കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഒടുവിലായി റിലീസ് ചെയ്ത ഹൃദയം സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
Also Read:മമ്മൂട്ടിയുടെ ടര്‍ബോ എത്തുന്നു; പുതിയ അപ്‌ഡേറ്റ്
സംവിധാനത്തിലേക്കും മറ്റും കടന്നെങ്കിലും വിനീത് ഗായകന്‍ എന്ന നിലയിലും പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സദസിനെ കയ്യിലെടുക്കാന്‍ കഴവുള്ള ഗായകന്‍ തന്നെയാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
ആരോഗ്യമുണ്ടെങ്കില്‍ ഏതുകാലത്തും സിനിമ ചെയ്യാമെന്ന് പറയുകയാണ് ഒരു അഭിമുഖത്തില്‍ വിനീത്. അതിനുള്ള ഉദാഹരണമാണ് മമ്മൂട്ടിയെന്നും താന്‍ ഒരു അച്ഛനായതിന് ശേഷം ഏഴുവര്‍ഷമൊക്കെ റോക്കറ്റുപോലെയാണ് പോയതെന്നും വിനീത് പറയുന്നു.
Also Read:ഇവന് ലുക്ക് മാത്രമേ ഉള്ളു കഴിവില്ല, നൂബിനെ കുറിച്ച് ബിന്നി
കുട്ടികളൊക്കെ പെട്ടെന്ന് വളരുമല്ലോ, പക്ഷേ നമ്മള്‍ കുട്ടിയായിരുന്നപ്പോള്‍ 10 വര്‍ഷം എന്നത് അത് 10 വര്‍ഷം തന്നെയായി ഫീല്‍ ചെയ്തിട്ടുണ്ടെന്നും കുഞ്ഞായിരുന്നപ്പോള്‍ ഫീല്‍ ചെയ്തിരുന്ന സമയവും വലുതായപ്പോള്‍ ഫീല്‍ ചെയ്ത സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിനീത് പറയുന്നു.