ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോന്‍. ടികെ രാജിവ് കുമാര്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്.
1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന്‍ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം. പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ.
Also Read:സൂക്ഷിച്ച് നേക്കിയെ; ഫോട്ടോയില്‍ ഉള്ള ഈ മലയാള താരത്തെ മനസിലായോ ?
കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോന്‍. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു താരം. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ വിന്ദൂജ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പവിത്രം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് വിന്ദുജ. ലാലേട്ടന്റെ അഭിനയം കണ്ടാല്‍ റിയല്‍ ആണെന്നേ തോന്നുകയുള്ളൂവെന്നും കള്ളുകുടിച്ച് അഭിനയിക്കുന്ന സീനാണെങ്കില്‍ കള്ളുകുടിയനായിട്ടേ തോന്നുകയുള്ളൂവെന്നും താരം പറയുന്നു.
ഒരു ഗ്യാങ്‌സ്റ്റര്‍ ആണെങ്കില്‍ ഗ്യാങ്‌സ്റ്ററായി തന്നെ ഫീലാവും. അത്രയും നാച്ചുറലായി ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ജന്മനാ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ച് വിട്ടിരിക്കുകയാണെന്നും പവിത്രത്തിലെ ഒരു സീനില്‍ മോഹന്‍ലാല്‍ തന്നെ അടിക്കുന്നത് കണ്ട് തന്നെ ശരിക്കും അടിച്ചതാണെന്ന് കരുതി അമ്മ പേടിച്ചിട്ടുണ്ടെന്നും വിന്ദുജ പറയുന്നു.