ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന തട്ടീം മുട്ടി, എം 80 മൂസ, മറിമായം പരമ്പരകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതിനായ നടനാണ് വിനോദ് കോവൂര്‍. നിരവധി സിനിമകളുടേയും ഭാഗമായിട്ടുമുണ്ട് അദ്ദേഹം.
കോഴിക്കോട് സംസാര ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോട് ജില്ലയിലെ കോവൂര്‍ എന്ന തന്റെ നാടിന്റെ പേര് പേരിനൊപ്പം ചേര്‍ത്ത അദ്ദേഹം ഒരു പതിറ്റാണ്ടിലേറെയായി സിനിമ, സീരിയല്‍ ലോകത്ത് സജീവമായിട്ടുള്ളയാളാണ്.
നാടകത്തിലൂടെയാണ് വിനോദ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. എം 80 മൂസ പരമ്പരയിലൂടെയാണ് വിനോദ് ഏറെ ശ്രദ്ധനേടിയത്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് വിനോദ്.
സിനിമയില്‍ മമ്മൂക്കയെ എടാ എന്ന് വിളിക്കുന്ന ഒര രംഗമുണ്ടെന്നും അദ്ദേഹത്തെ പോലെയുള്ള ഒരാളെ അങ്ങനെ വിളിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും വിനോദ് പറയുന്നു. പിന്നീട് താന്‍ അങ്ങനെ വിളിച്ചതിന്റെ പേരില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി എന്നും മമ്മൂക്ക പിണങ്ങിയെന്നും വിനോദ് പറയുന്നു.
ഷൂട്ടിങ് നിര്‍ത്തിവെച്ചു. പിന്നീട് മമ്മൂക്കയുടെ കൈയ്യില്‍ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന് അദ്ദേഹം സമ്മതിച്ചില്ലെന്നും കൈ തന്നില്ലെന്നും തന്നെ എടാ പോടാ ന്നു വിളിച്ചവന് കൈ കൊടുക്കില്ലെന്ന് പറഞ്ഞുവെന്നും പിന്നീട് താന്‍ മമ്മൂക്കയോട് പറഞ്ഞു തന്റെ കഥാപാത്രമാണ് അങ്ങനെ വിളിച്ചതെന്നും വിനോദ് പറഞ്ഞു.
തനിക്ക് പടച്ചോനെ പോലെയാണ് മമ്മൂക്ക എന്ന് പറഞ്ഞു. അതെന്താണെന്ന് അദ്ദേഹം ചോദിച്ചുവെന്നും തന്റെ കുട്ടിയുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുന്നത് കൊണ്ടാണെന്നും പറഞ്ഞപ്പോള്‍ എന്നാ കൈ പിടിച്ചോ എന്ന പറഞ്ഞുവെന്നും ശരിക്കും പറഞ്ഞാല്‍ അദ്ദേഹം നമ്പറിറക്കിയതാണെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.