വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഒരു ഫൂട്ടേജും ലാലങ്കില്‍ കണ്ടിട്ടില്ല, പാട്ട് അയച്ചുകൊടുത്തപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു, വിനീത് ശ്രീനിവാസന്‍ പറയുന്നു

88

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

Advertisements

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Also Read:ആദ്യ പ്രണയത്തെ കുറിച്ച് ഗബ്രി പറഞ്ഞപ്പോള്‍ കളിയാക്കി ജാസ്മിന്‍, ഇഷ്ടപ്പെടാതെ ചൂടായി ഗബ്രി, ബന്ധം തെറ്റിപ്പിരിക്കാന്‍ കമന്റുമായി റിഷിയും, സംഭവം ഇങ്ങനെ

ഏറ്റവും ഒടുവില്‍ വിനീത് ഒരുക്കിയ ഹൃദയം സര്‍വ്വകാല വിജയമാണ് നേടിയെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനീതിന്റെ വരാനിരിക്കുന്ന ചിത്രം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ നിരവധി യുവ താരങ്ങളാണ് അണിനിരക്കുന്നത്.

ഹൃദയത്തിന് ശേഷം വിനീതും പ്രണവും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലെ പാട്ട് മോഹന്‍ലാലിന് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.

Also Read;മമ്മൂക്ക എപ്പോഴും ചീത്ത പറഞ്ഞോണ്ടിരിക്കും, ലാലേട്ടനോടാണ് വിശക്കുമ്പോള്‍ പറയാറുള്ളത്. തുറന്നുപറഞ്ഞ് ഉര്‍വശി

ഹൃദയം സിനിമ ചെന്നൈയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലങ്കില്‍ കോളേജില്‍ വന്നിരുന്നു. അപ്പോള്‍ ചിത്രത്തിന്റെ ഫൂട്ടേജ് കാണിച്ച് കൊടുത്തിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഒരു ഫൂട്ടേജും അദ്ദേഹം കണ്ടിട്ടില്ലെന്നും അങ്ങനെ താന്‍ സിനിമയിലെ പാട്ട് അയച്ചുകൊടുത്തുവെന്നും വിനീത് പറയുന്നു.

അത് കണ്ടപ്പോള്‍ ഇറ്റ്‌സ് ബ്യൂട്ടിഫുള്‍ എന്ന് പറഞ്ഞ് അദ്ദേഹം തനിക്ക് മറുപടി തന്നു. അത് ഒത്തിരി സന്തോഷം തോന്നി. ഒത്തിരി കാര്യങ്ങളില്‍ പ്രണവ് മോഹന്‍ലാലിനെ പോലെ തന്നെയാണെന്നും ഹൃദയത്തിന്റെ ഷൂട്ടിന്റെ സമയത്ത് പ്രണവിന്റെ ബിഹേവിയര്‍ കണ്ട് അത് സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നിയിരുന്നുവെന്നും വിനീത് പറയുന്നു.

Advertisement