ചെറുപ്പക്കാരായ അഭിനേതാക്കളുടെ പെരുമാറ്റം കാണുമ്പോഴാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ പൊന്നാണെന്ന് തോന്നുന്നത്, അവരെ നിലനിലക്ക് നിര്‍ത്തേണ്ടത് അനിവാര്യം, തുറന്നടിച്ച് വിനയന്‍

190

മലയാളത്തിന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് വിനയന്‍ സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

Advertisements

നിലവില്‍ സിനിമയിലെ മികച്ച താരങ്ങളായി മുന്നോട്ട് പോകുന്നവരെ സിനിമയിലേക്ക് കൊണ്ടു വന്നത് വരെ വിനയനാണ്. ഇപ്പോഴിതാ പുതിയ താരങ്ങള്‍ നിര്‍മ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

Also Read: എന്നെ ഒരു സെലിബ്രിറ്റി ആക്കല്ലേ, ആവശ്യത്തിന് കണ്ടന്റ് തന്നില്ലേ ഞാന്‍, മാധ്യമപ്രവര്‍ത്തകരോട് അഖില്‍ മാരാര്‍ പറയുന്നു

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുക ആയിരുന്നു വിനയന്‍. ഇപ്പോഴത്തെ യുവ അഭിനേതാക്കളുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ പൊന്നാണെന്ന് തോന്നുന്നുവെന്നും വിനയന്‍ പറയുന്നു.

ഇന്നത്തെ അഭിനേതാക്കളെ വിളിച്ചാല്‍ പലരും ഫോണ്‍ പോലും എടുക്കില്ല. അവര്‍ പരിഹസിക്കുകയും ആരാ അമ്മാവാ എന്നൊക്കെ ചോദിക്കുന്ന അവസ്ഥയില്‍ വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങളെന്നും ഡേറ്റില്ലെങ്കില്‍ അവര്‍ എന്തിനാണ് സിനിമ ചെയ്യുന്നതെന്നും എത്ര നിര്‍മ്മാതാക്കളാണ് ഇവര്‍ക്കെതിരെ പരാതി പറയുന്നതെന്നും വിനയന്‍ പറയുന്നു.

Also Read: വളര്‍ന്നത് അച്ഛനില്ലാതെ, ഇന്ന് നേടിയെടുത്തതെല്ലാം തനിച്ചുണ്ടാക്കിയത്, വിവാഹം കഴിക്കാന്‍ കുറച്ച് നിബന്ധനകളുണ്ട്, ലാലേട്ടനെ വശീകരിച്ച നേഹ സക്‌സേന പറയുന്നു

ചെറുപ്പക്കാരായ അഭിനേതാക്കളുടെ ഇത്തരത്തിലുള്ള പെരുമാറ്റം അവസാനിപ്പിക്കേണ്ടതുണ്ട്. നിര്‍മ്മാതാക്കളെ അവഹേളിക്കുന്ന താരങ്ങളെ നിലക്ക് നിര്‍ത്തണമെന്നും അതിനുള്ള കെല്‍പ്പ് അസോസിയേഷനുണ്ടാവണമെന്നാണ് തന്റെ അഭിപ്രായമെന്നും വിനയന്‍ പറയുന്നു.

Advertisement