കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഒടുവിലായി റിലീസ് ചെയ്ത ഹൃദയം സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
സംവിധാനത്തിലേക്കും മറ്റും കടന്നെങ്കിലും വിനീത് ഗായകന്‍ എന്ന നിലയിലും പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സദസിനെ കയ്യിലെടുക്കാന്‍ കഴവുള്ള ഗായകന്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍, ഗാനമേളയ്ക്ക് ശേഷം സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടി തന്റെ വണ്ടിയിലേക്ക് കയറുന്ന വിനീതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
ഗാനമേള മോശമായതിനാലാണ് വിനീത് ശ്രീനിവാസന്‍ അങ്ങനെ ചെയ്തതെന്ന തരത്തിലായിരുന്നു സോഷ്യല്‍മീഡിയയിലെ ചില പ്രചാരണങ്ങള്‍. ഇപ്പോഴിതാ സംഭവത്തിലെ സത്യാവസ്ഥയെന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്.
ഫേസ്ബുക്കിലൂടെയായിരുന്നു വിനീതിന്റെ തുറന്നുപറച്ചില്‍. വാരനാട് ക്ഷേത്രത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട്് ഒരുപാടു വാര്‍ത്തകളും വീഡിയോസും വരുന്നുണ്ടെന്നും അടുത്ത കാലത്ത് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അതെനന്ും വിനീത് കുറിച്ചു.
അവസാനഘട്ടത്തില്‍ ജന തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ടി വന്നിട്ടുണ്ടെന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് ഓടേണ്ടി വന്നുവെന്നും ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും വിനീത് പറഞ്ഞു.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജന തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!’