ശ്രീനിവാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, ക്ലൈമാക്‌സ് റെഡി, സിനിമ പണിപ്പുരയിലെന്ന് വിനീത് ശ്രീനിവാസന്‍

212

മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നടന്മാരാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചുള്ള ഒത്തിരി നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഈ ചിത്രങ്ങളെല്ലാം ഏറ്റെടുത്തത്. എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ എന്നു തന്നെ പറയാം.

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഒന്നും അത്ര പെട്ടൊന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന കഥാപാത്രങ്ങളാണ് ഇത്. സിനിമ ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഈ കഥാപാത്രങ്ങള്‍ പ്രിയപ്പെട്ടതാണ്.

Advertisements

2022ലും ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച സിനിമകള്‍ക്ക് റിപീറ്റ് വാല്യൂ ഉണ്ട്. നിരവധി ചാത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. നാടോടികാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാള്‍ കഥ എഴുതുകയാണ്, ഏയ് ഓട്ടോ, പട്ടണപ്രവേശം, വരവേല്‍പ്പ്, ടി.പി ബാലഗോപാലന്‍ എം.എ, ചിത്രം, ചന്ദ്രലേഖ, ഒരു നാള്‍ വരും, മിഥുനം, ഉദയനാണ് താരം, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയവ അവയില്‍ കുറച്ചു മാത്രം.

Also Read: കുഞ്ഞുവാവ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് മൃദുല വിജയ്, ഏറ്റെടുത്ത് ആരാധകര്‍

ഒന്നിച്ചെത്തി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഇനിയും ബിഗ് സ്‌ക്രീനില്‍ ഒന്നിച്ച് കാണാമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികള്‍ ധാരാളമുണ്ട്. അതിനിടെ ഒരു പൊതുവേദിയില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചതിന്റെ വീഡിയോ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

മഴവില്‍ മനോരമയില്‍ വരാനിരിക്കുന്ന ഒരു പരിപാടിയിലാണ് മലയാളികളുടെ ദാസനും വിജയനും ഒരുമിച്ച് എത്തിയത്. സ്‌റ്റേജില്‍ നിന്നും കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കുന്ന മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചിത്രങ്ങളും വീഡിയോകളും പല സിനിമാതാരങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അച്ഛനെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസന്‍. ആ ചിത്രത്തിന്റെ പണിപ്പുരയില്‍ ആണെന്നും വിനീത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്. ശ്രീനിവാസനെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു കഥയും അതിന് ഒരു ക്ലൈമാക്‌സും താന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എന്നാല്‍ അതിലേയ്ക്ക് കുറച്ച് കാര്യങ്ങള്‍ കൂടി ചേര്‍ക്കാന്‍ ഉണ്ടെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

Also Read: എന്നെ പറ്റി ആരും ഓര്‍ത്തില്ല, ഞാന്‍ ഓക്കെയാണോന്ന് ചോദിച്ചവര്‍ ചുരുക്കം, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയിട്ടപ്പോള്‍ വന്നത് മോശം കമന്റുകള്‍, സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മേഘ്‌ന രാജ്

ഇങ്ങനെയൊരു കഥ എഴുതിയത് കുറെ നാളുകളായുള്ള ആലോചനയ്ക്ക് ശേഷമാണെന്നും അച്ഛനോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നും എന്നാല്‍ അച്ഛനോട് കഥ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അതിനുള്ള ധൈര്യം താനിക്ക് വന്നിട്ടില്ലെന്നും വിനീത് പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുകയാണ് ആരാധകര്‍.

Advertisement