ഇവൾ ഹീറോയിൻ ടൈപ്പല്ല, തടിച്ചിട്ടാണ്, ഇവൾക്ക് മാത്രം ഹീറോയിൻ ആകാനുള്ള ക്വാളിറ്റിയില്ലെന്ന് പറഞ്ഞു; നായികാ നായകൻ പരിപാടിയെ കുറിച്ച് വിൻസി അലോഷ്യസ്

1100

മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ നായികയായി മാറിയ താരസുന്ദരിയാണ് നടി വിൻസി അലോഷ്യസ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ വിൻസി അവതരിപ്പിച്ചിരുന്നു. അതെല്ലാം ഒന്നിനൊന്ന് മികച്ച സിനിമകളുമായി മാറുകയും ചെയ്തിരുന്നു.

വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര രംഗത്തും ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ റിലീസ് ആയ പുതിയ ചിത്രം സോളമന്റെ തേനീച്ചകളാണ്. ജനഗണമന എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ജനഗണമന. ചിത്രത്തിൽ കോളേജ് വിദ്യാർഥിനിയായി വിൻസിയും അഭിനയിച്ചിരുന്നു. ഈ സിനിമയിലെ കഥാപാത്രം നടിയ്ക്ക് പ്രശംസകളാണ് നേടി കൊടുത്തത്.

Advertisements

നായികാ നായകൻ ഷോയിലെ ഒരു സെഗ്മെന്റിൽ കോഴിക്കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്താണ് വിൻസി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയത്. ഇപ്പോഴിതാ നായികാ നായകൻ പരിപാടിയിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന വിഷമങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിൻസി. ഫ്‌ലവേഴ്‌സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വിൻസി അതേക്കുറിച്ച് പറഞ്ഞത്. ആ പരിപാടിയിൽ വന്നപ്പോൾ കുറേ നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടില്ലേ. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കമന്റ് ഏതാണെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് വിൻസി മറുപടി പറഞ്ഞത്.

ALSO READ- കഴിവുണ്ടായിട്ടും തുടക്കം തൊട്ട് വെല്ലുവിളികൾ; വില്ലത്തിയിൽ തുടങ്ങി നായികയിലേക്ക് ചുവടുമാറ്റി; സോനു സതീഷ് ചില്ലറക്കാരിയല്ല

‘എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളുമായിരുന്നു അതിൽ പങ്കെടുത്തത്. എട്ടു പെൺകുട്ടികളെ നിരത്തിനിർത്തി നോക്കുമ്പോൾ ഇവൾക്ക് മാത്രം നായികയാകാനുള്ള ക്വാളിറ്റിയില്ലെന്ന് എന്നെ നോക്കി പറഞ്ഞു. ഇവൾ ഹീറോയിൻ ടൈപ്പല്ല, തടിച്ചിട്ടാണ്, എന്തായാലും പറ്റില്ലെന്നാണ് അവർ പറഞ്ഞത്’-ഫ്‌ലവേഴ്‌സ് ഒരു കോടിയുടെ പ്രൊമോ വീഡിയോയിലൂടെ തുറന്നുപറയുകയാണ് താരം. വിൻസി പറഞ്ഞ ഈകാര്യങ്ങൾ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു.

അതേസമയം, എല്ലാ വിമർശനങ്ങൾക്കും മറുപടിയായി വിൻസി ഇപ്പോൾ ബോളിവുഡിൽ അരങ്ങേറുകയാണ്. ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്’ എന്ന ഹിന്ദി സിനിമലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ‘ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം സർ ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്’.

ALSO READ-അതു പോലൊരു നടനാണ് ഞാൻ എന്ന് ഒരിക്കലും പറയില്ല, ദിലീപിനെ കുറിച്ച് പൃഥ്വിരാജാ പറഞ്ഞത് കേട്ടോ

‘അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകൾക്ക് ക്യാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം’, തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ച് വിൻസി പറഞ്ഞു.സംവിധായകൻ ഷെയ്‌സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് അദ്ദേഹം സിനിമകൾ ചെയ്യുന്നത്.

30-35 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. മുംബൈ, പുനൈ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു ഷൂട്ടെന്നും വിൻസി പറഞ്ഞു. ആ ദിവസങ്ങളിലായിരുന്നു സോളമന്റെ തേനീച്ചകളുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്. അതുകൊണ്ടാണ് തനിക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നും വിൻസി വ്യക്തമാക്കി.

എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും ട്രൈബൽ കമ്മ്യൂണിറ്റിയുടെ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും വിൻസി പറയുന്നു.

Advertisement