പെട്ടെന്ന് കെട്ടിക്കോ, ഇല്ലെങ്കില്‍ ചീത്തപ്പേര് ഉറപ്പാ, സിനിമയിലെത്തിയതിന് ശേഷം പലരും പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് വിന്‍സി അലോഷ്യസ്

450

മലപ്പുറം പൊന്നാനി സ്വദേശിയായ വിന്‍സി ചിക്കന്‍ പോക്സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നതോടെ സിനിമയിലെത്തിയ ആളാണ്. അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.

Advertisements

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

Also Read: ഒടുവില്‍ ആ പ്രണയം പൂവണിയുന്നു, പ്രഭാസ് കൃതി സനോന്‍ വിവാഹനിശ്ചയം മാലിദ്വീപില്‍ വെച്ച്

ഇപ്പോഴിതാ സിനിമയിലെത്തിയതിന് ശേഷം പലരും തന്നോട് പറഞ്ഞ കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി. സിനിമയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നാണ് പലരും കരുതുന്നതെന്നും കുറേപ്പേര്‍ തന്നോട് ഇതേപ്പറ്റി ചോദിച്ചിരുന്നുവെന്നും താരം പറയുന്നു.

നായികാ നായകന്‍ പരിപാടിയുടെ ഷൂട്ടിന് പോയതൊന്ും ആദ്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം ആദ്യം അറിഞ്ഞപ്പോള്‍ നല്ല എതിര്‍പ്പായിരുന്നുവെന്നും പക്ഷേ ഇന്ന് അവരാണ് ഏറ്റവും സപ്പോര്‍ട്ട് എന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

Also Read: മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം വേണം, അവള്‍ വലിയ കുട്ടിയായി, സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ മകളുടെ ചിത്രം പങ്കുവെച്ച് ദേവയാനി, അടുത്ത നായികയെന്ന് ആരാധകര്‍

അവര്‍ ഇപ്പോള്‍ തന്നോട് പറയുന്നത് നല്ല സിനിമകള്‍ വരുമ്പോള്‍ അത് ചെയ്യാനാണ്. നായികാ നായകനില്‍ പങ്കെടുക്കാന്‍ കുറേ കഷ്ടപ്പെട്ടിട്ടായിരുന്നു അവരെ സമ്മതിപ്പിച്ചതെന്നും തന്റെ പെര്‍ഫോമന്‍സ് കണ്ട് ആളുകള്‍ വീട്ടുകാരോട് പറഞ്ഞപ്പോഴായിരുന്നു അവര്‍ ഓകെ ആയതെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

നാട്ടിലുള്ളവര്‍ ചോദിക്കുന്നത് സിനിമാ മേഖലയില്‍ തനിക്ക് എന്തെങ്കിലും പ്രശനം ഉണ്ടോയെന്നാണ്. സിനിമ പെണ്‍കുട്ടികള്‍ക്ക് സേഫ് അല്ലെന്നാണ് അവര്‍ കരുതുന്നതെന്നും അടുത്തിടെ പെരുന്നാളിന് പോയപ്പോള്‍ ഒരു ചേച്ചി തന്നോട് പറഞ്ഞത് വേഗം കെട്ടിക്കോ ഇല്ലെങ്കില്‍ ചീത്തപ്പേര് വരുമെന്നായിരുന്നുവെന്നും താരം പറയുന്നു.

Advertisement