ഇന്ന് ഉപ്പാന്റെ റസിയ മോള്‍ എയര്‍ ഹോസ്റ്റസാ, നാടായ നാട് മുഴുവനും പാറി പാറി നടക്കുന്നു, സന്തോഷം നിറഞ്ഞ കുറിപ്പുമായി വിനോദ് കോവൂര്‍

418

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന തട്ടീം മുട്ടി, എം 80 മൂസ, മറിമായം പരമ്പരകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതിനായ നടനാണ് വിനോദ് കോവൂര്‍. നിരവധി സിനിമകളുടേയും ഭാഗമായിട്ടുമുണ്ട് അദ്ദേഹം.

Advertisements

കോഴിക്കോട് സംസാര ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോട് ജില്ലയിലെ കോവൂര്‍ എന്ന തന്റെ നാടിന്റെ പേര് പേരിനൊപ്പം ചേര്‍ത്ത അദ്ദേഹം ഒരു പതിറ്റാണ്ടിലേറെയായി സിനിമ, സീരിയല്‍ ലോകത്ത് സജീവമായിട്ടുള്ളയാളാണ്.

Also Read: ഏറെ തലവേദനകൾ ഉണ്ടാക്കിയിട്ടും സായിപല്ലവിയെ തേടി ഇത്രയേറെ അവസരങ്ങൾ വരുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാമോ, വെളിപ്പെടുത്തൽ

നാടകത്തിലൂടെയാണ് വിനോദ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. എം 80 മൂസ പരമ്പരയിലൂടെയാണ് വിനോദ് ഏറെ ശ്രദ്ധനേടിയത്. ഇപ്പോഴിതാ ഈ പരമ്പരയില്‍ തന്റെ മകളായി അഭിനയിച്ച അഞ്ജുവിനെ കുറിച്ച് വിനോദ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധനേടുന്നത്.

തന്റെ മകള്‍ അഞ്ജു ഇപ്പോള്‍ എയര്‍ഹോസ്റ്റസായി എന്നും കൂടുതല്‍ നേരവും അവള്‍ ആകാശത്താണെന്നും ഇന്ന് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും അവള്‍ പാറി പാറി നടക്കുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിനോദ് പറയുന്നു.

Also Read: വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കും, പിന്നിൽ നിന്ന് കുത്തില്ല: മമ്മൂട്ടിയെ കുറിച്ച് മല്ലികാ സുകുമാരൻ

മോള്‍ എയര്‍ ഹോസ്റ്റസായും അവളുടെ ഉപ്പ പാസഞ്ചര്‍ ആയും ആകാശത്തില്‍ വെച്ച് കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും അവള്‍ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോള്‍ സന്തോഷവും അഭിമാനവുമാണെന്നും വിനോദ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

വലിയ ഒരു ഇടവേളക്ക് ശേഷം M80 മൂസയിലെ എന്റെ മകള്‍ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇന്‍ ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോള്‍ ഇന്ന് എയര്‍ ഹോസ്റ്റസാ . കൂടുതല്‍ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു.

M80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോള്‍ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗള്‍ഫില്‍ പോകാന്‍ വിമാനത്തില്‍ കയറിയ ദിവസം വിമാനത്തിലെ എയര്‍ ഹോസ്റ്റസ് മാരെ കണ്ടപ്പോ ഓള്‍ക്കും മനസില്‍ ഒരാഗ്രഹം ഉദിച്ചു എയര്‍ ഹോസ്റ്റസ് ആകണമെന്ന് . എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന് . ധൈര്യമായ് മുന്നേറി കൊള്ളാന്‍ ഞങ്ങള്‍ പറഞ്ഞു.

അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായ് അവള്‍ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോള്‍ സന്തോഷമാണ് അഭിമാനമാണ്. എയര്‍ ഹോസ്റ്റസ് ആയിട്ടും കലയെ മോള്‍ ഉപേക്ഷിച്ചില്ല ട്ടോ . റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നില്ക്കുകയാണ് ജനുവരിയില്‍ റിലീസ് ഉണ്ട് .

ഇന്ന് പരസ്പരം കണ്ടപ്പോള്‍ മൂസ ഷൂട്ടിംഗ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു 14 ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17 ന് തിരിച്ചും .

ഷെഡ്യൂള്‍ നോക്കി അവള്‍ പറഞ്ഞു തിരിച്ച് വരുന്ന ഫ്‌ലൈറ്റില്‍ മിക്കവാറും അവള്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുമെന്ന് . ആകാശത്തില്‍ വെച്ച് മോള്‍ എയര്‍ ഹോസ്റ്റസായും ഉപ്പ പാസഞ്ചര്‍ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ. മൂസക്കായിന്റെ പൊന്നുമോള്‍ റസിയ

Advertisement