മോഹൻലാലിനെ അച്ഛൻ അനാവശ്യമായി ഒരുപാട് പരിഹസിക്കാറുണ്ട്; അത് എനിക്ക് ഇഷ്ടമല്ല, ശരിയല്ല; അച്ഛൻ നുണപറയാത്ത ആളുമല്ല; വിനീത് ശ്രീനിവാസന്റെ വാക്കുകൾ വൈറൽ

45417

മലയാള സിനിമയിൽ നടനായും രചയിതാവായും സംവിധായകനായും എല്ലാം വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ശ്രീനിവാസൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് ചേർന്നപ്പോഴൊക്കെ മലയാളത്തിൽ മികച്ച സിനിമകളും ഉണ്ടായിട്ടുണ്ട്.

അക്കരെ അക്കരെ, നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി നീളുന്നു ഒട്ടനവധി ചിത്രങ്ങൾ. സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോ ആയിരുന്നു മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്.

Advertisements

എന്നാൽ മോഹൻലാലുമായി താൻ അത്രനല്ല ്യബന്ധത്തിലല്ലെന്ന് ഈയടുത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഹൻലാലിന് എതിരെ രൂ ക്ഷമായ സൈബർ ആ ക്ര മണവും നടന്നിരുന്നു. ശ്രീനിവാസന്റെ വെളിപ്പെടുത്തിലാണ് ഇതിനൊക്കെ കാരണം.

ALSO READ- താരപുത്രി എന്നത് ബാധ്യത, അച്ഛന്റെ പേര് ആദ്യ സിനിമ വരെ മറച്ചുവെച്ചു; 21ാം വയസിൽ വീടുവിട്ടിറങ്ങി; അന്നുതൊട്ട് ആരേയും ആശ്രയിക്കാതെയാണ് ജീവിതം: ശ്രുതി ഹാസൻ

അതേസമയം, ഇതാദ്യമായല്ല ശ്രീനിവാസൻ മോഹൻലാലിന് എതി രെ തിരിയുന്നത്. മുൻപും താരത്തിന് എതിരെ ശ്രീനിവാസൻ വിമർശനങ്ങളും പരിഹാസവും ചൊരിഞ്ഞിരുന്നു. അന്ന് തനിക്ക് അക്കാര്യം എത്ര ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരുന്നു.


അന്നത്തെ ആ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. വിനീത് പറഞ്ഞതിങ്ങനെ: തനിക്ക് അച്ഛൻ ടിവിയിൽ അവതരിപ്പിക്കുന്ന പരിപാടി കുഴപ്പമില്ല എന്നാണ് അഭിപ്രായമെങ്കിലും ഒരു നടനെന്ന നിലയിൽതാൻ ഒരുപാട് ഇഷ്ടപെടുന്ന ആരാധിക്കുന്ന മലയാളത്തിലെ ഒരു പ്രഗത്ഭനായ നടനെ അച്ഛൻ ഈ പരിപാടിയിലൂടെ അനാവശ്യമായി ഒരുപാട് കളിയാക്കുന്നുണ്ട്. അത് ഒട്ടും ശരിയായ കാര്യമല്ല എന്നും അത് തനിക്കു ഒട്ടും ഇഷ്ടമല്ല എന്നുമാണ് വിനീത് പറഞ്ഞുവെയ്ക്കുന്നത്.

ഈ പ്രതികരണത്തിന് ഇതിന് ശ്രീനിവാസന്റെ മറുപടിയാകട്ടെ, അതിന് അത് ഞാൻ നുണ പറയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു. ഇതിന് അച്ഛൻ നുണ പറയാത്ത ആളാണ് എന്ന് തനിക്കു അഭിപ്രായമില്ല എന്നും വിനീത് തിരിച്ചുപറയുന്നുണ്ട്. അതേസമം, വിനീത് പേരെടുത്തു പറഞ്ഞില്ലെങ്കിലും വിനീത് പറഞ്ഞ ഈ നടൻ മോഹൻലാൽ ആണെന്നത് വ്യക്തമാണ്.

Advertisement