പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ മാത്രം അറിയാവുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് അച്ഛനെയും ചേട്ടനെയും കുറിച്ചുള്ള താരത്തിന്റെ അഭിമുഖം.
ചേട്ടൻ വിനീതിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ഉപദേശത്തിന്റെ കാര്യത്തിൽ അച്ഛൻ ശ്രീനിവാസനേക്കാൾ മികച്ചയാൾ ചേട്ടനാണ്. ഉപദേശം മാത്രേ ഉള്ളു. വീട്ടിൽ സിനിമയെ കുറിച്ചുള്ള സംസാരങ്ങൾ ഒന്നും ഇല്ല. എന്നെ ഇമോഷണലായി ചേട്ടൻ ഉപദേശിക്കാറുണ്ട്. ഒരിക്കൽ സിഗരറ്റ് വലിച്ചു വന്നതിനാണ് ഉപദേശിച്ചത്. ആളുടെ ചിലവിൽ ആയത് കൊണ്ട് ആ ഉപദേശമൊക്കെ കേൾക്കാൻ ഇരുന്നു കൊടുത്തിട്ടുമുണ്ട്. വീട്ടിൽ ഇരുത്തി ഉപദേശിക്കുന്ന ആൾ ആണ് ചേട്ടൻ.
Also Read
എന്തുകൊണ്ട് ദുല്‍ഖറിനെ 25ാമത്തെ വയസ്സില്‍ വിവാഹം കഴിപ്പിച്ചു, മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ
‘ഞാൻ പുകവലിച്ച് വന്നപ്പോൾ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞു. അച്ഛനെ കണ്ടാണ് നമ്മൾ പഠിക്കേണ്ടത്. ഇതൊന്നും ചെയ്യാൻ പാടില്ലെന്നൊക്കെ പറഞ്ഞു. സിഗരറ്റിന്റെ കാര്യത്തിൽ അച്ഛനെ കണ്ട് നമ്മൾ പഠിക്കണ്ടേ എന്നൊക്കെയായിരുന്നു ഉപദേശം . ഞാൻ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാൻ പാടില്ലെന്ന് പഠിച്ച ആളുമാണ്,’ അതാണ് ഞങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം
ചേട്ടൻ സങ്കടത്തിൽ പങ്കു ചേരുമ്പോൾ അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒന്നും ഒരു വിഷയമേ അല്ല. നീ ചത്താലും ഞങ്ങൾ സന്തോഷിക്കേയുള്ളു എന്ന പോലെയാണ് . ചേട്ടൻ നമ്മുടെ കൂടെ നിൽക്കും എന്ന് തോന്നും പക്ഷെ ഒരു ഫോൺ വന്നാൽ ആ വഴി പോകും.
Also Read
പേര് പറയാതെ നയൻതാരയെ വിമർശിച്ച് മാളവിക മോഹൻ ; കിടിലൻ മറുപടി നൽകി നയൻതാരയും
അച്ഛന്റെ കയ്യിന്നും, ചേട്ടന്റെ കയ്യിന്നും ഞാൻ കടം വാങ്ങിയിട്ടില്ല. കടം തിരിച്ചു കൊടുക്കണമല്ലോ. എനിക്ക് ആവശ്യം ഉള്ളപ്പോൾ രണ്ടു പേരും ഒരുപാട് തന്നിട്ടുണ്ട്. അച്ഛനാണ് കൂടുതലും തന്നിരിക്കുന്നത്. പക്ഷെ രണ്ട് പേരും ഇതിന് കണക്ക് വെച്ചിട്ടുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ അത് തിരിച്ചറിഞ്ഞത് എന്നാണ് ധ്യാൻ പറയുന്നത്