കൊച്ചി: പക്ഷാഖാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ചുകൊണ്ടുള്ള മകന്‍ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹാസവുമായി സോഷ്യല്‍മീഡിയ. ബ്ലഡ് ഷുഗര്‍ ലെലവലില്‍ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് ശ്രീനിവാസന്‍ ആശുപത്രിയിലാതെന്നായിരുന്നു വിനീത് പോസ്റ്റില്‍ കുറിച്ചത്. പ്രകൃതി ചികിത്സയുടെയും ജൈവ കൃഷിയുടെയും വക്താവായ ശ്രീനിവാസന് രക്ത സമ്മര്‍ദം നേരെയാക്കാന്‍ പ്രകൃതി ചികിത്സ തന്നെ നല്‍കണമെന്നാണ് പരിഹസിക്കുന്നവര്‍ പറയുന്നത്.
ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവര്‍ക്കും നന്ദി.. ഇതാണ് വിനീതിന്റെ പോസ്റ്റ്. ഇതിന് താഴെ അടിസ്ഥാന രഹിതമായി കാര്യങ്ങള്‍ ഇനിമേലാല്‍ അച്ഛനോട് പ്രചരിപ്പിക്കരുത് എന്ന് പറയണം എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ ശ്രീനിവാസന്‍ ആസ്പത്രിയിലാണെന്ന് കേള്‍ക്കുന്നു. സാമാന്യ ബുദ്ധിയേയും ശാസ്ത്ര ബോധത്തേയും ആധുനിക ചികിത്സാ സമ്പ്രദായത്തേയും അദ്ദേഹം നിരന്തരം പരിഹസിച്ചിരുന്നു. മുള്ളാത്തയും ലക്ഷ്മി തരുവുമൊക്കെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ക്ക് പരിഹാരമാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചവര്‍ അനേകരാണ്. അവസാനം അദ്ദേഹം അഭയം തേടിയത് താന്‍ പരിഹസിച്ചിരുന്ന ചികിത്സാ പദ്ധതിയേയും. ഈ വൈരുദ്ധ്യത്തെ ആളുകള്‍ പരിഹസിക്കുന്നത് സ്വാഭാവികം. അറു പിന്തിരിപ്പനായ ആ നല്ല കലാകാരന്‍ വേഗം സുഖം പ്രാപിച്ചു വരട്ടെ. മണ്ണിന്റെ മണമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ഇനിയും ജീവിച്ചിരിക്കണം.എന്ന് ചിലര്‍പറയുന്നു.
ഇതു പോലെ അടിസ്ഥാന രഹിതമായ പല പ്രസ്താവനകളും അദ്ദേഹത്തിന്റെ വായില്‍ നിന്നുതിര്‍ന്നു വീണതും, കേട്ടപാതി കേള്‍ക്കാത്ത പാതി എടുത്തു കൊണ്ടിരിക്കുന്ന കീമോ പാതി വഴിയില്‍ ഉപേക്ഷിച്ചവരും ഉണ്ട് വിനീത് അച്ഛന് ഇനിയെങ്കിലും പറഞ്ഞത് മാറ്റിപ്പറയാനുള്ള തിരിച്ചറിവുണ്ടാകട്ടെയെന്ന് ഒരാള്‍ വിമര്‍ശിക്കുന്നു.
ഇപ്പൊ ശ്രീനിവാസനോട് ദയ കാണിക്കാാന്‍ പറയുന്നവര്‍ ഓര്‍ക്കുന്നില്ല; ശ്രീനിവാസന്‍ ഇരുട്ടിലേക്ക് തള്ളിവിട്ടവരുടെ കണക്ക്. അവര്‍ അനുഭവിച്ച വേദന. ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ഇപ്പഴത്തെ ഈ പൊങ്കാല. മുള്ളാത്തയും ലക്ഷ്മിത്തരുവുമൊക്കെ കഴിച്ചാല്‍ ക്യാന്‍സര്‍ മാറും എന്ന പോലുള്ള പ്രചരണങ്ങള്‍ കൊണ്ട് ചിലരുടെ ജീവിതത്തിലേക്കുള്ള സാധ്യതകള്‍ അടച്ചു കളഞ്ഞയാളാണ് അദ്ദേഹം. ഞാന്‍ സിനിമയേയും അദ്ദേഹത്തേയും ബഹുമാനിക്കുന്നു. അതേപോലെ ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേട്ട് കീമോ ചെയ്യാതെ ഇരിക്കുന്നവരുടെ വേദനയിലും പങ്കുകൊള്ളുന്നു, മറ്റൊരാള്‍ പറയുന്നു.
അനവസരത്തിലുള്ള പരിഹാസമാണെങ്കിലും ഈ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം തെറ്റാണെന്നും പ്രകൃതി ചികിത്സ കൊണ്ട് മാരക അസുഖങ്ങള്‍ വരെ മാറ്റാമെന്നും പറഞ്ഞ് ശ്രീനിവാസന്‍ നിരന്തര ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. ഇതിനെതിരയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ നിറയുന്നത്.