നായിക വേഷം ചെയ്തിരുന്ന എന്നെ കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു വേഷം ചെയ്യിപ്പിക്കുന്നതെന്ന് ഫാസിൽ സാറിനോട് ചോദിച്ചു ശോഭനയും ചോദിച്ചത് അതുതന്നെ: വിനയ പ്രസാദ്

570

മലയാളം മിനിസ്‌ക്രീനീലും ബിഗ്സ്‌ക്രീനിലും തിളങ്ങി സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് വിനയപ്രസാദ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയായിരുന്നു വിനയ പ്രസാദ് സീരിയലുകളും ചെയ്തിരുന്നത്. സ്ത്രീ എന്ന ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത ജനപ്രിയ പരമ്പരയിൽ വിനയ അഭിനയിച്ച വേഷം കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതം 33 വർഷം പൂർത്തിയാക്കുകയാണ് നടി. ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചിരുന്നു. വിനയ പ്രസാദ് ഒരു മലയാളി നടി ആണെന്നാണ് ഭൂരിഭാഗം ആരാധകരും കരുതിയിരിക്കുന്നത്.

Advertisements

എന്നാൽ കർണാടകയിലെ ഉഡുപ്പി സ്വദേശിനിയാണ് വിനയ പ്രസാദ്. അവിടുത്തെ ഒരു പ്രമുഖ ബ്രാഹ്‌മണ കുലത്തിലാണ് നടി ജനിച്ചതും വളർന്നതും. ഉഡുപ്പിയിൽ തന്നെ ആയിരുന്നു വിനയപ്രസാദ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1988 ൽ ഒരു കന്നട ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്.

പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളിൽ നടി അഭിനയിച്ചുണ്ട്. കൂടാതെ 1993 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. കന്നട ചിത്രങ്ങളിലാണ് നായിക വേഷത്തിൽ കൂടുതലായും വിനയ അഭിനയിച്ചുട്ടുള്ളത്. ഇപ്പോൾ കൂടുതലായും സഹ നടയുടെയോ അമ്മ വേഷങ്ങളോ ആണ് താരം ചെയ്തുവരുന്നത്.

ALSO READ- എനിക്ക് വേണമെങ്കിൽ ലോക പ്രശസ്തയാകാം, സിനിമയില്ലെങ്കിലും കുഴപ്പമില്ല, സിനിമയിലാണെങ്കിൽ പലരുടെയും താളത്തിനൊത്ത് തുള്ളണം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

അതേസമയം, സമലയാളിയകളുടെ മനസിൽ വിനയ പ്രസാദ് എന്നാൽ മണിച്ചിത്രതാഴ് എന്ന ചിത്രത്തിലെ ശ്രീദേവിയാണ്. വിനയപ്രസാദിന്റെ തന്നെ മറ്റ് കഥാപാത്രങ്ങളൊക്കെ ശ്രീദേവിക്ക് മുന്നിൽ നിഷ്പ്രഭമാകും. മണിച്ചിത്രത്താഴിന് ശേഷവും വിനയ പ്രസാദ് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ശ്രീദേവിയാണ് എന്നും.

അതേസമയം, മണിച്ചിത്രതാഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആ വേഷം ചെയ്യേണ്ടായിരുന്നു എന്ന് പലതവണ തോന്നിയിട്ടുണ്ട് എന്ന് തുറന്നുപറയുകയാണ് വിനയ പ്രസാദ്. ജഗദീഷ് അവതരിപ്പിയ്ക്കുന്ന, പടം തരും പണം എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

പെരുന്തച്ചൻ എന്ന ചിത്രത്തിലാണ് ഏറ്റവും ആദ്യം അഭിനയിച്ചത്. അതിൽ നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി ഒരു തമ്പുരാട്ടിയുടെ വേഷമായിരുന്നു. പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് എന്റെ ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കാണുന്നതെന്നും താരം പ്രതികരിച്ചു.

കന്നട സിനിമ ഇന്റസ്സ്ട്രിയെ പ്രതിനിധീകരിച്ച് ഒരു ഷോയിൽ പങ്കെടുത്തപ്പോഴാണ് മോഹൻലാൽ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോൾ മലയാളത്തിൽ ഇനി അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു, തീർച്ചയായും ഉണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഫാസിൽ സർ വിളിച്ചു, ‘എന്റെ പുതിയ ചിത്രത്തിൽ വിനയ പ്രസാദ് ആ വേഷം ചെയ്താൽ നന്നായിരി്ക്കും എന്ന് ശ്രീ മോഹൻലാൽ പറഞ്ഞു. അതേസമയം, അത്ര ആത്മാർത്ഥതയോടെ അയാൾ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിയ്ക്കാനില്ല, വിനയ തയ്യാറാണോ’ എന്നാണ് അദ്ദേഹ ചോദിച്ചത്. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സർ എന്നുതന്നെ മടിക്കാതെ പറഞ്ഞെന്നും വിനയപ്രസാദ് വെളിപ്പെടുത്തി.

ALSO READ- ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തികെട്ട മനസ്സുള്ളവരോട്, ‘അധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്’; ഐശ്വര്യയെ പിന്തുണച്ച് നടി ഉമ നായർ

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് അനുഭവപ്പെട്ടത് മറ്റൊരു തരത്തിലായിരുന്നു എന്നും താരം പറയുന്നു. ഷൂട്ടിങ് തുടങ്ങി കുറച്ച് ആയപ്പോൾ വേണ്ടായിരുന്നു എന്നുതോന്നി. അവിടെയും ഇവിടെയും വന്ന് പോകുന്ന ചെറിയൊരു വേഷം മാത്രം. എനിക്ക് ചെറുതായി ദേഷ്യം വന്നു. അന്നാകട്ടെ താൻ അഭിനയ സാധ്യതയുള്ള, മുൻനിര നായിക വേഷങ്ങൾ മാത്രം ചെയ്തിരുന്നയാളാണ്.

എന്നെ കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു വേഷം ചെയ്യിപ്പിക്കുന്നത് എന്ന് ഞാൻ ഫാസിൽ സാറിനോട് തന്നെ ചോദിച്ചു. ഇത് തന്നെയാണ് ശോഭനയും ചോദിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറിപടിയെന്നും വിനയ പറയുന്നു. ക്ലൈമാക്സിൽ ഓടി വരുന്ന രംഗം എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഓടി വന്ന് അവിടെ നിൽക്കണം എന്ന് പറഞ്ഞു, അത് പോലെ ചെയ്തു. ഒട്ടും വിശ്വാസം ഇല്ലാതെയാണ് ചെയ്തത്.

എന്നാൽ മണിച്ചിത്രതാഴ് എന്ന ചിത്രം ശരിക്കും ഒരു മാജിക്ക് ആണ്. ടോട്ടലി ആ സിനിമ കാണുമ്പോഴാണ് എന്താണ് ആ കഥാപാത്രത്തിന്റെ എഫക്ട് എന്ന് മനസ്സിലാവുന്നതെന്നും കരിയറിൽ എത്ര സിനിമ ചെയ്താലും ശ്രീദേവി ഉണ്ടാക്കിയ അത്രയും ഇപാക്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നും താരം തുറന്നുപറയുന്നു.. അത് എന്റെ അനുഗ്രഹമാണ് എന്നാണ് കരുതുന്നതെന്നും വിനയപ്രസാദ് പ്രതികരിച്ചു.

വർഷങ്ങൾ കഴിഞ്ഞ് ഞാൻ ഒരു ഷൂട്ടിങ് സെറ്റിൽ ഇരിയ്ക്കുമ്പോൾ അവിടെ കൂടി നിന്നവർ ശ്രീദേവി എന്ന് വിളിയ്ക്കുന്നു, ആരെയാണ് എന്ന് എനിക്ക് മനസ്സിലായില്ല. അവസാനം മഞ്ജുവാണ് പറഞ്ഞത് ചേച്ചിയെ ആണ് വിളിയ്ക്കുന്നത് എന്ന്. ശ്രീദേവി എന്ന കഥാപാത്രത്തെ എനിക്ക് തന്ന ലാൽ സാറിനോടും ഫാസിൽ സാറിനോടും സ്വീകരിച്ച ജനങ്ങളോടും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും വിനയപ്രസാദ് പറയുന്നു.

Advertisement