പ്രോഗ്രാം മോശമായി; വിനീത് ഓടി രക്ഷപ്പെട്ടു; പ്രചരിക്കുന്ന കഥകളൊന്നുമല്ല ശരി; കുറ്റപ്പെടുത്തേണ്ടത് സംഘാടകരെയാണ്; വെളിപ്പെടുത്തൽ

1659

കിളിച്ചുണ്ടൻ മാമ്പഴം എന്ന മോഹൻലാൽ പ്രിയദർശൻ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പർ സംവിധായകനും രചയിതാവും നിർമ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലർവാടി ആടർട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഒടുവിലായി റിലീസ് ചെയ്ത ഹൃദയം സിനിമ സൂപ്പർഹിറ്റായി മാറിയിരുന്നു.

Advertisements

സംവിധാനത്തിലേക്കും മറ്റും കടന്നെങ്കിലും വിനീത് ഗായകൻ എന്ന നിലയിലും പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. സദസിനെ കയ്യിലെടുക്കാൻ കഴവുള്ള ഗായകൻ തന്നെയാണ് അദ്ദേഹം. എന്നാൽ, ഗാനമേളയ്ക്ക് ശേഷം സ്റ്റേജിൽ നിന്നും ഇറങ്ങി ഓടി തന്റെ വണ്ടിയിലേക്ക് കയറുന്ന വിനീതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

ALSO READ- ഗർഭിണി ആയിരുന്നപ്പോൾ മാങ്ങാ മത്തിക്കറി വരെ ഉണ്ടാക്കി തന്നയാളാണ് ഭർത്താവ്; മകൾ ഒരു ബുദ്ധിജീവിയാണ് പത്തുവയസിനിടെ ആറ് പുസ്തകങ്ങളെഴുതി: ശ്വേത മേനോൻ

ഗാനമേള മോശമായതിനാലാണ് വിനീത് ശ്രീനിവാസൻ അങ്ങനെ ചെയ്തതെന്ന തരത്തിലായിരുന്നു സോഷ്യൽമീഡിയയിലെ ചില പ്രചാരണങ്ങൾ. എന്നാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വിശദീകരിച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ സുനീഷ് വരനാട്.

വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം. വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി; വിനീത് ഓടി രക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നായിരുന്നു സുനീഷ് കുറിച്ചത്.

ALSO READ- എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രിയുടെ തിരിച്ചുവരവ്; ഭാവനയുടെ പുതിയ ചിത്രത്തിന് റിവ്യൂ എഴുതി ഋഷിരാജ് സിംഗ്

അതേസമയം, പ്രോഗ്രാം ഒരിക്കലും മോശം ആയിരുന്നില്ല. പരിപാടി കഴിഞ്ഞ് മടങ്ങാൻ സ്റ്റേജിന്റെ പിൻഭാഗത്തെ മതിലിൽ ഒരു ചെറിയ ഡോർ ഉണ്ടാക്കിയാൽ നേരെ സ്റ്റേജിൽ നിന്നും കാറിലേക്ക് കയറാൻ ഉള്ള സൗകര്യം ഉണ്ടാകുമല്ലോ. പ്രോഗ്രാം സൂപ്പർ ആയിരുന്നു അവസാനനിമിഷം സ്റ്റേജിലേക്ക് കേറിയ ആരാധകർ കാരണം ബാക്കിയുള്ള സോങ്സും കാണാൻ പറ്റിയില്ല. വിനീതിനു ഓടി രക്ഷപെടേണ്ടി വന്നു പോലീസ് വേണ്ട പോലെ ഇടപെട്ടില്ലെന്നായിരുന്നു എന്നാണ് അന്ന് പ്രോഗ്രാം പങ്കെടുത്ത ആളുകൾ പറഞ്ഞത്.

പ്രോഗ്രാം കിടിലോസ്‌കി ആയിരുന്നു.എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രെ കാണുക ഉള്ളു.എന്താ ഒരു സ്റ്റേജ് പെർഫോമൻസ്. ഇത്രയും വലിയ ഒരാളെ പ്രോഗ്രാമിന് വിളിക്കുമ്പോൾ കാറിൽ നിന്നും സ്റ്റേജിലോട്ടും,, പ്രോഗ്രാം കഴിഞ്ഞു കാറിലോട്ടും സുരക്ഷിതമായി എത്തിക്കേണ്ടത് കമ്മറ്റിക്കാരുടെ ഉത്തരവാദിത്വം ആണ്. അതിൽ പാളിച്ച വന്നു- എന്നാണ് മറ്റൊരു ആസ്വാദകന്റെ കമന്റ്.

Advertisement