കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന് കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഒടുവിലായി റിലീസ് ചെയ്ത ഹൃദയം സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സംവിധാനത്തിലേക്കും മറ്റും കടന്നെങ്കിലും വിനീത് ഗായകന് എന്ന നിലയിലും പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സദസിനെ കയ്യിലെടുക്കാന്‍ കഴവുള്ള ഗായകന് തന്നെയാണ് അദ്ദേഹം.
ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രണവിനെ കുറിച്ച് പലര്‍ക്കുമുള്ള തെറ്റിദ്ധാരണയെ കുറിച്ചാണ് വിനീത് സംസാരിച്ചത്. പ്രണവിന് അഭിനയിക്കാന്‍ താത്പര്യമില്ലെന്നുള്ളത് വെറും തെറ്റായ ധാരണയാണെന്ന് വിനീത് പറയുന്നു.
സ്റ്റാര്‍ഡം ആണ് പ്രണവിന് ഒട്ടും ഇഷ്ടമില്ലാത്തത്. ആളുകള്‍ എപ്പോഴും ശ്രദ്ധിക്കുന്നതും ലൈംലൈറ്റില്‍ നില്‍ക്കണമെന്നുള്ളതും അവന് ഇഷ്ടമല്ലെന്നും ഒരു ജിപ്സി മോഡാണ് അവനെന്നും ഒരു സഞ്ചാരിയാണെന്നും വിനീത് ശ്രീനിവാസന് പറയുന്നു.
അവന് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം അവന് എന്ജോയ് ചെയ്താണ് ചെയ്യുന്നത്. അവന്റെ ബാക്കി ഇഷ്ടങ്ങളെ പോലെ ഒന്നാണ് അവന് അഭിനയവുമെന്നും അവനെ തനിക്ക് അത്രത്തോളം മനസ്സിലായതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും വിനീത് പറയുന്നു.