ഇനി അത്തരത്തിലുള്ള രംഗങ്ങളിലൊന്നും അഭിനയിക്കേണ്ട; ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിന് അപ്പന്‍ പൊട്ടിത്തെറിച്ചത് വെളിപ്പെടുത്തി വിന്‍സി അലോഷ്യസ്

713

മലപ്പുറം പൊന്നാനി സ്വദേശിയായ വിന്‍സി ചിക്കന്‍ പോക്‌സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നതോടെ സിനിമയിലെത്തിയ ആളാണ്. അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു.

പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.

Advertisements

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. ഇപ്പോഴിതാ, സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുകയാണ് താരം.

ഗുരുവായ ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ സിനിമയാണ് വിന്‍സിയുടേതായി ഒടുവില്‍ റിലീസായത്. ഗ്ലെന തോമസ് എന്ന പോലീസുകാരിയുടെ വേഷത്തിലായിരുന്നു വിന്‍സി ചിത്രത്തിലെത്തിയത്.

ALSO READ- ലാലേട്ടനെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ ഡയലോഗ് പറയാന്‍ മറന്ന് വാ പൊളിച്ചു നിന്നുപോയി; ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാല്‍ ജോസ് സാര്‍ പറഞ്ഞു: അന്ന രാജന്‍

ഇപ്പോഴിതാ തന്റെ സിനിമാ അഭിനയത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്ന കമന്റുകളെ കുറിച്ച് പറയുകയാണ് വിന്‍സി. സോളമന്റെ തേനീച്ചകള്‍ സിനിമയിലെ ചില ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ട ശേഷം വീട്ടില്‍ നിന്നുണ്ടായ പ്രതികരണമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആ ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ട് അപ്പച്ചന്‍ ദേഷ്യപ്പെട്ടെന്നാണ് താരം പറയുന്നത്. കൂടാതെ, ഇനി അത്തരത്തിലുള്ള രംഗങ്ങളിലൊന്നും അഭിനയിക്കേണ്ടെന്ന് പറയുകയുമായിരുന്നു. അടങ്ങി ഒതുങ്ങി ഇരുന്നാല്‍ മതി പെങ്കൊച്ചല്ലേ എന്ന് എന്റെ കുടുംബത്തില്‍ നിന്ന് തന്നെ കേട്ടിട്ടുണ്ട് എന്നാണ് വിന്‍സി പറയുന്നത്.

ALSO READ-എന്റെ പഴയ സിനിമകള്‍ ഞാന്‍ കാണാറില്ല, മക്കളേയും കാണിക്കാറില്ല; അതില്‍ വലിയ രസമൊന്നും തോന്നാറില്ല, എന്തൊക്കെയോ കാട്ടിക്കൂട്ടിയത് പോലെ: ജോമോള്‍

ഇത്തരം കമന്റ് അപ്പച്ചനും പറയുമായിരുന്നു. അവരുടെ ആലോചന കൃത്യമാകേണ്ടത് എന്റെ കൂടി ആവശ്യമായതിനാല്‍, ഞാന്‍ തന്നെ അപ്പച്ചന് ക്ലിയര്‍ ചെയ്തുകൊടുക്കും. ചുരിദാറും സാരിയുമൊക്കെ ഇട്ടാല്‍ മതിയെന്നാണ് അപ്പച്ചന്റെ കാഴ്ചപ്പാടെന്നും വിന്‍സി പറയുന്നു. പലപ്പോഴും ഫ്രോക്കൊന്നും വേണ്ട എന്ന് പറയുമ്പോള്‍ ഞാനത് ക്ലിയര്‍ ചെയ്യും. എനിക്ക് ഇഷ്ടമുള്ളത് ഇടട്ടെ എന്നുള്ള രീതിയില്‍ പറയുമെന്നും താരം പറയുന്നു.

അതേസമയം, യഥാര്‍ഥത്തില്‍ മറ്റുള്ളവര്‍ എന്ത് പറയുമെന്നുള്ളതാണ് ഇവരുടെ പ്രശ്നം. അപ്പന് അത് വിഷമമാണ്. പക്ഷേ ഇപ്പോള്‍ ഭയങ്കരമായിട്ട് മാറി. മാറിക്കൊണ്ടേയിരിക്കുന്നു. എന്റെ നിര്‍ത്താത്ത എഫേര്‍ട്ടിന് റിസള്‍ട്ട് കാണിക്കുന്നുണ്ടെന്നും വിന്‍സി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അപ്പന് സംഭവിച്ച മാറ്ഖത്തെ കുറിച്ചും ഉദാഹരണ സഹിതം താരം വെളിപ്പെടുത്തുന്നുണ്ട്. അടുത്തിടെ ഞാനൊരു ജീന്‍സിട്ടപ്പോള്‍ ഷര്‍ട്ട് കുറച്ച് കയറിക്കിടക്കുന്നുണ്ടായിരുന്നു. കുറച്ച് ഇറക്കമുള്ളത് ഇടൂവെന്ന് അമ്മ പറഞ്ഞപ്പോള്‍ ഇതിന് എന്താ കുഴപ്പം, കുഴപ്പമൊന്നും ഇല്ലല്ലോ എന്നായിരുന്നു അപ്പച്ചന്റെ മറുപടിയെന്നും പപ്പ മാറി വരുന്നുണ്ട്. ഇനി അമ്മ കൂടി അങ്ങോട്ട് എത്തണമെന്നും ആണ് വിന്‍സി പറയുന്നത്.

ഇതിനിടെ, സോളമന്റെ തേനീച്ചകള്‍ എന്ന സിനിമയിലെ എന്റെ ഒരു ഇന്റിമേറ്റ് സീനുകള്‍ കണ്ട് അപ്പന്‍ ഞെട്ടി. അതുകണ്ട് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറി എന്ന് പറഞ്ഞാല്‍ ഇനി അങ്ങനത്തെ സീനുകളൊന്നും ചെയ്യേണ്ട കേട്ടോ അങ്ങനെയാണ് പറയുക. പക്ഷേ ആള്‍ ഇംപ്രൂവായെന്നും വിന്‍സി പറഞ്ഞു.

എന്റെ അടുത്ത പടത്തില്‍ അത്തരത്തിലൊരു സീനുണ്ടെന്ന് പറഞ്ഞപ്പോഴേക്കുമാണ് ആള് കൂളായത്. ആ ഇംപ്രൂവ്മെന്റും ഗ്രോത്തും നമ്മള്‍ എത്രത്തോളം എഫേര്‍ട്ട് ഇടുന്നോ അതിനനുസരിച്ചാണെന്നും വിന്‍സി പറയുന്നു.

Advertisement