മഴവിൽ മനോരമയിലെ നായികനായകൻ എന്ന പരിപാടിയൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് വിൻസി അലോഷ്യസ്. നിരവധി സിനിമകളിലൂടെ പ്രതിഭ തെളിയിക്കാൻ സാധിച്ച വിൻസിക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. കരിയറിന്റെ തുടക്കകാലത്ത് നിരവധി അവഗണനകളും, നിരസിക്കലുമൊക്കെ വിൻസിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ചെല്ലാം താരം വിവിധ അഭിമുഖങ്ങളിൽ തുറന്നു പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മൂന്ന് വർഷം മുൻപ് വിൻസി ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ആയി നില്ക്കുന്ന ഒരാളുടെ മൂവിയാണെന്ന് ഞാൻ പറയാം. ആളുടെ പേര് ഞാൻ പറയുന്നില്ല. പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും. അതിൽ ആകെ ഒരു ഫീമെയിൽ ലീഡേ ഉള്ളു. അതിലേക്ക് എന്നെ വിളിച്ചു. 99 ശതമാനവും വിൻസിയെ തന്നെയാണ് ഞങ്ങളാ റോളിലേക്ക് കാണുന്നത് എന്നാണ് അന്ന് അവർ പറഞ്ഞത്. അതിന് വേണ്ടി തടി കുറക്കാനും പറഞ്ഞു.
അവരുടെ വാക്ക് വിശ്വസിച്ച് എന്നും രാവിലെ 4 മണിക്ക് അപ്പച്ഛനെയും കൂട്ടി നടക്കാൻ പോയി തുടങ്ങി. കഷ്ടപ്പെട്ട് തടി കുറക്കാൻ ശ്രമിച്ച് എന്നെ മണ്ടിയാക്കിക്കൊണ്ട് ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നെ, സോറി ആ റോൾ തരാൻ കഴിയില്ല എന്ന് തന്നോട് പറഞ്ഞുവെന്നാണ് വിൻസി പറയുന്നത്. അതേസമയം വിൻസി നായികയായെത്തുന്ന രേഖ റിലീസ് ചെയ്തിരിക്കുകയാണ്.
ഉണ്ണി ലാലു നായകനായെത്തുന്ന ചിത്രത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ സിനിമ ചെറുതാണെന്നുള്ള കാരണം കൊണ്ട് പ്രമോഷൻ ലഭിക്കാതെ പോയതിനെ കുറിച്ച് കഴിഞ്ഞ ദിവസം വിൻസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. പോസ്റ്റ് പങ്ക് വെച്ച് നിമിഷങ്ങൾക്കകമാണ് അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൂട് പിടിച്ചത്.
സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറ പ്രൊഡക്ഷൻസ് തിയ്യറ്ററുകളിൽ എത്തിച്ച സിനിമയുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്‌ളിക്‌സാണ്.