അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍ വിനയന്‍. നടന്‍ മോഹന്‍ലാലിന് വളരെ പക്വതയുള്ള ലീഡര്‍ഷിപ്പാണ് ഉള്ളതെന്ന് സംവിധായകന്‍ വിനയന്‍.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രസ്താവന. അമ്മ താരസംഘടനയ്ക്ക് എന്തുകൊണ്ടും യോഗ്യന്‍ മോഹന്‍ലാല്‍ തന്നെയാണെന്നും വിനയന്‍ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ വളരെ പക്വതയുള്ള ഒരു ലീഡര്‍ ഷിപ്പ് ആണ്, മദന്‍ലാല്‍ എന്ന ചിത്രത്തിനിടയ്ക്ക് ഫാന്‍സുകാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു അകല്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് നല്ല പ്രതീക്ഷ ആണ് ലാലില്‍ എന്ന് അദ്ദേഹം പറഞ്ഞു.
വല്യ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും പ്രസ് മീറ്റുകളില്‍ നല്‍കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ പറ്റുന്നുണ്ട്, അദ്ദേഹത്തിന് ചിലപ്പോള്‍ ഇത് നേരെ കൊണ്ട് പോവാന്‍ പറ്റും. വിനയന്‍ പറഞ്ഞു.