽ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് നോക്കിയാണ്. മാക്സിമം 19-15 ദിവസമൊക്കെയേ മാറിനിൽക്കാറുള്ളൂ. ലൊക്കേഷനിൽ നിന്നും വന്നാൽ ഞങ്ങളെല്ലാവരുമായി പുറത്ത് പോവാറുണ്ട്.
വെറുതെ ഡ്രൈവ് പോവുമെന്നും ശരത് പറയുന്നു. കൂടാതാതെ താൻ നായികമാർക്കൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ടി വരുമ്പോൾ പരാതിപ്പെടുന്നയാളല്ല ഭാര്യ മഞ്ജു എന്നും എന്റെ ജോലി എന്താണെന്നുള്ളത് വ്യക്തമായി മനസിലാക്കിയിട്ടുണ്ട് എന്നും ശരത് വിശദീകരിക്കുന്നുണ്ട്.
ALSO READ
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…
ആദ്യമായി മഞ്ജുവിനെ കണ്ട രംഗവും ശരത് പങ്കുവെയ്ക്കുന്നുണ്ട്. പാലക്കാട് വെച്ച് നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ വെച്ചാണ് മഞ്ജുവിനെ ആദ്യമായി കണ്ടത്. ഒരു സ്ത്രീയെ കുളത്തിൽ നിന്നും രക്ഷിക്കുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. അന്നാണ് മഞ്ജുവിനെ ആദ്യമായി കണ്ടത്.
അഭിനയത്തെക്കുറിച്ച് നന്നായി മനസിലാക്കിയതിന് ശേഷമാണ് മഞ്ജു ജീവിതത്തിലേക്ക് വന്നത്. അഭിനയ ജീവിതത്തിലെ ആയാലും മറ്റ് വിഷയങ്ങളിലായാലും ശക്തമായ പിന്തുണയാണ് മഞ്ജു നൽകുന്നതെന്നും ശരത് തുറന്നുപറയുന്നു.
താൻ ആദ്യമായി അഭിനയിച്ചത് സ്വം എന്ന ചിത്രത്തിലാണ്. അച്ഛനൊപ്പമായാണ് അഭിനയിച്ച് തുടങ്ങിയതെന്നും അന്നുതൊട്ടേ എങ്ങനെയാണ് കരയുന്നതെന്ന് മനസിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സീരിയലിൽ കൂടുതലും ലഭിച്ചത് വിരഹ കാമുകനായുള്ള വേഷമാണ്. ഒരു പെൺകുട്ടിയെ സ്നേഹിക്കും. കല്യാണത്തിന്റെ സമയമാവുമ്പോൾ അത് വേറെ പോവും. ഷാരൂഖ് ഖാന്റെ അവസ്ഥയാണ്. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാനാവാതെ പോവുന്ന കാമുകനായാണ് പലരും തന്നെ വിശേഷിപ്പിക്കുന്നതെന്നും ശരത് പറയുന്നു.
സീരിയലുകളിൽ കൂടുതലും സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാത്ത തരത്തിലുള്ള ക്യാരക്ടറാണ് ലഭിച്ചിട്ടു ള്ളത്. ആദ്യമൊന്നും വിരഹം അഭിനയിക്കാനറിയുമായിരുന്നില്ലെന്നും ശരത് തുറന്നുപറയുന്നു.