മകള്‍ എങ്ങനെ അഭിനയിച്ചാല്‍ എന്താ, അച്ഛനമ്മമാര്‍ക്ക് പണം മതിയല്ലോ, സോഷ്യല്‍മീഡിയയിലെ കുറ്റപ്പെടുത്തലുകളെ കുറിച്ച് വിന്‍സി പറയുന്നു

87

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. വിന്‍സി ഇപ്പോള്‍ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിക്കഴിഞ്ഞു.

Advertisements

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും വിന്‍സി സ്വന്തമാക്കിയിരുന്നു. വിന്‍സി ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ താരം പലപ്പോഴും ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്.

Also Read: ഉമ്മന്‍ചാണ്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ നായകനായി മമ്മൂട്ടി മതി, മകനായി ദുല്‍ഖറും, ചാണ്ടി ഉമ്മന്‍ പറയുന്നതിങ്ങനെ

ഇപ്പോഴിതാ രേഖ എന്ന ചിത്രത്തെ കുറിച്ച് വിന്‍സി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ അത്രയും ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ് രേഖയെന്നും എന്നാല്‍ അത് വേണ്ടത്ര രീതിയില്‍ ആളുകളിലേക്ക് എത്തിയില്ലെന്നും അത് തനിക്ക് പ്രയാസമുണ്ടാക്കിയെന്നും വിന്‍സി പറയുന്നു.

ഒത്തിരി രേഖയെ പോലുള്ള പെണ്‍കുട്ടികള്‍ ഈ സമൂഹത്തിലുണ്ട്. ഭീമന്റെ വഴിയിലെയും രേഖയിലെയും തന്റെ വേഷങ്ങള്‍ കണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ കമന്റ് ചെയ്തതെന്നും പല കമന്റുകളും കളിയാക്കലുകളും തന്റെ അപ്പച്ചനെയും അമ്മച്ചിയെയും കുറ്റപ്പെടുത്തുന്ന രീതിയിലുള്ളതാരായിരുന്നുവെന്നും പലരും പറഞ്ഞത് മകള്‍ എങ്ങനൊക്കെ അഭിനയിച്ചാലും അവര്‍ക്ക് പണമാണ് മുഖ്യമെന്നായിരുന്നുവെന്നും വിന്‍സി പറയുന്നു.

Also Read: മക്കളിലൂടെ തിളങ്ങിയ അച്ഛന്‍, മക്കളില്‍ ഏറ്റവും ഭാഗ്യശാലി ശ്യാമിലി, ശാലിനിയുടെ പിതാവിനെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ

രേഖയില്‍ ഇന്റിമേറ്റ് സീനുണ്ടായിരുന്നു. അതേപ്പറ്റി ആദ്യമേ താന്‍ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞിട്ടുണ്ടെന്നും ആ സിനിമയില്‍ ആ രംഗം അത്രത്തോളം അനിവാര്യമായിരുന്നുവെന്നും ആ സീനുകള്‍ ഒഴിവാക്കിയാല്‍ ഒരുപക്ഷേ സിനിമയുടെ ബലം നഷ്ടമായേക്കാമെന്നും വിന്‍സി പറയുന്നു.

Advertisement