ആ പിണക്കം അവസാനിച്ചു: മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു, ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം, വിവരങ്ങള്‍ പങ്കുവെച്ച് വിനയന്‍

11

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും സൂപ്പര്‍ സംവിധായകന്‍ വിനയനും ആദ്യമായി ഒന്നിക്കുന്നു.
വിനയന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്രയും കാലമായി വിനയനും മോഹന്‍ലാലും തമ്മില്‍ പിണക്കമാണ് എന്ന് കരുതിയവര്‍ക്ക് മറുപടി ആയിരിക്കുകയാണ് ഇതോടെ.

Advertisements

മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ, കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.

ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. എന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്.

ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.

സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ, കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.

വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

അതേ സമയം, മോഹന്‍ലാല്‍ ഒഴികെ മലയാളത്തിലെ മുന്‍ നിര താരങ്ങള്‍ക്ക് ഒപ്പം സിനിമകള്‍ ചെയ്തിട്ടുള്ള സംഴിധായകനാണ് വിനയന്‍, മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക്ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകന്‍), പൃഥ്വിരാജ് (സത്യം, വെള്ളിനക്ഷത്രം), ദിലീപ് (വാര്‍ & ലവ്), കലാഭവന്‍ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍) എന്നീ മറ്റ് മുന്‍നിര നടന്മാര്‍ വിനയന്‍ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.

Advertisement